പ്രവാസികളുടെ നേതൃത്വത്തിൽ കേരളത്തിൽ നിന്നും കേരളാ പ്രവാസി അസോസിയേഷന്റെ പ്രവർത്തനം തുടങ്ങുന്നു.
ഞങ്ങളോടൊപ്പം ചേരൂ, നമുക്ക് ഒരുമിച്ച് സ്വയം പര്യാപ്തമായ ഒരു കേരളം കെട്ടിപ്പടുക്കാം, ഒരു പുതിയ ഇന്ത്യയുടെ ഉദയത്തിന് നമുക്ക് തുടക്കം കുറിക്കാം.
അംഗമാകൂ
പ്രവാസികൾ നേതൃത്വം നൽകുന്ന ഇന്ത്യയിലെ ആദ്യത്തെ സ്വതന്ത്ര ദേശീയ രാഷ്ട്രീയ പ്രസ്ഥാനം.
സംഭാവന നൽകാം
KPA തൃശ്ശൂർ ജില്ലാ പ്രതിനിധി സമ്മേളനം മെയ് - 28 2023
KPA (കേരളാ പ്രവാസി അസോസിയേഷൻ)
സംസ്ഥാന സമ്മേളനത്തിന്റെ മുന്നോടിയായി ജില്ലാ സമ്മേളനങ്ങൾ പുരോഗമിക്കുകയാണ്. അതിന്റെ ഭാഗമായി തൃശ്ശൂർ ജില്ലാ പ്രതിനിധി സമ്മേളനം ഹോട്ടൽ പേൾ റീജൻസി ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. KPA ദേശീയ ചെയർമാൻ ശ്രീ. രാജേന്ദ്രൻ വെള്ളപ്പാലത്ത് ഉദ്ഘാടനം നിർവ്വഹിച്ച സമ്മേളനത്തിൽ ദേശീയ സെക്രട്ടറി ശ്രീ. ജെറി രാജു, മറ്റു നേതാക്കൾ എന്നിവർക്ക് പുറമെ 450 ലേറെ പ്രതിനിധികൾ പങ്കെടുത്തു. കാതലായ നാല് പ്രമേയങ്ങൾ ജില്ലാ സമ്മേളനത്തിൽ ചർച്ച ചെയ്തു പാസ്സാക്കി.
തൃശ്ശൂർ ജില്ലയുടെ സമഗ്രവികസനം, ആരോഗ്യം,വിദ്യാഭ്യാസം, ടോൾ പ്ലാസ, കർഷകരുടെ പ്രശ്നങ്ങൾ, പ്രവാസികൾ നേരിടുന്ന ബുദ്ധിമുട്ടുകൾ തുടങ്ങി നിരവധിയായ വിഷയങ്ങൾ സമ്മേളനത്തിൽ സജീവ ചർച്ചയിൽ ഉൾപ്പെട്ട കാര്യങ്ങളാണ്.
പ്രവാസികൾ നേതൃത്വം കൊടുക്കുന്നുവെങ്കിലും ഈ നാട്ടിലെ ഏതൊരു പൗരനും അംഗത്വമെടുത്ത് സക്രിയമായി പ്രവർത്തിച്ച് KPA യുടെ നേതൃത്വത്തിലേക്ക് എത്തിപ്പെടാം. ഇത് പ്രവാസികളുടെ മാത്രമായുള്ള പാർട്ടിയല്ല. സമാനമനസ്കരായ 18 വയസ്സ് തികഞ്ഞ ഏതൊരാൾക്കും കടന്നു വരാവുന്ന പ്രസ്ഥാനമാണ് KPA.
വരുന്ന ലോകസഭാ തെരഞ്ഞെടുപ്പിൽ സാന്നിദ്ധ്യമറിയിക്കാനും 2026 ലെ നിയമസഭാ തെരഞ്ഞെടുപ്പിലൂടെ നിയമസഭയിലെ നിർണായക ശക്തിയാവാനും ലക്ഷ്യമിട്ടുള്ള ചിട്ടയായുള്ള പ്രവർത്തനമാണ് KPA നടത്തുന്നത്.
ബന്ദ് , ഹർത്താൽ, ജനജീവിതത്തെ ദുസ്സഹമാക്കുന്ന അക്രമ സമരങ്ങൾ എന്നിവയോട് സന്ധിയില്ലാത്ത KPA നിലപാട് ഇപ്പോൾ തന്നെ കേരള രാഷ്ട്രീയത്തിൻ ചർച്ചയായിട്ടുണ്ട്.
"പ്രവാസികളിലൂടെ സ്വയം പര്യാപ്ത കേരളം" എന്ന മുദ്രാവാക്യമുയർത്തി രംഗത്തു വന്ന KPA ഒരു വർഷം പിന്നിടുമ്പോൾ ദരിദ്ര വിഭാഗത്തിൽപ്പെട്ട രണ്ടു കുടുംബത്തിന് സാമ്പത്തികമായി പിന്നോക്കം നില്കുന്നവർക്കായി രൂപ കല്പന ചെയ്ത "ആയിരം വീട്" പദ്ധതിയിലൂടെ " വീടുകൾ നിർമ്മിച്ചു നൽകി.
വിദേശ രാജ്യങ്ങളിൽ തൊഴിൽ സാധ്യത കണ്ടെത്തി യുവജനങ്ങളുടെ തൊഴിലില്ലായ്മക്കുള്ള പരിഹാരമായി പ്രവാസി ജോബ് എന്ന വെബ് പോർട്ടൽ ദിവസങ്ങൾക്കകം തയ്യാറാവും. KPA യിലേക്കുള്ള യുവജനങ്ങളുടെ ഒഴുക്ക് ഇത്തരം കർമ്മ പദ്ധതികളിലൂടെ സാദ്ധ്യമാവും.
KPA കോഴിക്കോട് ജില്ലാ പ്രതിനിധി സമ്മേളനം - May 06 2023
കേരളാ പ്രവാസി അസോസിയേഷന്റെ കോഴിക്കോട് ജില്ലാ സമ്മേളനം നളന്ദ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു.
കോഴിക്കോട്: (06-5-2023) പ്രവാസികൾ നേതൃത്വം കൊടുക്കുന്ന സ്വതന്ത്ര രാഷ്ട്രീയ പാർട്ടിയായ കെപിഎയുടെ കോഴിക്കോട് ജില്ലാ സമ്മേളനം കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തിൽ കെപിഎ ദേശീയ ചെയർമാൻ ശ്രീ. രാജേന്ദ്രൻ വെള്ളപാലത്ത് ഉദ്ഘാടനം ചെയ്തു. ദേശീയ പ്രസിഡണ്ട് ശ്രീമതി. അശ്വനി നമ്പാറമ്പത്ത്, ദേശീയ ജനറൽ സെക്രട്ടറി ശ്രീ. ജെറി രാജു മറ്റു ദേശീയ കൗൺസിൽ നേതാക്കളും ജില്ലയിലെ വിവിധ കമ്മിറ്റകളിൽ നിന്നെത്തിയ 520 ഓളം പ്രതിനിധികളെ അഭിസംബോധന ചെയ്ത് സംസാരിച്ചു.
