വ്യക്തമായ ദിശാബോധമില്ലാതെ മാറി മാറി വന്ന മുന്നണി ഭരണങ്ങൾ കേരളത്തിന് ബാക്കി വച്ചതു ഗുരുതരമായ കടബാധ്യതയും, തൊഴിൽ ഇല്ലായ്മയും, വിഭവശോഷണവും മാത്രമാണ്. സംസ്ഥാനം വരുമാനത്തിനാശ്രയിക്കുന്ന പ്രവാസികൾ പ്രതിസന്ധികളെ നേരിടുന്നു. സംസ്ഥാനത്തിന്റെ ഭാവി സമ്പദ് വ്യവസ്ഥ എന്താകണമെന്ന് ചർച്ചപോലും ചെയ്യാതെ മുഖ്യധാരാ രാഷ്ട്രീയകക്ഷികൾ. സുസ്ഥിര വികസനത്തിനായി കാര്‍ഷിക-വിനോദ സഞ്ചാര മേഖല ഉയർത്തുന്നത് തൊട്ടു നിലവിലുള്ള വ്യവസ്ഥിതിക്കു പകരമായി കേരളത്തിന്റെ സമഗ്രവികസനത്തിനായി ആഴത്തിൽ ചിന്തിക്കുന്ന ഒരു ജനതയുടെ ആർജ്ജവപൂർണമായ പ്രയത്നമാണ് KPA.