കേരളാ പ്രവാസി അസോസിയേഷൻ..

പ്രവാസത്തിന് മനുഷ്യകുലത്തോളം തന്നെ ചരിത്രമുണ്ട്. അന്നവും സുരക്ഷയും അന്വേഷിച്ചുപോവുകയും കിട്ടുന്നിടത്ത് തങ്ങുകയുമായിരുന്നു ആദിമമനുഷ്യന്റെ ശീലം. മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങൾക്കു വേണ്ടിയുള്ള മനുഷ്യന്റെ അടങ്ങാത്ത ആഗ്രഹമാണ് അവനെ ലോകത്തിന്റെ എല്ലാ കോണുകളിലും എത്തിച്ചത്. മണലാരണ്യങ്ങളിൽ ഭാഗ്യം തേടിയുള്ള മലയാളിയുടെ പ്രയാണം അമ്പതാണ്ട് പിന്നിടുകയാണ്. അഞ്ചു ദശാബ്ദങ്ങളിലധികമായി പ്രവാസികൾ കേരളക്കരയെ സേവിച്ചുകൊണ്ടിരിക്കുന്നു. വിദ്യാഭ്യാസം, റിയല്‍ എസ്റ്റേറ്റ്, പാര്‍പ്പിടം, ടൂറിസം, ആരോഗ്യം, ബാങ്കിംഗ്, കച്ചവടം,- അങ്ങനെ സാമ്പത്തിക വളര്‍ച്ചയുടെ ഏതു തലം പരിശോധിച്ചാലും , ഓരോന്നിലും പ്രവാസികളുടെ സംഭാവനകൾ കാണാം . പ്രവാസികളെ പരാമർശിക്കാതെ ആധുനിക കേരളത്തിന്റെ ചരിത്രം അപൂർണമാണ്.

ലോകരാജ്യങ്ങളിലെ പ്രവാസികളുടെ എണ്ണത്തിൽ ഇന്ത്യയാണ് മുന്നിലെന്ന റിപ്പോർട്ട് വന്നത് അടുത്തിടെയാണ്. രാജ്യത്തേക്ക് ഗണ്യമായ അളവിൽ വിദേശത്ത് നിന്നും പണമൊഴുകുന്നതിന്റെ പ്രധാന കാരണം പ്രവാസി ഇന്ത്യക്കാരാണ്. രാജ്യം സാമ്പത്തിക മാന്ദ്യത്തിലൂടെ കടന്നു പോവുന്ന ഈ കാലത്ത് ഇന്ത്യയുടെ ജിഡിപിയിൽ പ്രവാസികൾ നൽകിയ സംഭാവന വളരെ പ്രധാനമാണ്. ഗൾഫ് കുടിയേറ്റം അര നൂറ്റാണ്ട് പിന്നിടുമ്പോൾ കേരളത്തിന്റെയും ലോകത്തിന്റെയും ഭൂപടങ്ങളിൽ ഗണ്യമായ മാറ്റങ്ങൾ ദൃശ്യമാണ്. വന്‍കിട വ്യവസായങ്ങളോ, വലിയ സാമ്പത്തിക വരുമാന മാര്‍ഗ്ഗങ്ങളൊ ഇല്ലാത്ത കേരളം പതിറ്റാണ്ടുകളായി ഇന്ത്യയിൽ നിന്ന് ഇതര രാജ്യങ്ങളിലേക്ക് മനുഷ്യവിഭവശേഷി കയറ്റി അയയ്ക്കുന്ന കേന്ദ്രങ്ങളിലൊന്നാണ്. കേരളീയ സമ്പദ്ഘടനയുടെ നട്ടെല്ല് എന്ന് ആലങ്കാരികമായി വിശേഷിപ്പിക്കപ്പെട്ടുപോരുന്ന ഗൾഫ് പണത്തിന്റെ ഒഴുക്കിൽ സംസ്ഥാനം സാമ്പത്തികമായി അഭിവൃദ്ധി പ്രാപിച്ചതോടൊപ്പം സാമൂഹിക സാംസ്കാരിക പരിസരങ്ങളിൽ അത് സൃഷ്ടിച്ച മഹാ വിപ്ലവവും കാണേണ്ടതുണ്ട്. 

