കേരളാ പ്രവാസി അസോസിയേഷൻ (KPA) കേരളാ സർക്കാരിന്റെ അംഗീകാരത്തോടെ ജാതി മത രാഷ്ട്രീയത്തിനതീതമായി പ്രവർത്തിക്കുന്ന ഒരു സംഘടനയാണ്. KPA ക്കു കേരളത്തിലെ എല്ലാ ജില്ലകളിലും പ്രവർത്തനാനുമതിയുണ്ട്. 15 അംഗ സംസ്ഥാന കമ്മറ്റിയാണ് KPA നയിക്കുന്നത്. KPA ഇന്ത്യയിലെ ഒരു മത രാഷ്ട്രീയ സംഘടനകളുടെയും പോഷക സംഘടനയല്ല.
ഏതെങ്കിലും രാഷ്ട്രീയ പാര്ടികളിലോ മത സംഘടനകളിലോ അംഗമോ ഭാരവാഹി ആയ ആളോ ആ അംഗത്വം ഉപേക്ഷിക്കാതെ കേരളാ പ്രവാസി അസോസിയേഷന്റെ ഒരു ഉത്തരവാദപ്പെട്ട സ്ഥാനമോ അംഗത്വമോ എടുക്കാൻ പാടുള്ളതല്ല.
പ്രവാസികൾ, തിരിച്ചു വന്ന പ്രവാസികൾ, പ്രവാസലോകത്തേക്കു കടന്നുവരുന്നവർ, അവരുടെ കുടുംബങ്ങൾ അതിലൂടെ നാടിന്റെ ഉന്നമനം ഇത് മാത്രമാണ് KPA യുടെ ലക്ഷ്യം.
സ്വയം പര്യാപ്ത കേരളം പ്രവാസികളിലൂടെ എന്ന കേരളാ പ്രവാസി അസോസിയേഷന്റെ ലക്ഷ്യത്തിലേക്കു എങ്ങനെ എത്തി ചേരാം?
ഇതിനായി പ്രവാസികളെ മൂന്നായി തരം തിരിക്കാം.
മറ്റുള്ള ചില രാജ്യങ്ങളിലെ (ഉദാഹരണത്തിന് ഫിലിപ്പൈൻസ് പോലെയുള്ള ) പ്രവാസികൾക്ക് കിട്ടുന്ന അതെ പരിഗണനയാണോ കേന്ദ്ര കേരള സർക്കാർ പ്രവാസികളുടെ താഴെ പറയുന്ന പ്രശ്നങ്ങൾക്ക് നൽകുന്നത്
തൊഴിൽ ഇടങ്ങളിലെ പ്രശ്നങ്ങൾ, ജോലി നഷ്ടപെടുന്നവർ, ഇൻഷുറൻസ് / വൈദ്യ പരിരക്ഷ, കുടുംബമായി താമസിക്കുന്നവരുടെ കുട്ടികളുടെ സ്കൂൾ, അമിതമായി ഈടാക്കുന്ന ഫ്ലൈറ്റ് ടിക്കറ്റ് റേറ്റുകൾ, മരണപെടുന്നവർ, ജയിലിൽ കഴിയുന്നവർ
പ്രവാസികളുടെ വോട്ടവകാശം, നിയമ സഹായം തുടങ്ങിയ കാര്യങ്ങൾ
മേല്പറഞ്ഞ കാര്യങ്ങളിൽ തക്കതായ ഇടപെടലുകൾ നടത്തുക എന്നത് KPA യുടെ ലക്ഷ്യമാണ്
ജോലി നഷ്ടപ്പെട്ട് തിരിച്ചു പോകുന്നവർ, കുടുംബമായി പ്രവാസലോകത്തു കാലങ്ങളായി താമസിച്ചു തിരിച്ചു പോകുന്നവർ, വര്ഷങ്ങളായി പ്രവാസലോകത്തു നിന്ന് ഒന്നും നേടാതെ വെറും കയ്യുമായി തിരിച്ചുപോവുന്നവർ
സ്കിൽഡ് വർക്കേഴ്സ് ആയി തിരിച്ചു പോകുന്നവർ. മേല്പറഞ്ഞ വിഭാഗം പ്രവാസികളുടെ സമഗ്രവും, സമയബന്ധിതവുമായ പുനരധിവാസം.