ജനങ്ങളുടെ ദൈനദിന ജീവിതവുമായി ബന്ധപ്പെട്ട മുപ്പത്തിയാറു മേഖലകളിൽ പ്രവാസികൾക്കുള്ള കാഴ്ചപ്പാടുകൾ നടപ്പിൽ വരുത്തിക്കൊണ്ട് സ്വയം പര്യാപ്തമായ ഒരു കേരളം സൃഷ്ടിക്കുക എന്നുള്ളതാണ് KPA മുന്നോട്ടു വെയ്ക്കുന്നത്.
പരമ്പരാഗത രാഷ്ട്രീയ ശൈലികളിൽ നിന്നും വ്യത്യസ്തമായി സ്വയം പര്യാപ്ത കേരളം എന്ന ലക്ഷ്യത്തിനായി പ്രവാസികളുടെ നേതൃത്വത്തിലാണ് കെപിഎ രൂപീകൃതമായത്. കെപിഎയ്ക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്റെ അംഗീകാരം ലഭിച്ച് ഒരു വർഷം തികയുകയാണ്. കേരളത്തിലെ മാറുന്ന രാഷ്ട്രീയ മുന്നണി സമവാക്യങ്ങളിൽ പ്രവാസികളുടെ നിർണ്ണായക ഇടപെടൽ കൂടിയാണ് ഈ രാഷ്ട്രീയ പാർട്ടിയിലൂടെ KPA ലക്ഷ്യമിടുന്നത്.
സമസ്ത മേഖലകളിലും സമഗ്രമായ മാറ്റമാണ് ലക്ഷ്യം. നയരൂപീകരണങ്ങളുടെ ഭാഗമായി പ്രതിനിധി സമ്മേളനങ്ങൾ ജില്ലാതലത്തിൽ മൂന്നു മാസങ്ങൾക്കുള്ളിൽ പൂർത്തിയാവും. 2024 ആഗസ്റ്റിൽ സംസ്ഥാന സമ്മേളനത്തിന് കോഴിക്കോട് വേദിയാവും. ജനങ്ങളുടെ ദൈനംദിന ജീവിതവുമായി ബന്ധപ്പെട്ട 36 മേഖലകളിൽ പഠനം നടത്തി വികസന മാതൃകകൾ രൂപീകരിച്ചുകൊണ്ട് മാറ്റങ്ങളിൽ ശ്രദ്ധയൂന്നി പ്രവർത്തിക്കുന്ന പാർട്ടിയിൽ 18 വയസ്സ് തികഞ്ഞ ഇന്ത്യൻ പൗരത്വമുള്ള ഏത് ഒരു വ്യക്തിക്കും അംഗമാകാം.
വാർഡ് തലങ്ങളിൽ പ്രവർത്തിക്കുന്ന നിസ്വാർത്ഥരായ പൊതുപ്രവർത്തകർക്ക് KPA യിൽ ചേർന്നു പ്രവർത്തിക്കാൻ അവസരം ഒരുക്കുന്നതിനോടൊപ്പം ജനാധിപത്യ പ്രക്രിയയിൽ അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നു.
മറ്റുള്ള ജനാധിപത്യ രാജ്യങ്ങൾ അവരുടെ പൗരന്മാർക്ക് വോട്ടവകാശം രേഖപ്പെടുത്താൻ സൗകര്യം ഒരുക്കുന്നത് പോലെ 18 ദശലക്ഷം വരുന്ന പ്രവാസികൾക്ക് അവർ നിൽക്കുന്ന സ്ഥലത്ത് നിന്നുകൊണ്ടുതന്നെ തിരഞ്ഞെടുപ്പുകളിൽ വോട്ടുകൾ രേഖപ്പെടുത്താനുള്ള അവകാശം നേടിയെടുക്കാൻ ഇന്ത്യയുടെ പരമോന്നത നീതിപീഠത്തിന് മുന്നിൽ റിട്ട് ഫയൽ ചെയ്തു കൊണ്ടാണ് കെപിഎയുടെ രംഗപ്രവേശം. പ്രവാസി വോട്ടവകാശം ഇന്നേവരെ മറ്റൊരു മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനവും ആവശ്യപ്പെടാതിരുന്ന സാഹചര്യത്തിലാണ് കെപിഎ ഈ ആവശ്യവുമായി മുന്നോട്ടുവന്നത് എന്ന കാര്യം ശ്രദ്ധേയമാണ്.
കെപിഎ ട്രസ്റ്റ്‌ന് രൂപം നൽകി ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റുന്നതിന് ഭാഗമായി പ്രഖ്യാപിച്ച പദ്ധതികളിൽ ആദ്യ പരിഗണന നൽകിക്കൊണ്ട് 1000 ഭവന പദ്ധതിയുമായി മുൻപോട്ടു പോകുന്ന അവസരത്തിൽ 3 വീടുകൾ കോഴിക്കോട് ജില്ലയിൽ പൂർത്തീകരിച്ചു. കഴിഞ്ഞ ഡിസംബറിൽ താക്കോൽ ദാനം നടത്തിയെന്നത് എടുത്തു പറയേണ്ട കാര്യമാണ്.
തൊഴിലില്ലായ്മ പരിഹരിക്കുന്നതിനും വളർന്നുവരുന്ന യുവതലമുറക്ക് അടക്കം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന്റെയും ഭാഗമായി, പ്രവാസി ജോബ്സ്ന് രൂപം നൽകുകയും പദ്ധതി രൂപീകരണ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിൽ എത്തിനിൽക്കുകയും ചെയ്യുന്നു. ആയിരക്കണക്കിന് വരുന്ന അഭ്യസ്തവിദ്യരായ തൊഴിലില്ലാത്ത യുവതലമുറയ്ക്ക് പ്രതീക്ഷകൾ നൽകുന്ന പദ്ധതിയാണിത്.
പുതിയ ഭാരവാഹികളെ യോഗത്തിൽ വെച്ച് തെരഞ്ഞെടുത്തു. ശ്രീ അമൽജിത് ജില്ലാ പ്രസിഡന്റായും, ശ്രീ മൻസൂർ മണ്ണിൽ ജില്ലാ സിക്രട്ടറിയായും, ശ്രീ വേണു വെട്ടുമ്മൽ ട്രഷറാറായുമുള്ള ഇരുപതിനാലംഗ കമ്മറ്റിയെ യോഗത്തിൽ വച്ച് തിരഞ്ഞെടുത്തു.