സ്വന്തം നാട്ടിൽ അഭിമാനത്തോടെ തൊഴിൽ ചെയ്ത് ജീവിക്കുന്നതിനുള്ള സാഹചര്യം എല്ലാ മനുഷ്യരും ആഗ്രഹിക്കുന്നതാണ്. എന്നാൽ ഇവിടുത്തെ സാമൂഹിക സാഹചര്യങ്ങളാണ്  നമ്മുടെ നാടിന്റെ ചരിത്രത്തിൽ ഒരു പ്രവാസി സമൂഹത്തെ സൃഷ്ടിച്ചതും, സൃഷ്ടിച്ചുകൊണ്ടിരിക്കുന്നതും. എണ്ണത്തിൽ കുറവാണെങ്കിലും പ്രവാസം ഒരു അനിവാര്യതയായിത്തന്നെ  നിലനിൽക്കുന്നു.. ജീവിതരീതിയിൽ, സദാചാരസങ്കല്പത്തിൽ, വസ്ത്രധാരണത്തിൽ, ഭക്ഷണകാര്യത്തിൽ, ബന്ധങ്ങളിൽ എല്ലാം പ്രവാസ ജീവിതത്തിന്റെ സ്വാംശീകരണങ്ങൾ നമ്മുടെ സമൂഹത്തിൽ പ്രകടമായിരിക്കുന്നുമുണ്ട്. 

മലയാളിയുടെ ജീവിത ശൈലിയിൽ ദിശാമാറ്റം കുറിച്ചവരാണ് പ്രവാസികൾ.  പ്രവാസം നമ്മുടെ ചരിത്രത്തിന്റെ ഭാഗമാണ്; അനിവാര്യതയുമാണ്. അതുകൊണ്ട് തന്നെ പ്രവാസി സമൂഹത്തെ ഉൾച്ചേർത്ത് കൊണ്ടുമാത്രമേ ഇനിയുള്ള വികസന പദ്ധതികൾ നമുക്ക് സൃഷ്ടിക്കുവാൻ കഴിയൂ. രാജ്യത്തിന്റെ സാമ്പത്തിക, സാമൂഹിക സാഹചര്യങ്ങൾ രൂപപ്പെടുത്തുന്നതിൽ പ്രവാസികൾക്ക് കാര്യമായ പങ്കു വഹിക്കാനാകും. പ്രവാസികൾ ആർജിച്ചെടുത്ത അറിവും, കഴിവും, ആശയങ്ങളും, നൈപുണ്യവും, സാങ്കേതികജ്ഞാനവും, ഇന്ത്യയെകുറിച്ചുള്ള കാഴ്ചപ്പാടും വിലമതിക്കാൻ കഴിയാത്തവയാണ്. ഈ കഴിവുകൾ ഉപയോഗപ്പെടുത്താൻ പ്രവാസി സമൂഹത്തിനു ഒരു വേദിയുണ്ടായെ തീരു. പ്രവാസികളുടെ തൊഴിൽ സംരംഭങ്ങൾ നടത്തിയുള്ള പരിചയവും, ഗണ്യമായ വൈദഗ്ധ്യവും ഏതൊരു വെല്ലുവിളികളെയും അതിജീവിക്കാനുള്ള കരുത്തും, ആർജവവും ഉപയോഗപ്പെടുത്തി പ്രവാസികളുടെ കാഴ്ചപ്പാടിലുള്ള സ്വയം പര്യാപ്തമായ ഒരു നവ ഇന്ത്യ ജനപങ്കാളിത്തത്തോടെ കെട്ടിപ്പടുക്കുക എന്നുള്ളതാണ് കേരളാ പ്രവാസി അസോസിയേഷൻ ലക്ഷ്യം വക്കുന്നത്.