കേരളത്തിലെ വാർഡ് തലം തൊട്ടു KPA യുടെ കൂട്ടായ്മകൾ രൂപീകരിച്ചുകൊണ്ടിരിക്കുന്നു. പഞ്ചായത്തടിസ്ഥാനത്തിൽ പ്രവാസികൂട്ടായ്മകളുടെ (കമ്പനികൾ രൂപികരിച്ചു) സംരംഭങ്ങൾ തുടങ്ങുക, ഈ സംരംഭങ്ങൾക്കു പരിരക്ഷണം ഉറപ്പുവരുത്തുക.
കേന്ദ്ര കേരള സർകാറുകളിൽ സമ്മർദ്ദം ചെലുത്തി പ്രവാസി പുനരധിവാസ പാക്കേജുകൾ നടപ്പിൽ വരുത്തുക
സ്കിൽഡ് തൊഴിലാളികൾക്കു മണിക്കൂർ അല്ലെങ്കിൽ ദിവസ വേതനത്തിൽ ജോലി കണ്ടു പിടിക്കാനുള്ള സഹായ സഹകരണം.
കേരളത്തിന്റെ ആരോഗ്യ, വിദ്യാഭ്യാസ, ടുറിസം മേഖലകളിലും അടിസ്ഥാന സൗകര്യവികസനങ്ങളിലും പ്രവാസികളുടെ പങ്കാളിത്തം ഉറപ്പു വരുത്തുക.
36 ലക്ഷത്തിൽകൂടുതൽ അഭ്യസ്തവിദ്യരായ യുവതിയുവാക്കളുള്ള കേരളം തൊഴിലില്ലായ്മയിൽ ഇന്ത്യയിൽ മൂന്നാമത്തെ സംസ്ഥാനമാണ്.
അഭ്യസ്തവിദ്യരും തൊഴില്രഹിതരുമായ കൂടുതൽ യുവതീയുവാക്കൾക്ക് പ്രവാസലോകത്തു പുതിയ തൊഴിൽ ഇടങ്ങൾ കണ്ടെത്താനുള്ള മാർഗനിർദേശങ്ങൾ, വഴികൾ, പരിശീലനങ്ങൾ എന്നിവയിലേർപ്പെടുക
അവരുടെ ദൈനംദിന കാര്യങ്ങൾക്കു സഹായകരമായ കാര്യങ്ങൾക്കു മേൽനോട്ടം കൊടുക്കുക
KPA ക്കു ഇതുവരെ കേരളത്തിലെ എല്ലാ ജില്ലകളിലും പഞ്ചായത്തു തലം വരെ Whatsapp ഗ്രുപ്പുകൾ രൂപീകരിച്ചിട്ടുണ്ട്.
ചാരിറ്റി
അർഹരായ ആളുകൾക്കുള്ള ചാരിറ്റി പ്രവർത്തനങ്ങൾ കേരളാ പ്രവാസി അസോസിയേഷൻ അക്കൗണ്ട് വഴി മാത്രമേ നടത്തുകയുള്ളു. അതും KPA യുടെ വാർഡ് / അല്ലെങ്കിൽ പഞ്ചായത്തു കമ്മറ്റി സാക്ഷ്യപെടുത്തുന്നതിന്റെ അടിസ്ഥാനത്തിൽ മാത്രമായിരിക്കും.
സംഘടനാ സ്ട്രക്ചർ
കേരള പ്രവാസി അസോസിയേഷന്റെ മെമ്പർഷിപ് ക്യാമ്പയ്ൻ ഓഗസ്റ്റ് മുതലാണ് ആരംഭിക്കുക. നമ്മുടെ വെബ്സൈറ്റ് വഴിയാണ് മെമ്പർഷിപ് എടുക്കേണ്ടത്.
Get in touch with us on Social media for day to day updates.
Need help with Pravasi Association? Drop us a line.
admin@keralapravasiassociation.com