KPA യുടെ ആദ്യ ജില്ലാ സമ്മേളനം - കണ്ണൂർ
കേരളാ പ്രവാസി അസോസിയേഷന്റെ സംസ്ഥാന സമ്മേളനങ്ങൾക്ക് മുന്നോടിയായുള്ള ജില്ലാ സമ്മേളനങ്ങൾക്ക് കണ്ണൂരിൽ തുടക്കം:
കണ്ണൂർ ജില്ലയിലെ ജനങ്ങളെ രാഷ്ട്രീയ കൊലപാതകികൾ എന്നു മുദ്രകുത്തി ഒറ്റപ്പെടുത്തുന്ന രീതിയിൽ കടുത്ത അമർഷം രേഖപ്പെടുത്തിക്കൊണ്ടുള്ള പ്രമേയമുൾപ്പെടെ, ജില്ലയുടെ വികസനവുമായി ബന്ധപ്പെട്ട നിരവധി പ്രമേയങ്ങൾ അവതരിപ്പിക്കപ്പെട്ടു.
കണ്ണൂർ: (30-4-2023) സ്വതന്ത്ര രാഷ്ട്രീയ പാർട്ടിയായ കെപിഎയുടെ കണ്ണൂർ ജില്ലാ സമ്മേളനം കണ്ണൂർ പയ്യാമ്പലം കൃഷ്ണ ബീച്ച് റിസോർട്ടിൽ കെപിഎ ദേശീയ ചെയർമാൻ ശ്രീ. രാജേന്ദ്രൻ വെള്ളപാലത്ത് ഉദ്ഘാടനം ചെയ്തു. ദേശീയ പ്രസിഡണ്ട് ശ്രീമതി. അശ്വനി നമ്പാറമ്പത്ത്, ദേശീയ ജനറൽ സെക്രട്ടറി ശ്രീ. ജെറി രാജു മറ്റു ദേശീയ കൗൺസിൽ നേതാക്കളും കണ്ണൂർ ജില്ലയിലെ വിവിധ കമ്മിറ്റകളിൽ നിന്നെത്തിയ 470 ഓളം പ്രതിനിധികളെ അഭിസംബോധന ചെയ്ത് സംസാരിച്ചു.
ജനങ്ങളുടെ ദൈനദിന ജീവിതവുമായി ബന്ധപ്പെട്ട മുപ്പത്തിയാറു മേഖലകളിൽ പ്രവാസികൾക്കുള്ള കാഴ്ചപ്പാടുകൾ നടപ്പിൽ വരുത്തിക്കൊണ്ട് സ്വയം പര്യാപ്തമായ ഒരു കേരളം സൃഷ്ടിക്കുക എന്നുള്ളതാണ് KPA മുന്നോട്ടു വെയ്ക്കുന്നത്.
രാഷ്ട്രീയ കൊലപാതകങ്ങൾ അവസാനിച്ചിട്ടും കണ്ണൂർ ജില്ല കൊലപാതകികളുടെ നാടാണെന്ന് വിശേഷിപ്പിക്കാൻ ഗൂഢശ്രമം നടക്കുന്നതായി കെപിഎ (കേരള പ്രവാസി അസോസിയേഷൻ) ആരോപിച്ചു. ഒറ്റപ്പെട്ട അക്രമങ്ങൾ പെരുപ്പിച്ച് കാണിച്ച് കണ്ണൂരിനെ നശീകരണത്തിന്റെ നാടായി ചിത്രീകരിക്കാൻ ബോധപൂർവ്വം ശ്രമം നടക്കുന്നുണ്ട്. കണ്ണൂരിന്റെ വികസനത്തിന് വെല്ലുവിളിയായി മാറുന്ന ഈ ദുഷ്പ്പേര് തിരുത്താൻ മുഖ്യധാര രാഷ്ട്രീയ പ്രസ്ഥാനങ്ങൾ ശ്രമിക്കാത്തതിൽ കെപിഎ കണ്ണൂർ ജില്ലാ സമ്മേളനം പ്രതിഷേധിച്ചു.
കണ്ണൂരിൽ നിന്നും കൂടുതൽ വിമാനങ്ങൾക്ക് സർവീസ് നടത്താൻ കേന്ദ്ര വ്യോമയാന മന്ത്രാലയം അനുമതി നൽകണമെന്നും ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. രാജ്യത്തെ വിമാന കമ്പനികൾ വിദേശത്തേക്ക് കണ്ണൂരിൽ നിന്നും 68 സർവീസുകൾ നടത്തുന്നുണ്ട്. പക്ഷേ വിദേശ വിമാന കമ്പനികൾക്ക് സർവീസ് നടത്താനുള്ള അനുമതി കേന്ദ്രം നൽകുന്നില്ല. കേന്ദ്ര വ്യോമയാന മന്ത്രാലയം നിഷേധാത്മക നിലപാട് തിരുത്തി വിദേശ വിമാന കമ്പനികൾക്ക് കണ്ണൂരിൽ നിന്നും സർവീസ് നടത്താൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് കെപിഎ പ്രമേയം പാസാക്കി.
പരമ്പരാഗത രാഷ്ട്രീയ ശൈലികളിൽ നിന്നും വ്യത്യസ്തമായി സ്വയം പര്യാപ്ത കേരളം എന്ന ലക്ഷ്യത്തിനായി പ്രവാസികളുടെ നേതൃത്വത്തിലാണ് കെപിഎ രൂപീകൃതമായത്. കെപിഎയ്ക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്റെ അംഗീകാരം ലഭിച്ച് ഒരു വർഷം തികയുകയാണ്. കേരളത്തിലെ മാറുന്ന രാഷ്ട്രീയ മുന്നണി സമവാക്യങ്ങളിൽ പ്രവാസികളുടെ നിർണ്ണായക ഇടപെടൽ കൂടിയാണ് ഈ രാഷ്ട്രീയ പാർട്ടിയിലൂടെ KPA ലക്ഷ്യമിടുന്നത്.
പ്രഥമ ജില്ലാ പ്രതിനിധി സമ്മേളനം ദേശീയ ചെയർമാൻ രാജേന്ദ്രൻ വെള്ളപ്പാലത്ത് ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രി ഉൾപ്പെടെ ഉന്നതരായ രാഷ്ട്രീയ നേതാക്കളുടെ നാടായിട്ടുപോലും കണ്ണൂരിന്റെ ആവശ്യങ്ങൾ ഇതുവരെ ഇവർ ആരും പരിഗണിച്ചിട്ടില്ലെന്ന് രാജേന്ദ്രൻ വെള്ളപ്പാലത്ത് ആരോപിച്ചു. കേരളത്തിലെ ഏറ്റവും കൂടുതൽ ടൂറിസം സാധ്യതയുള്ള ജില്ല കൂടിയാണ് കണ്ണൂർ. നാല് കിലോമീറ്റർ മണലിൽ പരന്നുകിടക്കുന്ന കേരളത്തിലെ ഏക ഡ്രൈവ്-ഇൻ ബീച്ചായ കണ്ണൂരിലെ മുഴപ്പിലങ്ങാട് ലോകത്തിലെ ഏറ്റവും മികച്ച ആറ് ഡ്രൈവ്-ഇൻ ബീച്ചുകളിൽ ഒന്നായി ബിബിസി 2016 ഇൽ തിരഞ്ഞെടുത്തിരുന്നു. മുഴുപ്പിലങ്ങാട് ഉൾപ്പെടെ ജനപ്രിയ ടൂറിസം കേന്ദ്രങ്ങൾ പൂർണ്ണമായും അവഗണിക്കപ്പെടുകയാണ്. കണ്ണൂർ ജില്ലയോടുള്ള കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ അവഗണന അവസാനിപ്പിക്കണമെന്നും രാജേന്ദ്രൻ വെള്ളപ്പാലത്ത് ആവശ്യപ്പെട്ടു.