കേരളാ പ്രവാസി അസോസിയേഷൻ (KPA)

സ്വയം പര്യാപ്തമായ പുതിയൊരു ഇന്ത്യ കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തോടെ പ്രവാസികളുടെ നേതൃത്വത്തിൽ രൂപീകരിച്ച ഒരു സ്വതന്ത്ര രാഷ്ട്രീയ പ്രസ്ഥാനമാണ് കേരളാ പ്രവാസി അസോസിയേഷൻ (KPA). നിലവിലുള്ള രാഷ്ട്രീയ-മത സംഘടനകൾക്കതീതമായി, പ്രവാസികളുടെ കാഴ്ചപ്പാടിലുള്ള പ്രസ്ഥാനമാണ് KPA.    (ഒരു ആൾ ഇന്ത്യാ പ്രസ്ഥാനത്തിന്  കേരളാ എന്ന പേര് കൊടുത്തതിന്റെ സംഗത്യം സംശയിക്കേണ്ട, നാം മാറ്റത്തിന് തുടക്കമിടുന്നത് ഈ കൊച്ചു കേരളത്തിൽ നിന്നായതിനാലാണ് KPA എന്ന പേര്). കേന്ദ്ര ഇലക്ഷൻ കമ്മീഷൻ 1951ലെ ജനപ്രതിനിധി നിയമപ്രകാരം, കേരളാ പ്രവാസി അസോസിയേഷന് (KPA) 56/071/2021-2022/PPS-I രജിസ്ട്രേഷൻ നമ്പർ പ്രകാരം ഇന്ത്യയിലെ ഒരു രാഷ്ട്രീയ പ്രസ്ഥാനമായി അംഗീകാരം നൽകിയിട്ടുണ്ട്. പ്രവാസികൾ അടിത്തറ പാകിയൊരു സമ്പദ് വ്യവസ്ഥയിൽ നിലനിൽക്കുന്ന സംസ്ഥാനമായതുകൊണ്ട് കേരളാ പ്രവാസി അസോസിയേഷന്റെ പ്രവർത്തനങ്ങൾ കേരളത്തിൽ നിന്നാണ് ആരംഭിക്കുന്നത്.

KPA യുടെ ലക്ഷ്യം

സ്വയം പര്യാപ്തമായ പുതിയൊരു ഇന്ത്യ കെട്ടിപ്പടുക്കുന്നതിന്റെ ആദ്യപടിയെന്നോണം, രാജ്യത്തെ ജനങ്ങളുടെ ദൈനംദിന ജീവിതവുമായി ബന്ധപ്പെട്ട 36 മേഖലകളിൽ പ്രവാസികൾക്കുള്ള കാഴ്ചപ്പാടുകൾ നടപ്പിൽ വരുത്തുക എന്നതാണ് കേരളാ പ്രവാസി അസോസിയേഷൻറെ മുഖ്യ ലക്ഷ്യം
മേല്പറഞ്ഞ 36 മേഖലയുടെയും നടത്തിപ്പിനായി, ഓരോ മേഖലയിലും പ്രാവീണ്യം നേടിയ വ്യക്തികളെ ഉൾകൊള്ളിച്ചുകൊണ്ട് “കേരളാ പ്രവാസി അസോസിയേഷൻ ട്രസ്റ്റ് ” ഓരോ ഗവേർണിംഗ് ബോഡികൾ രൂപീകരിക്കുകയും പ്രവർത്തനം തുടങ്ങുകയും ചെയ്തിട്ടുണ്ട്. ജനങ്ങളുടെ അടുത്തു നിന്നും ഉദാരമായ സംഭാവന ബാങ്ക് അക്കൗണ്ട് വഴി സ്വീകരിക്കുകയും, കേന്ദ്ര ഇലക്ഷൻ കമ്മീഷന് വ്യക്തമായ കണക്കുകൾ ഹാജരാക്കുകയും ചെയ്ത് കൊണ്ട് 100% ക്രൗഡ് ഫണ്ടിംഗിലൂടെ, സുതാര്യതയോടെ പ്രവർത്തിക്കുന്ന ഇന്ത്യയിലെ ഒരു സ്വതന്ത്ര രാഷ്ട്രീയ പാർട്ടി ആണ് കേരളാ പ്രവാസി അസോസിയേഷൻ.

