mlen
mlen

PRESS RELEASES

പേവിഷബാധ പ്രതിരോധ വാക്സിന്‍റെ ഗുണനിലവാരം: കേന്ദ്രത്തിന് സുപ്രീം കോടതി നോട്ടീസ്

Oct 31, 2022,

ദില്ലി: പേവിഷബാധ പ്രതിരോധ വാക്സിന്റെ ഗുണനിലവാരം ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ കേന്ദ്ര സർക്കാരിന് സുപ്രീം കോടതി നോട്ടീസ് കേരള പ്രവാസി അസോസിയേഷനാണ് സുപ്രീം കോടതിയെ സമീപിച്ചത്.

രാജേന്ദ്രൻ വെള്ളപ്പാലത്തിന് ഓണററി ഡോക്ടറേറ്റ്

20 Sept 2022

സാമൂഹ്യ സേവനം പരിഗണിച്ച് വെനിസുലയിലെ ബൊളിവേറിയന്‍ യൂനിവേഴ്‌സിറ്റിയാണ് ഓണററി ഡോക്ടറേറ്റ് നൽകി ആദരിച്ചത്

കോൺഗ്രസ്സിനെ ശശി തരൂർ നയിക്കണം.

08 Oct 2022

മൂന്നു പതിറ്റാണ്ടുകാലം ഐക്യരാഷ്ട്രസഭയിൽ സുപ്രധാന പദവിയിൽ പ്രവർത്തിച്ച ശശി തരൂരിന് പരിചയസമ്പത്ത് ഇല്ലെന്ന വിമർശനം ബാലിശമാണ്.

ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിനെ വിശ്വപൗരനായ ശശി തരൂർ നയിക്കണം. ലോക മലയാളികളുടെ അഭിമാനമായ സാമൂഹ്യ പ്രവർത്തകനാണ് തരൂർ. അദ്ദേഹത്തിന്റെ സംഘടനാ വൈഭവം കുറച്ചു കാണാൻ കഴിയില്ല. കുടുംബ പാരമ്പര്യം കൊണ്ട് ആരും മികച്ച സംഘാടകനായി മാറില്ല. തരൂരിനെ എതിർക്കുന്നവർ ഉന്നയിക്കുന്ന പ്രധാന ആക്ഷേപം അദ്ദേഹത്തിന് പരിചയസമ്പത്ത് ഇല്ലെന്നാണ്.

‘പേവിഷബാധ പ്രതിരോധ വാക്‌സിന്റെ ഗുണനിലവാരം ഉറപ്പുവരുത്തണം’; കേരള പ്രവാസി അസോസിയേഷന്‍ സുപ്രീംകോടതിയില്‍

29 Sept 2022 11:22 AM

ന്യൂഡല്‍ഹി: ആന്റി റാബിസ് വാക്‌സിനുകളുടെ ഗുണനിലവാരം ഉറപ്പുവരുത്താന്‍ അടിയന്തര ഇടപെടല്‍ വേണമെന്നാവശ്യപ്പെട്ട് കേരള പ്രവാസി അസോസിയേഷന്‍ (കെപിഎ) സുപ്രീംകോടതിയില്‍. അടുത്ത കാലത്തായി നായകളുടെ കടിയേറ്റ പലരും പേ വിഷബാധ ഏറ്റ് മരിക്കുന്നുണ്ടെന്നും ഇത് ചികിത്സ പ്രോട്ടോക്കോളിനെ കുറിച്ചും വാക്‌സിനുകളുടെ ഫലപ്രാപ്തിയെ കുറിച്ചും നിരവധി സംശയങ്ങള്‍ ഉയര്‍ത്തുന്നുണ്ടെന്നും ഹര്‍ജിയില്‍ പറയുന്നു. കെപിഎ ചെയര്‍മാന്‍ ഡോ. രാജേന്ദ്രന്‍ വെള്ളപ്പാലത്ത്, പ്രസിഡന്റ് അശ്വനി നമ്പാറമ്പത്ത് എന്നിവരാണ് ഹര്‍ജി നല്‍കിയത്.

India-UAE flights: Expat group files case in Indian court over ‘exorbitant’ airfares

Wed 24 Aug 2022

The Delhi High Court on Monday has asked a representation from the Directorate General of Civil Aviation (DGCA) to hear a writ petition challenging the exorbitant prices of air tickets on flights operating between Gulf countries and India.

The petition, filed by Delhi-based political group Kerala Pravasi Association, challenged Rule 135(1) of the Aircraft Rules, 1937, stating that it is vague, arbitrary and unconstitutional.

‘പ്രവാസികൾക്ക് വിദേശത്ത് വോട്ട് ചെയ്യാൻ അവസരം’: പ്രവാസി അസോസിയേഷൻ്റെ ഹർജിയിൽ സുപ്രീംനടപടി നോട്ടീസയച്ചു

Aug 17, 2022

പ്രവാസികളുടെ വോട്ടുമായി ബന്ധപ്പെട്ട മറ്റ് ഹർജികൾകൾക്ക് ഒപ്പം ഈ ഹർജിയും പരിഗണിക്കാമെന്ന് സുപ്രീം കോടതി ഇന്ന് വ്യക്തമാക്കിയിരുന്നു. 
ദില്ലി: കേരള പ്രവാസി അസോസിയേഷൻ്റെ ഹർജിയിൽ കേന്ദ്രത്തിനും തെരഞ്ഞെടുപ്പ് കമ്മീഷനും നോട്ടീസ് അയച്ച് സുപ്രീംകോടതി. വോട്ടർ പട്ടികയിൽ പേരുള്ള പ്രവാസികൾക്ക് വിദേശത്ത് തന്നെ വോട്ട് ചെയ്യാൻ അവസരണം നൽകണമെന്ന് ആവശ്യപ്പെട്ടാണ് കേരള പ്രവാസി അസോസിയേഷൻ സുപ്രീംകോടതിയെ സമീപിച്ചത്.