സമസ്ത മേഖലകളിലും സമഗ്രമായ മാറ്റമാണ് ലക്ഷ്യം. നയരൂപീകരണങ്ങളുടെ ഭാഗമായി പ്രതിനിധി സമ്മേളനങ്ങൾ ജില്ലാതലത്തിൽ മൂന്നു മാസങ്ങൾക്കുള്ളിൽ പൂർത്തിയാവും. 2023 ആഗസ്റ്റിൽ സംസ്ഥാന സമ്മേളനത്തിന് കോഴിക്കോട് വേദിയാവും. ജനങ്ങളുടെ ദൈനംദിന ജീവിതവുമായി ബന്ധപ്പെട്ട 36 മേഖലകളിൽ പഠനം നടത്തി വികസന മാതൃകകൾ രൂപീകരിച്ചുകൊണ്ട് മാറ്റങ്ങളിൽ ശ്രദ്ധയൂന്നി പ്രവർത്തിക്കുന്ന പാർട്ടിയിൽ 18 വയസ്സ് തികഞ്ഞ ഇന്ത്യൻ പൗരത്വമുള്ള ഏത് ഒരു വ്യക്തിക്കും അംഗമാകാം.
കെപിഎ ട്രസ്റ്റ്‌ന് രൂപം നൽകി ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റുന്നതിന് ഭാഗമായി പ്രഖ്യാപിച്ച പദ്ധതികളിൽ ആദ്യ പരിഗണന നൽകിക്കൊണ്ട് 1000 ഭവന പദ്ധതിയുമായി മുൻപോട്ടു പോകുന്ന അവസരത്തിൽ 3 വീടുകൾ കോഴിക്കോട് ജില്ലയിൽ പൂർത്തീകരിച്ചു. കഴിഞ്ഞ ഡിസംബറിൽ താക്കോൽ ദാനം നടത്തിയെന്നത് എടുത്തു പറയേണ്ട കാര്യമാണ്. KPA ട്രസ്റ്റിന്റെ പ്രവർത്തനങ്ങളെ കുറിച്ച് KPA ദേശീയ പ്രസിഡണ്ട് ശ്രീമതി അശ്വനി നമ്പാറമ്പത് പ്രധിനിധി സമ്മേളനത്തിൽ വിശദീകരിച്ചു.
തൊഴിലില്ലായ്മ പരിഹരിക്കുന്നതിനും വളർന്നുവരുന്ന യുവതലമുറക്ക് അടക്കം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന്റെയും ഭാഗമായി, പ്രവാസി ജോബ്സ്ന് രൂപം നൽകുകയും പദ്ധതി രൂപീകരണ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിൽ എത്തിനിൽക്കുകയും ചെയ്യുന്നു. ആയിരക്കണക്കിന് വരുന്ന അഭ്യസ്തവിദ്യരായ തൊഴിലില്ലാത്ത യുവതലമുറയ്ക്ക് പ്രതീക്ഷകൾ നൽകുന്ന പദ്ധതിയാണിത്.
ജില്ലാ പ്രസിഡന്റ് മുഹമ്മദ് ഇഖ്ബാൽ അധ്യക്ഷത വഹിച്ചു. ദേശീയ ജനറൽ സെക്രട്ടറി ജെറി രാജു സംഘടന റിപ്പോർട്ടും ദേശീയ പ്രസിഡന്റ് അശ്വനി നമ്പാറമ്പത്ത് അനുബന്ധ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. ബീന സുനിൽ, രൂപേഷ് പുല്ലാഞ്ഞിയോടൻ, മനോജ് മാത്യു എന്നിവർ പ്രസംഗിച്ചു. മുഹമ്മദ് ഇക്ബാൽ (പ്രസിഡണ്ട്), അശോക് കുമാർ (വൈ.പ്രസിഡണ്ട്), രൂപേഷ് പുല്ലഞ്ഞിയോടൻ (സെക്രട്ടറി), മുഹമ്മദ് ആഷിഖ് (ജോ. സിക്രട്ടറി), മനോജ് കുമാർ (ട്രഷറർ), ആബിദ ഫക്രുദീൻ (ജോ. ട്രഷറർ) എന്നിങ്ങനെ 19 അംഗ കമ്മറ്റിയാണ് തെരഞ്ഞെടുക്കപ്പെട്ടത്.
KPA യുടെ ആദ്യ ജില്ലാ സമ്മേളനം
കേരളത്തിലെ മുന്നണി രാഷ്ട്രീയ സമവാക്യങ്ങൾ മാറുന്നു. പരമ്പരാഗത രാഷ്ട്രീയ ശൈലികളിൽ മാത്രം കേട്ടുപഴകിയ സമവാക്യങ്ങളിൽ മാറ്റം വരുത്തുക എന്ന ലക്ഷ്യവുമായി സ്വയം പര്യാപ്ത കേരളം എന്ന ലക്ഷ്യത്തിനായി പ്രവാസികളുടെ നേതൃത്വത്തിൽ രൂപീകൃതമായ കേരളാ പ്രവാസി അസോസിയേഷൻ (KPA ) രാഷ്ട്രീയപാർട്ടിക്ക് കേന്ദ്ര ഇലക്ഷന് കമ്മിഷന്റെ അംഗീകാരം ലഭിച്ചിട്ടു ഒരു വർഷം തികയുകയാണ്.
സമസ്ത മേഖലകളിലുംസമഗ്രമായ മാറ്റങ്ങളാണ് ലക്ഷ്യം. നയരൂപീകരണങ്ങളുടെ ഭാഗമായി പ്രതിനിധി സമ്മേളനങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് ആദ്യ ജില്ലാ സമ്മേളനം നാളെ(ഏപ്രിൽ 30 നു) കണ്ണൂർ പയ്യാമ്പലത്ത് കൃഷ്ണ ബീച്ച് റിസോർട്ടിൽനടക്കുകയാണ്.
ജനങ്ങളുടെ ദൈനംദിന ജീവിതവുമായി ബന്ധപ്പെട്ട 36 മേഖലകളിൽ പഠനം നടത്തി വികസന മാതൃകകൾ രൂപീകരിച്ചുകൊണ്ട് മാറ്റങ്ങളിൽ ശ്രദ്ധയുന്നി പ്രവർത്തിക്കുന്ന പാർട്ടിയിൽ 18 വയസ്സ് തികഞ്ഞ ഇന്ത്യൻ പൗരത്വമുള്ള ഏത് ഒരു വ്യക്തിക്കും അംഗമാകാം.
