കേരളത്തിലെ മുന്നണി രാഷ്ട്രീയ സമവാക്യങ്ങൾ മാറുന്നു. പരമ്പരാഗത രാഷ്ട്രീയ ശൈലികളിൽ മാത്രം കേട്ടുപഴകിയ സമവാക്യങ്ങളിൽ മാറ്റം വരുത്തുക എന്ന ലക്ഷ്യവുമായി സ്വയം പര്യാപ്ത കേരളം എന്ന ലക്ഷ്യത്തിനായി പ്രവാസികളുടെ നേതൃത്വത്തിൽ രൂപീകൃതമായ കേരളാ പ്രവാസി അസോസിയേഷൻ (KPA ) രാഷ്ട്രീയപാർട്ടിക്ക് കേന്ദ്ര ഇലക്ഷന് കമ്മിഷന്റെ അംഗീകാരം ലഭിച്ചിട്ടു ഒരു വർഷം തികയുകയാണ്.
ജനങ്ങളുടെ ദൈനദിന ജീവിതവുമായി ബന്ധപ്പെട്ട മുപ്പത്തിയാറു മേഖലകളിൽ പ്രവാസികൾക്കുള്ള കാഴ്ചപ്പാടുകൾ നടപ്പിൽ വരുത്തിക്കൊണ്ട് സ്വയം പര്യാപ്തമായ ഒരു കേരളം സൃഷ്ടിക്കുക എന്നുള്ളതാണ് KPA മുന്നോട്ടു വെയ്ക്കുന്ന ലക്ഷ്യം. പരമ്പരാഗത രാഷ്ട്രീയ ശൈലികളിൽ നിന്നും വ്യത്യസ്തമായി സ്വയം പര്യാപ്ത കേരളം എന്ന ലക്ഷ്യത്തിനായി പ്രവാസികളുടെ നേതൃത്വത്തിലാണ് കെപിഎ രൂപീകൃതമായത്. കേരളത്തിലെ മാറുന്ന രാഷ്ട്രീയ മുന്നണി സമവാക്യങ്ങളിൽ പ്രവാസികളുടെ നിർണ്ണായക ഇടപെടൽ കൂടിയാണ് ഈ രാഷ്ട്രീയ പാർട്ടിയിലൂടെ KPA ലക്ഷ്യമിടുന്നത്. മറ്റുള്ള ജനാധിപത്യ രാജ്യങ്ങൾ അവരുടെ പൗരന്മാർക്ക് വോട്ടവകാശം രേഖപ്പെടുത്താൻ സൗകര്യം ഒരുക്കുന്നത് പോലെ 18 ദശലക്ഷം വരുന്ന പ്രവാസികൾക്ക് അവർ നിൽക്കുന്ന സ്ഥലത്ത് നിന്നുകൊണ്ടുതന്നെ തിരഞ്ഞെടുപ്പുകളിൽ വോട്ടുകൾ രേഖപ്പെടുത്താനുള്ള അവകാശം നേടിയെടുക്കാൻ ഇന്ത്യയുടെ പരമോന്നത നീതിപീഠത്തിന് മുന്നിൽ റിട്ട് ഫയൽ ചെയ്തു കൊണ്ടാണ് കെപിഎയുടെ രംഗപ്രവേശം. പ്രവാസി വോട്ടവകാശം ഇന്നേവരെ മറ്റൊരു മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനവും ആവശ്യപ്പെടാതിരുന്ന സാഹചര്യത്തിലാണ് കെപിഎ ഈ ആവശ്യവുമായി മുന്നോട്ടുവന്നത് എന്ന കാര്യം ശ്രദ്ധേയമാണ്.