പ്രവാസികള്‍ക്ക് വിദേശത്തുനിന്ന് വോട്ടുചെയ്യാന്‍ അവസരം വേണമെന്ന ഹര്‍ജിയില്‍ നോട്ടീസ്

Aug 17 , 2022

ന്യൂഡല്‍ഹി: വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ത്തിട്ടുള്ള പ്രവാസി ഇന്ത്യക്കാര്‍ക്ക് തെരെഞ്ഞെടുപ്പുകളില്‍ ബൂത്തുകളിലെത്താതെ വോട്ട് ചെയ്യാന്‍ സംവിധാനങ്ങള്‍ ഒരുക്കാന്‍ നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ സുപ്രീം കോടതി നോട്ടീസയച്ചു. ചീഫ് ജസ്റ്റിസ് എന്‍.വി രമണ അധ്യക്ഷനായ ബെഞ്ചാണ് നോട്ടീസയച്ചത്. കേന്ദ്ര സര്‍ക്കാരിനും, തെരെഞ്ഞെടുപ്പ് കമ്മീഷനുമാണ് നോട്ടീസ്.

പ്രവാസി വോട്ട് : കേരളാ പ്രവാസി അസോസിയേഷൻ്റെ ഹർജിയിൽ കേന്ദ്രത്തിനും, തെരഞ്ഞെടുപ്പ് കമ്മീഷനും സുപ്രീം കോടതി നോട്ടീസ്.

Aug 17 , 2022

പ്രവാസി വോട്ട് : കേരളാ പ്രവാസി അസോസിയേഷൻ്റെ ഹർജിയിൽ കേന്ദ്രത്തിനും, തെരഞ്ഞെടുപ്പ് കമ്മീഷനും സുപ്രീം കോടതി നോട്ടീസ്. കേരളാ പ്രവാസി അസോസിയേഷൻ ചെയർമാൻ രാജേന്ദ്രൻ വെള്ളപ്പാലത്തും (Rajendran Vellapalath), പ്രസിഡന്റ് അശ്വനി നമ്പാറമ്പത്തും (Aswani Nambarambath) സമർപ്പിച്ച റിട്ട് ഹരജിയിൽ ബഹുമാനപെട്ട സുപ്രീം കോടതി നോട്ടീസയച്ചു.

വിമാന ടിക്കറ്റ് നിരക്കിൽ പത്തിരട്ടിയോളം വർധന; ചട്ടം 135 ചോദ്യം ചെയ്ത് പ്രവാസി അസോസിയേഷൻ ദില്ലി ഹൈക്കോടതിയിൽ

Jul 27, 2022

ഗൾഫ് രാജ്യങ്ങളിലേക്കും തിരിച്ചുമുള്ള ഉയർന്ന വിമാന നിരക്ക് കോടതി ഇടപെടൽ ആവശ്യപ്പെട്ട് ദില്ലി ഹൈക്കോടതിയിൽ റിട്ട്. ഹർജി. കേരള പ്രവാസി അസോസിയേഷനാണ് ഹർജിയുമായി കോടതിയെ സമീപിച്ചത്. ഇന്ത്യൻ വ്യോമ നിയമത്തിലെ ചട്ടം -135 ചോദ്യം ചെയ്താണ് ഹർജി നൽകിയിരിക്കുന്നത്. ഈ ചട്ടങ്ങൾ ഭരണഘടന വിരുദ്ധമാണെന്നും യാത്ര ചെയ്യാനുള്ള അവകാശത്തിന് മേലുള്ള ലംഘനമാണെന്നും ഹർജിയിൽ വ്യക്തമാക്കുന്നു.

വിമാന കമ്പനികളുടെ അമിത യാത്രക്കൂലി നിയന്ത്രിക്കണം. കേരളാ പ്രവാസി അസോസിയേഷൻ ഡൽഹി ഹൈ കോടതിയിൽ.

Jul 27, 2022

വിമാന കമ്പനികളുടെ അമിത യാത്രക്കൂലി നിയന്ത്രിക്കണം. കേരളാ പ്രവാസി അസോസിയേഷൻ ഡൽഹി ഹൈ കോടതിയിൽ.
ഗൾഫ് വിമാന യാത്രാ നിരക്ക് കുത്തനെ വർദ്ധിപ്പിക്കുന്നതിന് എതിരേ ,വിമാന കമ്പനികളെ നിയന്ത്രിക്കാൻ വിമാന യാത്രാ നിരക്കിന് പരിധി നിശ്ചയിക്കണം എന്നാവശ്യപ്പെട്ടുകൊണ്ടു കേരളാ പ്രവാസി അസോസിയേഷന് വേണ്ടി ചെയർമാൻ Rajendran Vellapalath, പ്രസിഡന്റ് Aswani Nambarambath, KMNP Law Firm വഴി ഡൽഹി ഹൈ കോടതിയെ സമീപിച്ചു.