• വാർഡ് തലങ്ങളിൽ പ്രവർത്തിക്കുന്ന നിസ്വാർത്ഥരായ പൊതുപ്രവർത്തകർക്ക് KPA യിൽ ചേർന്നു പ്രവർത്തിക്കാൻ അവസരം ഒരുക്കുന്നതിനോടൊപ്പം ജനാധിപത്യ പ്രക്രിയയിൽ അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നു.
പരമ്പരാഗത രാഷ്ട്രീയ കക്ഷികളുടെ പോഷക സംഘടനകൾ ആയും പ്രധാന വരുമാന സ്രോതസായും ഈ കാലമത്രയും നിലനിന്നു പോന്ന അവഗണിക്കപ്പെട്ട ഇന്ത്യൻ പ്രവാസി സമൂഹം സ്വതന്ത്ര കാഴ്ചപ്പാടിൽ രാഷ്ട്രീയ പാർട്ടി രൂപീ കരിച്ച് കേന്ദ്ര ഇലക്ഷൻ കമ്മീഷന്റെ അംഗീകാരം നേടിക്കൊണ്ട് പാർലമെന്ററി ജനാധിപത്യ പ്രക്രിയയുടെ ഭാഗമാവാൻ തീരുമാനിച്ചു.
മറ്റുള്ള ജനാധിപത്യ രാജ്യങ്ങൾ അവരുടെ പൗരന്മാർക്ക് വോട്ടവകാശം രേഖപ്പെടുത്താൻ സൗകര്യം ഒരുക്കുന്നത് പോലെ 18 ദശലക്ഷം വരുന്ന പ്രവാസികൾക്ക് അവർ നിൽക്കുന്ന സ്ഥലത്ത് നിന്നുകൊണ്ടുതന്നെ തിരഞ്ഞെടുപ്പുകളിൽ വോട്ടുകൾ രേഖപ്പെടുത്താനുള്ള അവകാശം നേടിയെടുക്കാൻ ഇന്ത്യയുടെ പരമോന്നത നീതിപീഠത്തിന് മുന്നിൽ റിട്ട് ഫയൽ ചെയ്തു കൊണ്ടാണ് കേരള പ്രവാസി അസോസിയേഷൻ (KPA) രാഷ്ട്രീയപാർട്ടിയുടെ രംഗപ്രവേശം. പ്രവാസി വോട്ടവകാശം ഇന്നേവരെ മറ്റൊരു മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനവും ആവശ്യപ്പെടാതിരുന്ന സാഹചര്യത്തിലാണ് കേരളാ പ്രവാസി അസോസിയേഷൻ ഈ ആവശ്യവുമായി മുന്നോട്ടുവന്നത് എന്ന കാര്യം ശ്രദ്ധേയമാണ്.
കേരളാ പ്രവാസി അസോസിയേഷൻ ട്രസ്റ്റ്‌ന് രൂപം നൽകി ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റുന്നതിന് ഭാഗമായി പ്രഖ്യാപിച്ച പദ്ധതികളിൽ ആദ്യ പരിഗണന നൽകിക്കൊണ്ട് 1000 ഭവന പദ്ധതിയുമായി മുൻപോട്ടു പോകുന്ന അവസരത്തിൽ 3 വീടുകൾ കോഴിക്കോട് ജില്ലയിൽ പൂർത്തീകരിച്ചുകൊണ്ട് താക്കോൽ ദാനം നടത്തിയെന്നത് എടുത്തു പറയേണ്ട കാര്യമാണ്.
തൊഴിലില്ലായ്മ പരിഹരിക്കുന്നതിനും വളർന്നുവരുന്ന യുവതലമുറക്ക് അടക്കം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന്റെയും ഭാഗമായി, പ്രവാസി ജോബ്സ്ന് രൂപം നൽകുകയും പദ്ധതി രൂപീകരണ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിൽ എത്തിനിൽക്കുകയും ചെയ്യുന്നും. ആയിരക്കണക്കിന് വരുന്ന അഭ്യസ്തവിദ്യരായ തൊഴിലില്ലാത്ത യുവതലമുറയ്ക്ക് പ്രതീക്ഷകൾ നൽകുന്നതാണ്.
'ആയിരം ഭവന പദ്ധതിക്ക്'
കേരളാ പ്രവാസി അസോസിയേഷൻ ട്രസ്റ്റിന്റെ "ആയിരം ഭവന പദ്ധതി" പ്രകാരം നിർമിച്ച ആദ്യ വീടുകളുടെയും, KPA ട്രസ്റ്റ് നൽകുന്ന സാമ്പത്തിക സഹായത്തോടെ നിർമ്മിച്ച മറ്റൊരു വീടിന്റെയും താക്കോൽ ദാനവും, കാലവർഷ കെടുതിയിൽ തകർന്നുപോയ ഒരു വീടിനുള്ള ധന സഹായവും 2022 ഡിസംബർ 29 ന് വ്യാഴാഴ്ച്ച വൈകുന്നേരം 5.30 ന് മാവൂർ ഗ്രാമപഞ്ചായത്ത് രാജീവ് ഗാന്ധി കൺവൻഷൻ സെന്ററിൽ ബഹു. ഗോവ ഗവർണർ അഡ്വ. പി.എസ് ശ്രീധരൻ പിള്ള മുഖ്യ അതിഥിയായ ചടങ്ങിൽ നിർവഹിക്കപ്പെട്ടു. 'ആയിരം ഭവന പദ്ധതിയ്ക്ക്' ഒപ്പം മറ്റു ജീവകാരുണ്യ പ്രവർത്തികൾക്കും കേരളാ പ്രവാസി അസോസിയേഷൻ തുടക്കം കുറിച്ചു.
മുഖ്യാതിഥി & താക്കോൽദാനം:
ശ്രീ. അഡ്വ. പി.എസ് ശ്രീധരൻ പിള്ള
(ബഹു. ഗോവ ഗവർണർ)
ആരോഗ്യ ഇൻഷുറൻസ് പദ്ധതി ഉദ്ഘാടനം:
ശ്രീ. എം.കെ രാഘവൻ - (ബഹു. എം.പി)
അധ്യക്ഷൻ:
ശ്രീ. രാജേന്ദ്രൻ വെള്ളപ്പാലത്ത് - (ബഹു. ചെയർമാൻ, കേരളാ പ്രവാസി അസോസിയേഷൻ ട്രസ്റ്റ്)
റിപ്പോർട്ട് അവതരണം:
ശ്രീമതി. അശ്വനി നമ്പാറമ്പത്ത് - (ബഹു. വൈസ്-ചെയർമാൻ, കേരളാ പ്രവാസി അസോസിയേഷൻ ട്രസ്റ്റ്)
മാവൂർ ഗ്രാമപഞ്ചായത്ത് രാജീവ് ഗാന്ധി കൺവൻഷൻ സെന്ററിൽ നടന്ന ചടങ്ങിൽ വീട് നിർമിക്കാനുള്ള സാമ്പത്തിക സഹായ വിതരണം ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ബാബു നെല്ലൂളി നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി. രഞ്ജിത് വീൽചെയറുകൾ വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം മൈമുന കടുക്കാഞ്ചീരി, മുൻ ബ്ലോക്ക്പഞ്ചായത്ത്പ്രസിഡന്റ് വെള്ളപ്പാലത്ത് ബാലകൃഷ്ണൻ നായർ സംസാരിച്ചു. നാഷണൽ കൗൺസിൽ അംഗം ഷഹീൻ ഖാൻ സ്വാഗതവും ട്രസ്റ്റി ബീന സുനിൽ നന്ദിയും പറഞ്ഞു.