ഈ രാജ്യത്തെ ജനങ്ങളുടെ ദൈനംദിന ജീവിതവുമായി ബന്ധപ്പെട്ട 36 മേഖലകളിൽ പ്രവാസികൾക്കുള്ള കാഴ്ചപ്പാടുകൾ നടപ്പിൽ വരുത്തുക എന്നുള്ളതാണ് പാർട്ടി മുന്നോട്ടു വക്കുന്നത്. 1) പ്രവാസി ക്ഷേമം, 2) ദാരിദ്ര്യ നിർമാർജനം, 3) കാർഷിക മേഖല, 4) ക്ഷീര വികസനം 5) മൽസ്യ വികസനം6) പരിസ്ഥിതി സംരക്ഷണം7) വ്യവസായ മേഖല 8 ഉത്പന്ന നിർമ്മാണം, 9) പൊതുമേഖലാ സ്ഥാപനങ്ങൾ, 10) സൂഷ്മ ചെറുകിട സംരംഭങ്ങൾ (11) ഇടത്തരം സംരംഭങ്ങൾ, 12) ഭക്ഷ്യ സംസ്കരണ മേഖല, 13) പരമ്പരാഗത മേഖലകൾ, 14) വിവര സാങ്കേതിക വിദ്യ, 15) വിനോദ സഞ്ചാരം, 16) സ്റ്റാർട്ടപ്പുകൾ, 17) മാനവശേഷി വികസനവും പ്രവാസ ലോകത്തെ തൊഴിൽ അവസരങ്ങളും 18) വിദ്യാഭ്യാസ മേഖല, 19) തൊഴിലില്ലായ്മ നിർമാർജ്ജന ( 20) നൈപുണ്യ വികസനം (21) വാർദ്ധക്യകാല സംരക്ഷണം (22) ആരോഗ്യമേഖല ( 23) വൈദ്യശിശ്രൂഷയും പൊതുജനാരോഗ്യവും (24) കുടിവെള്ളം ( 25) പശ്ചാത്തല സൗകര്യ വികസനം ( 26) ഗതാഗത പശ്ചാത്തലം, 27) ഊർജ മേഖല (28) ശുചിത്വ കേരളം ( 29) ഇൻഷുറൻസ് പരിരക്ഷ (30) റിന്യൂവബിൾ എനർജി ( 31) ഇലക്ട്രിക്ക് വാഹനങ്ങൾ (32) ലഹരി വിമുക്ത കേരളം ( 33) ഇ- ഗവെർണൻസ് (34) സ്ത്രീ സുരക്ഷാ (കേരളാ ശ്രീ) (35) ഇ-ഡിസ്ട്രിബ്യൂഷൻ (36) പാർപ്പിട സുരക്ഷ തുടങ്ങിയവയാണ് കേരളാ പ്രവാസി അസോസിയേഷൻ തിരഞ്ഞെടുത്തത്. കേരളാ പ്രവാസി അസോസിയേഷന്റെ മെമ്പർഷിപ് കാമ്പയിൻ ജൂൺ ഒന്ന് മുതൽ കേരളാ പ്രവാസി അസോസിയേഷൻ എന്ന വെബ്സൈറ്റിലൂടെ ലഭിക്കുന്നതാണ്. 18 വയസ്സ് തികഞ്ഞ ഏതൊരു ഇന്ത്യൻ പൗരനും കേരളാ പ്രവാസി അസോസിയേഷന്റെ അംഗത്വത്തിന് അപേക്ഷിക്കാം.
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് പാർപ്പിട സൗകര്യമൊരുക്കുക – ആയിരം ഭവനങ്ങൾ സമയബന്ധിതമായി പൂർണമായോ ഭാഗികമായോ നിർമിച്ചു നൽകുക എന്നുള്ളതാണ് KPA ഇതിലൂടെ ആദ്യ പടിയായി ലക്ഷ്യം വെക്കുന്നത്. 2022 ഡിസംബർ 22 നു മാവൂരിൽ മൂന്നു വീടുകൾ ഇതിന്റെ ഭാഗമായി നൽകികൊണ്ട് ഈ പദ്ധതിക്ക് തുടക്കം കുറിച്ചു.