പ്രവാസി ക്ഷേമം
ദാരിദ്ര്യ നിർമാർജനം
കാർഷിക മേഖല
ക്ഷീര വികസനം
മൽസ്യ വികസനം
പരിസ്ഥിതി സംരക്ഷണം
വ്യവസായ മേഖല
ഉത്പന്ന നിർമ്മാണം
പൊതുമേഖലാ സ്ഥാപനങ്ങൾ
സൂഷ്മ ചെറുകിട സംരംഭങ്ങൾ
ഇടത്തരം സംരംഭങ്ങൾ
ഭക്ഷ്യ സംസ്കരണ മേഖല
പരമ്പരാഗത മേഖലകൾ
വിവര സാങ്കേതിക വിദ്യ
വിനോദ സഞ്ചാരം
സ്റ്റാർട്ടപ്പുകൾ
മാനവശേഷി വികസനവും പ്രവാസ ലോകത്തെ തൊഴിൽ അവസരങ്ങളും

വിദ്യാഭ്യാസ മേഖല
തൊഴിലില്ലായ്മ നിർമാർജ്ജന
നൈപുണ്യ വികസനം
വാർദ്ധക്യകാല സംരക്ഷണം
ആരോഗ്യമേഖല
വൈദ്യശിശ്രൂഷയും പൊതുജനാരോഗ്യവും
കുടിവെള്ളം
പശ്ചാത്തല സൗകര്യ വികസനം
ഗതാഗത പശ്ചാത്തലം
ഊർജ മേഖല
ശുചിത്വ കേരളം
ഇൻഷുറൻസ് പരിരക്ഷ
റിന്യൂവബിൾ എനർജി
ഇലക്ട്രിക്ക് വാഹനങ്ങൾ
ലഹരി വിമുക്ത കേരളം
ഇ- ഗവെർണൻസ്
സ്ത്രീ സുരക്ഷാ
ഇ-ഡിസ്ട്രിബ്യൂഷൻ
പാർപ്പിട സുരക്ഷ

Columnize item sample content

ഓർഡിനറി മെമ്പർഷിപ്പ്

(കേരളാ പ്രവാസി അസോസിയേഷന്റെ ഭരണഘടന അംഗീകരിക്കുന്ന പാർട്ടി നിയമങ്ങളും നിബന്ധനകളും അനുസരിക്കുന്ന 18 വയസ്സിനു മുകളിലുള്ള ഏതൊരു ഇന്ത്യൻ പൗരനും കേരളാ പ്രവാസി അസോസിയേഷനിൽ അംഗത്വം സ്വീകരിക്കാം. അഞ്ചു രൂപ മാസ വരിസംഖ്യ അടച്ച് ഓൺലൈൻ വഴി അംഗത്വം എടുക്കാം).

ആക്റ്റീവ് മെമ്പർഷിപ്പ് 

കേരളാ പ്രവാസി അസോസിയേഷന്റെ ഭാരവാഹി സ്ഥാനങ്ങൾ, സ്ഥാനാർത്ഥികൾ, ഏതെങ്കിലും ഭാരവാഹിത്വം അലങ്കരിക്കുന്നവർ എന്നിവർക്കുള്ളതാണ് ആക്റ്റീവ് മെമ്പർഷിപ്പ്. അമ്പതു രൂപ മാസ വരിസംഖ്യ അടച്ചു അതാതു വാർഡ് / പഞ്ചായത്ത് / മുനിസിപ്പൽ / കോർപറേഷൻ / ജില്ലാ എക്സിക്യൂട്ടീവ്സ് വഴി കേരളാ പ്രവാസി അസോസിയേഷന്റെ ആക്റ്റീവ് മെമ്പർഷിപ്പിനു അപേക്ഷിക്കാം.