ചടങ്ങിൽ പങ്കെടുക്കുമെന്ന് അറിയിച്ചിരുന്ന ഡോ. മുഹമ്മദ് അബ്‌ദുൾ ഹകീം അസ്ഹരി, ബഹു. മാനേജിങ് ഡയറക്ടർ മർക്കസ് നോളേജ് സിറ്റി, ശ്രീ. സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, ബഹു. കോഴിക്കോട് ഖാസി എന്നീ വിശിഷ്ട വ്യക്തികൾ അവസാന നിമിഷം വന്നു ചേർന്ന ഒഴിവാക്കാൻ കഴിയാതിരുന്ന ചില കാര്യങ്ങളാൽ ചടങ്ങിൽ എത്തിച്ചേരാൻ കഴിയില്ല എന്നറിയിച്ചിരുന്നു.
ജനങ്ങളുടെ ദൈനം ദിന ജീവിതവുമായി ബന്ധപ്പെട്ട 36 മേഖലകളിൽ ഊന്നി പ്രവർത്തിക്കുന്ന കേരളാ പ്രവാസി അസോസിയേഷൻ മുൻഗണന കൊടുക്കുന്ന ഒൻപതു കാര്യങ്ങൾ നടപ്പിൽ വരുത്താനായാണ് കേരളാ പ്രവാസി അസോസിയേഷൻ ട്രസ്റ്റ് രൂപീകരിച്ചത്.
1 സാമ്പത്തികമായി പിന്നോക്കം നില്കുന്നവർക് പാർപ്പിട സൗകര്യമൊരുക്കുക - ആയിരം ഭവനങ്ങൾ സമയബന്ധിതമായി പൂർണമായോ ഭാഗികമായോ നിർമിച്ചു നൽകുക എന്നുള്ളതാണ് KPA ഇതിലൂടെ ആദ്യ പടിയായി ലക്‌ഷ്യം വക്കുന്നത്. 2022 ഡിസംബർ 22 നു മാവൂരിൽ മൂന്നു വീടുകൾ ഇതിന്റെ ഭാഗമായി നൽകികൊണ്ട് ഈ പദ്ധതിക്ക് തുടക്കം കുറിച്ചു.
2 രോഗ പീഡകളാൽ അവശത അനുഭവിക്കുന്നവർക്ക് ചുരുങ്ങിയ ചിലവിൽ ചികിത്സയും അനുബന്ധ കാര്യങ്ങൾക്കുമായുള്ള മെഡിക്കൽ ഇൻഷുറൻസ് സൗകര്യങ്ങൾ ലഭ്യമാക്കുക - ഇതിന്റെ ഭാഗമായി ഒരു പ്രമുഖ ഇൻഷുറൻസ് കമ്പനിയുമായി KPA ഇൻഷുറൻസ് കോൺട്രാക്ട് അടുത്ത ദിവസം തന്നെ ഒപ്പു വക്കുന്നത്. മൂന്നു ലക്ഷം രൂപ വരെയുള്ള മെഡിക്കൽ ഇൻഷുറൻസ് പാക്കേജ് ആണ് KPA ലക്‌ഷ്യം വക്കുന്നത്
3 ഭാവി തലമുറയെ വാർത്തെടുക്കുന്നതിനായി ദരിദ്ര വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് പഠന സൗകര്യങ്ങൾ ഒരുക്കുക,
4 ശാരീരികവും മാനസികവുമായി വെല്ലുവിളി നേരിടുന്ന ജനവിഭാഗത്തിന് കൈത്താങ്ങാവുക - ഒൻപതു വീൽ ചെയറുകൾ ആണ് KPA ഇന്നലെ ഇതിന്റെ ഭാഗമായി നൽകിയത്.
5 അശരണരായ വയോജനങ്ങൾക്കു ജീവിത സഹായനത്തിൽ സാന്ത്വനമാവുക,
6 ശുദ്ധജലക്ഷാമം നേരിടുന്ന പ്രദേശങ്ങളിൽ കുടിവെള്ളം എത്തിക്കാനുള്ള പദ്ധതികൾ നടപ്പിൽ വരുത്തുക,
7 മാലിന്യ സംസ്കരണവും ശുചിത്വവും നടപ്പിൽ വരുത്താനായുള്ള പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുക
8 ദാരിദ്ര്യ നിർമാർജന പദ്ധതികൾ ആസൂത്രണം ചെയ്യുക
9 സ്ത്രീ ശാക്തീകരണം എന്നുള്ളത് ഒരു മുദ്രാവാക്യമായി അവശേഷിക്കാതെ യാഥാർത്യമാക്കി തീർക്കുവാനുള്ള പരിശ്രമങ്ങൾക്ക് ആക്കം കൂട്ടുക
മേല്പറഞ്ഞ ഒൻപതു കാര്യങ്ങൾ ജനപങ്കാളിത്തത്തോടുകൂടി നടപ്പിലാക്കാനാണ് ട്രസ്റ്റ് ലക്ഷ്യമിടുന്നത്. ഇത്തരം പദ്ധതികൾ നടപ്പിൽ വരുത്താൻ ഫണ്ട് ശേഖരണം ആവശ്യമാണ്. അതിനായി Crowd Funding , CSR ഫണ്ടുകൾ, Donations എന്നിവയാണ് ആശ്രയിക്കുന്നത്. ഇത്തരത്തിൽ നിയമപരമായ ഫണ്ട് ശേഖരണത്തിന് ആവശ്യമായ 12 A , 80 G , CSR , DARPAN തുടങ്ങിയ അംഗീകാരങ്ങൾ ഇതിനോടകം KPA നേടിയിട്ടുണ്ട്.
ഏതു രീതിയിൽ ഈ പദ്ധതികൾക്ക് അപേക്ഷിക്കാം എന്നുള്ളതിന്റെ മാർഗരേഖ അടുത്ത ദിവസങ്ങളിൽ തന്നെ നമ്മൾ പുറത്തിറക്കുന്നതാണ്.