രോഗ പീഡകളാൽ അവശത അനുഭവിക്കുന്നവർക്ക് ചുരുങ്ങിയ ചിലവിൽ ചികിത്സയും അനുബന്ധ കാര്യങ്ങൾക്കുമായുള്ള മെഡിക്കൽ ഇൻഷുറൻസ് സൗകര്യങ്ങൾ ലഭ്യമാക്കുക – ഇതിന്റെ ഭാഗമായി ഒരു പ്രമുഖ ഇൻഷുറൻസ് കമ്പനിയുമായി KPA ഇൻഷുറൻസ് കോൺട്രാക്ട് ഉണ്ടാക്കും. മൂന്നു ലക്ഷം രൂപ വരെയുള്ള മെഡിക്കൽ ഇൻഷുറൻസ് പാക്കേജ് ആണ് KPA ലക്ഷ്യം വക്കുന്നത്
ഭാവി തലമുറയെ വാർത്തെടുക്കുന്നതിനായി ദരിദ്ര വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് പഠന സൗകര്യങ്ങൾ ഒരുക്കുക,
ഭാവി തലമുറയെ വാർത്തെടുക്കുന്നതിനായി ദരിദ്ര വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് പഠന സൗകര്യങ്ങൾ ഒരുക്കുക,
ശാരീരികവും മാനസികവുമായി വെല്ലുവിളി നേരിടുന്ന ജനവിഭാഗത്തിന് കൈത്താങ്ങാവുക – ഒൻപതു വീൽ ചെയറുകൾ ആണ് KPA ഇന്നലെ ഇതിന്റെ ഭാഗമായി നൽകിയത്.
ശുദ്ധജലക്ഷാമം നേരിടുന്ന പ്രദേശങ്ങളിൽ കുടിവെള്ളം എത്തിക്കാനുള്ള പദ്ധതികൾ നടപ്പിൽ വരുത്തുക
മാലിന്യ സംസ്കരണവും ശുചിത്വവും നടപ്പിൽ വരുത്താനായുള്ള പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുക
ദാരിദ്ര്യ നിർമാർജന പദ്ധതികൾ ആസൂത്രണം ചെയ്യുക
സ്ത്രീ ശാക്തീകരണം എന്നുള്ളത് ഒരു മുദ്രാവാക്യമായി അവശേഷിക്കാതെ യാഥാർത്യമാക്കി തീർക്കുവാനുള്ള പരിശ്രമങ്ങൾക്ക് ആക്കം കൂട്ടുക
തുടങ്ങിയവയാണ് ആരംഭഘട്ടത്തിൽ KPA ഏറ്റെടുത്ത് നടത്തുന്ന പദ്ധതികൾ. ഇത്തരം പദ്ധതികൾ നടപ്പിൽ വരുത്താൻ ഫണ്ട് ശേഖരണം ആവശ്യമാണ്. അതിനായി Crowdfunding , CSR ഫണ്ടുകൾ, Donations എന്നിവയെയാണ് പ്രധാനമായും ആശ്രയിക്കുന്നത്. ഇത്തരത്തിൽ നിയമപരമായ ഫണ്ട് ശേഖരണത്തിന് ആവശ്യമായ 12 A , 80 G , CSR , DARPAN തുടങ്ങിയ അംഗീകാരങ്ങൾ ഇതിനോടകം KPA നേടിയിട്ടുണ്ട്.
കൂടുതൽ അറിയാൻ താല്പര്യപെടുന്നെങ്കിൽ ഞങ്ങൾക്ക് മെയിൽ അയക്കേണ്ട വിലാസം
admin@keralapravasiassociation.com
സമൂഹ മാധ്യമങ്ങളിലൂടെ ഞങ്ങളുടെ പ്രവർത്തനങ്ങളെ കുറിച്ച് കൂടുതൽ അറിയൂ