KPA പാർടി ഘടന: 

കേരള പ്രവാസി അസോസിയേഷൻ ട്രസ്റ്റ്

മനുഷ്യന്റെ അന്തസ്സ് ഒരു മൗലികാവകാശം മാത്രമല്ല, മറ്റെല്ലാ മൗലികാവകാശങ്ങളുടെയും അടിസ്ഥാനം കൂടിയാണ്. അതിനാൽ, "അന്തസ്സ്" എന്നത് ഒരു ആശയമല്ല: അത് ഓരോരുത്തർക്കും അവകാശപ്പെട്ടതാണ്. ഇന്ന്, നിരന്തരമായ ദാരിദ്ര്യത്തിൽ കഴിയുന്ന നിരവധി ആളുകൾക്ക് അവരുടെ അന്തസ്സ് നിഷേധിക്കപ്പെടുകയും അനാദരിക്കപ്പെടുകയും ചെയ്യുന്നു. സാമ്പത്തിക വികസനവും സാങ്കേതിക മാർഗങ്ങളും സാമ്പത്തിക സ്രോതസ്സുകളും ഉള്ള ഒരു ലോകത്ത്, ദശലക്ഷക്കണക്കിന് ആളുകളാണ് കടുത്ത ദാരിദ്ര്യത്തിൽ കഴിയുന്നത്.

ദാരിദ്ര്യം ഒരു സാമ്പത്തിക പ്രശ്‌നമല്ല, മറിച്ച് വരുമാനത്തിന്റെയും അന്തസ്സോടെ ജീവിക്കാനുള്ള അടിസ്ഥാന സൗകര്യങ്ങളുടെയും അഭാവമാണ്. ഈ സാഹചര്യത്തിൽ ദാരിദ്ര്യ നിർമ്മാർജ്ജനം എന്ന  ലക്ഷ്യത്തിൽ KPA തീവ്രമായി പ്രതിജ്ഞാബദ്ധരാണ്. 

ആയിരം ഭവന പദ്ധതി

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന അർഹരായ എല്ലാവർക്കും സുരക്ഷിത ഭവനം എന്ന ലക്ഷ്യം മുൻനിർത്തി കേരളാ പ്രവാസി അസോസിയേഷൻ ആവിഷ്ക്കരിച്ച് നടപ്പിലാക്കുന്നതാണ് ആയിരം ഭവന പദ്ധതി. 530 sq ft വലുപ്പത്തിൽ നാലു മാസം കൊണ്ട് പണി പൂർത്തിയാക്കി വീട് താമസ സജ്ജമാക്കുക എന്നുള്ളതാണ് കേരളാ പ്രവാസി അസോസിയേഷൻ.

ഈ പ്രസ്ഥാനത്തെ വളർത്താൻ ഞങ്ങളെ സഹായിക്കൂ

ക്രൗഡ് ഫണ്ടിംഗിലൂടെ 100% പ്രവർത്തിക്കുന്ന ഇന്ത്യയിലെ ഒരു സ്വതന്ത്ര രാഷ്ട്രീയ പാർട്ടിയാണ് കേരളാ പ്രവാസി അസോസിയേഷൻ (KPA)

ഞങ്ങളുമായി ബന്ധപ്പെടാം
ഞങ്ങളുമായി ബന്ധപ്പെടാം

കൂടുതൽ അറിയാൻ താല്പര്യപെടുന്നെങ്കിൽ ഞങ്ങൾക്ക് മെയിൽ അയക്കേണ്ട വിലാസം

 admin@keralapravasiassociation.com

സമൂഹ മാധ്യമങ്ങളിലൂടെ ഞങ്ങളുടെ പ്രവർത്തനങ്ങളെ കുറിച്ച് കൂടുതൽ അറിയൂ