ഒരു വീടിരിക്കുന്നത് ഒരു വാർഡിലാണ് എന്നുള്ളതുകൊണ്ടുതന്നെ കേരളാ പ്രവാസി അസ്സോസിയേഷൻ വാർഡ് തലം വരെയുള്ള കമ്മറ്റികൾ എത്രയും പെട്ടന്ന് നിലവിൽ വരുത്താനുള്ള ശ്രമങ്ങൾക്ക് KPA യുടെ 14 ജില്ലാ കമ്മറ്റികളും നേതൃത്വം നൽകുന്നതാണ്. ഓരോ ജില്ലയിൽ നിന്നും വരുന്ന അപേക്ഷകൾ അതാതു വാർഡ് കമ്മറ്റി അംഗീകരിച്ചാൽ മാത്രമേ KPA ട്രസ്റ്റിന് ഈ അപേക്ഷകൾ പരിഗണിക്കാൻ കഴിയുകയുള്ളു. വാർഡ് / പഞ്ചായത്ത് / മുനിസിപ്പൽ / കോർപറേഷൻ കമ്മറ്റികളിൽ പൊതു രംഗത്ത് പ്രവർത്തിക്കുന്ന നിസ്വാർത്ഥരായ വ്യക്തികളെയായിരിക്കും പരിഗണിക്കുക.
For membership in KPA, please visit: www.keralapravasiassociation.com
വീടുകളുടെ താക്കോൽദാനം 29 ന്; KPA വാർത്താസമ്മേളനം നടത്തി
കോഴിക്കോട് പ്രസ്സ് ക്ലബ്ബിൽ കേരള പ്രവാസി അസോസിയേഷൻ നാഷണൽ കൗൺസിൽ വിളിച്ചു ചേർത്ത വാർത്താ സമ്മേളനം. KPA ട്രസ്റ്റിന്റെ നേതൃത്വത്തിൽ ആസൂത്രണം ചെയ്ത ആയിരം ഭവന പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച വീടുകളുടെ താക്കോൽദാന പരിപാടി വിശദീകരിക്കാനാണ് വാർത്താ സമ്മേളനം വിളിച്ചു ചേർത്തത്. 29 ന് വ്യാഴാഴ്ച്ച വൈകുന്നേരം 5.30 ന് ബഹു. ഗോവ ഗവർണർ അഡ്വ. പി എസ് ശ്രീധരൻപിള്ളയാണ് താക്കോൽദാനം നിർവഹിക്കുക. കുടുംബാരോഗ്യ ഇൻഷുറൻസ് പദ്ധതി ശ്രീ എം കെ രാഘവൻ എംപിയും ട്രസ്റ്റിന്റെ പദ്ധതി പ്രഖ്യാപനം ശ്രീ. പിടിഎ റഹീം എംഎൽഎയും നിർവഹിക്കും. മര്‍ക്കസ് നോളേജ് സിറ്റി മാനേജിങ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അബ്ദുള്‍ ഹക്കീം അസ്ഹരി ഭവന നിർമ്മാണത്തിനുള്ള സാമ്പത്തിക സഹായവിതരണം നടത്തും. കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി വീല്‍ ചെയര്‍ വിതരണം ചെയ്യും. കേരളാ പ്രവാസി അസോസിയേഷന്‍ ട്രസ്റ്റ് ചെയര്‍മാന്‍ രാജേന്ദ്രന്‍ വെള്ളപ്പാലത്ത് ചടങ്ങിൽ അദ്ധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് അംഗം സുധ കമ്പളത്ത്, കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബാബു നെല്ലോളി, മാവൂർ പഞ്ചായത്ത് പ്രസിഡണ്ട് ടി രഞ്ജിത്ത്, മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വെള്ളപ്പാലത്ത് ബാലകൃഷ്ണൻ എന്നിവർ ആശംസ പ്രസംഗം നടത്തും. കേരളാ പ്രവാസി അസോസിയേഷന്‍ ട്രസ്റ്റ് വൈസ് ചെയര്‍മാന്‍ അശ്വനി നമ്പാറമ്പത്ത് റിപ്പോര്‍ട്ട് അവതരിപ്പിക്കും. ആശ്രയമറ്റ പാവങ്ങള്‍ക്ക് സ്‌നേഹ വീട് കൈമാറുന്ന ഈ ചടങ്ങില്‍ എല്ലാവരുടേയും സാന്നിധ്യം ഉണ്ടാകണമെന്ന് കേരളാ പ്രവാസി അസോസിയേഷന്‍ നാഷണല്‍ കൗണ്‍സില്‍ അഭ്യര്‍ത്ഥിക്കുന്നു. 'ആയിരം ഭവന പദ്ധതിയ്ക്ക്' ഒപ്പം മറ്റു ജീവകാരുണ്യ പദ്ധതികളും കേരളാ പ്രവാസി അസോസിയേഷൻ ആസൂത്രണം ചെയ്തിട്ടുണ്ട്. 2022 ഡിസംബർ 29ന് വ്യാഴാഴ്ച്ച 5:30 PM മാവൂർ രാജീവ് ഗാന്ധി കൺവൻഷൻ സെന്റർ മുഖ്യാതിഥി & താക്കോൽദാനം: ശ്രീ. അഡ്വ. പി.എസ് ശ്രീധരൻ പിള്ള (ബഹു. ഗോവ ഗവർണർ) ആരോഗ്യ ഇൻഷുറൻസ് പദ്ധതി ഉദ്ഘാടനം: ശ്രീ. എം.കെ രാഘവൻ (ബഹു. എം.പി) ട്രസ്റ്റിന്റെ പദ്ധതി പ്രഖ്യാപനം: ശ്രീ. പി.ടി.എ റഹീം (ബഹു. എം.എൽ.എ) സാമ്പത്തിക സഹായവിതരണം: ഡോ. മുഹമ്മദ് അബ്‌ദുൾ ഹകീം അസ്ഹരി (ബഹു. മാനേജിങ് ഡയറക്ടർ മർക്കസ് നോളേജ് സിറ്റി) വീൽ ചെയർ വിതരണം: ശ്രീ. സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി (ബഹു. കോഴിക്കോട് ഖാസി) അധ്യക്ഷൻ: ശ്രീ. രാജേന്ദ്രൻ വെള്ളപ്പാലത്ത് (ബഹു. ചെയർമാൻ, കേരളാ പ്രവാസി അസോസിയേഷൻ ട്രസ്റ്റ്) റിപ്പോർട്ട് അവതരണം: ശ്രീമതി. അശ്വനി നമ്പാറമ്പത്ത് (ബഹു. വൈസ്-ചെയർമാൻ, കേരളാ പ്രവാസി അസോസിയേഷൻ ട്രസ്റ്റ്) ആശ്രയമറ്റ പാവങ്ങൾക്ക് സ്നേഹ വീട് കൈമാറുന്ന ഈ ചടങ്ങിൽ താങ്കളുടെ മഹനീയ സാന്നിധ്യം ഉണ്ടാകണമെന്ന് സ്നേഹപൂർവ്വം അഭ്യർത്ഥിക്കുന്നു. നാഷണൽ കൌൺസിൽ കേരളാ പ്രവാസി അസോസിയേഷൻ. Click to join our welcome group: https://chat.whatsapp.com/GyAtsm5ny34LmazTdSK78Y For membership in KPA, please visit: www.keralapravasiassociation.com
KPA - PARTY INAUGURATION
പ്രവാസികൾ നേതൃത്വം നൽകുന്ന കേന്ദ്ര ഇലക്ഷൻ കമ്മീഷൻ അംഗീകാരം ലഭിച്ച ഇന്ത്യയിലെ ആദ്യത്തെ സ്വതന്ത്ര രാഷ്ട്രീയ പാർട്ടി (കേരളാ പ്രവാസി അസോസിയേഷൻ) തിരുവനന്തപുരത്തു പ്രഖ്യാപിച്ചു.
