വിജയ് ഹസാരെ ട്രോഫി ഏകദിന ടൂര്ണമെന്റില് കേരളം ക്വാര്ട്ടറിലെത്തി. അഞ്ച് എലീറ്റ് ഗ്രൂപ്പുകളിലെ ഒന്നാം സ്ഥാനക്കാരായി ഗുജറാത്തും ആന്ധ്രപ്രദേശും കര്ണാടകയും മുംബൈയും സൗരാഷ്ട്രയും ക്വാര്ട്ടറിലെത്തിയപ്പോള് മികച്ച രണ്ടാം സ്ഥാനക്കാരായാണ് കേരളവും ഉത്തര്പ്രദേശും ക്വാര്ട്ടര് ബര്ത്തുറപ്പിച്ചത്.
ഗുജറാത്തിനെതിരെ ഇന്നലെ ബറോഡ തോറ്റതും രാജസ്ഥാനെതിരെ ഇന്ന് ഡല്‍ഹിക്ക് അതിവേഗം ജയിക്കാനാവാഞ്ഞതും കേരളത്തിന് തുണയായി. രാജസ്ഥാന്‍ ഉയര്‍ത്തിയ 295 റണ്‍സ് വിജയലക്ഷ്യം മറികടക്കാന്‍ ഡല്‍ഹിക്ക് 44.4 ഓവര്‍ എടുക്കേണ്ടിവന്നത് നെറ്റ് റണ്‍റേറ്റില്‍ കേരളത്തിന് അനുകൂലമായി.