ഈ രാജ്യത്തെ ജനങ്ങളുടെ ദൈനംദിന ജീവിതവുമായി ബന്ധപ്പെട്ട 36 മേഖലകളിൽ പ്രവാസികൾക്കുള്ള കാഴ്ചപ്പാടുകൾ നടപ്പിൽ വരുത്തുക എന്നുള്ളതാണ് പാർട്ടി മുന്നോട്ടു വക്കുന്നത്.
1) പ്രവാസി ക്ഷേമം, 2) ദാരിദ്ര്യ നിർമാർജനം, 3) കാർഷിക മേഖല, 4) ക്ഷീര വികസനം 5) മൽസ്യ വികസനം6) പരിസ്ഥിതി സംരക്ഷണം7) വ്യവസായ മേഖല 8 ഉത്പന്ന നിർമ്മാണം, 9) പൊതുമേഖലാ സ്ഥാപനങ്ങൾ, 10) സൂഷ്മ ചെറുകിട സംരംഭങ്ങൾ (11) ഇടത്തരം സംരംഭങ്ങൾ, 12) ഭക്ഷ്യ സംസ്കരണ മേഖല, 13) പരമ്പരാഗത മേഖലകൾ, 14) വിവര സാങ്കേതിക വിദ്യ, 15) വിനോദ സഞ്ചാരം, 16) സ്റ്റാർട്ടപ്പുകൾ, 17) മാനവശേഷി വികസനവും പ്രവാസ ലോകത്തെ തൊഴിൽ അവസരങ്ങളും 18) വിദ്യാഭ്യാസ മേഖല, 19) തൊഴിലില്ലായ്മ നിർമാർജ്ജന ( 20) നൈപുണ്യ വികസനം (21) വാർദ്ധക്യകാല സംരക്ഷണം (22) ആരോഗ്യമേഖല ( 23) വൈദ്യശിശ്രൂഷയും പൊതുജനാരോഗ്യവും (24) കുടിവെള്ളം ( 25) പശ്ചാത്തല സൗകര്യ വികസനം ( 26) ഗതാഗത പശ്ചാത്തലം, 27) ഊർജ മേഖല (28) ശുചിത്വ കേരളം ( 29) ഇൻഷുറൻസ് പരിരക്ഷ (30) റിന്യൂവബിൾ എനർജി ( 31) ഇലക്ട്രിക്ക് വാഹനങ്ങൾ (32) ലഹരി വിമുക്ത കേരളം ( 33) ഇ- ഗവെർണൻസ് (34) സ്ത്രീ സുരക്ഷാ (കേരളാ ശ്രീ) (35) ഇ-ഡിസ്ട്രിബ്യൂഷൻ (36) പാർപ്പിട സുരക്ഷ തുടങ്ങിയവയാണ് കേരളാ പ്രവാസി അസോസിയേഷൻ തിരഞ്ഞെടുത്തത്.
കേരളാ പ്രവാസി അസോസിയേഷന്റെ മെമ്പർഷിപ് കാമ്പയിൻ ജൂൺ ഒന്ന് മുതൽ കേരളാ പ്രവാസി അസോസിയേഷൻ എന്ന വെബ്സൈറ്റിലൂടെ ലഭിക്കുന്നതാണ്. 18 വയസ്സ് തികഞ്ഞ ഏതൊരു ഇന്ത്യൻ പൗരനും കേരളാ പ്രവാസി അസോസിയേഷന്റെ അംഗത്വത്തിന് അപേക്ഷിക്കാം.
തിരഞ്ഞെടുക്കുന്ന നിർധനരായവർക്ക് ആയിരം ഭവനം പദ്ധതിയിൽ ഉൾപ്പെടുത്തി കൊടുക്കാൻ നിശ്ചയിച്ച ആദ്യ ഭവനത്തിന്റെ തറക്കല്ലിടൽ കർമം @ മാവൂർ
കേരളാ പ്രവാസി അസോസിയേഷൻ എന്ന രാഷ്ട്രീയ പാർട്ടിയുടെ കീഴിലുള്ള ട്രസ്റ്റിന്റെ നേതൃത്വത്തിൽ ലിസ്റ്റ് ചെയ്യപ്പെട്ട 36 മേഖലകളിൽ ഒന്നായ പാർപ്പിട സുരക്ഷയുടെ ഭാഗമായി നടപ്പിലാക്കുന്ന സൗജന്യ ഭവന പദ്ധതിയുടെ ആദ്യ ഭവനത്തിന്റെ തറക്കല്ലിടൽ കർമ്മം 25.07.2022 നു കേരളാ പ്രവാസി അസോസിയേഷൻ നാഷണൽ കൗൺസിൽ പ്രസിഡന്റ് ശ്രീമതി അശ്വനി നമ്പാറമ്പത്തും മാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ രഞ്ജിത്തും മാവൂർ പഞ്ചായത്ത് കേരളാ പ്രവാസി അസോസിയേഷൻ ഭാരവാഹികളുടെ സാന്നിധ്യത്തിൽ നിർവ്വഹിച്ചു. 530 sqft വലുപ്പത്തിൽ നാലു മാസം കൊണ്ട് പണി പൂർത്തിയാക്കി വീട് താമസ സജ്ജമാക്കുക എന്നുള്ളതാണ് കേരളാ പ്രവാസി അസോസിയേഷൻ ലക്‌ഷ്യം വക്കുന്നത്.
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന അർഹരായ എല്ലാവര്‍ക്കും സുരക്ഷിത ഭവനം എന്ന ലക്‌ഷ്യം മുന്‍നിര്‍തി കേരളാ പ്രവാസി അസോസിയേഷൻ ആവിഷ്ക്കരിച്ച് നടപ്പിലാക്കുന്നതാണ് ആയിരം ഭവന പദ്ധതി. ഓരോ വാർഡിലും കേരളാ പ്രവാസി അസോസിയേഷൻ കമ്മറ്റികൾ മുഖേന ശുപാർശ ചെയ്യപ്പെടുന്ന കുടുംബങ്ങളെയാണ് മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ ആയിരം ഭവന പദ്ധതിയുടെ ഗുണഭോക്താക്കളാക്കുന്നത്. ജാതി-മത പരിഗണനകളൊന്നും കൂടാതെ സമൂഹത്തിലെ അതി ദരിദ്രരെയാണ് ഈ പദ്ധതിയിലുൾപ്പെടുത്തുക.
വീടിന്റെ പ്ലാനും ചെലവും ഗുണമേന്മയുടെ ഘടകങ്ങളുമൊക്കെ കേരളാ പ്രവാസി അസോസിയേഷൻ ട്രസ്റ്റിന്റെ കീഴിലുള്ള ഗവേർണിംഗ് ബോഡികളാണ് തീരുമാനിക്കുന്നത്.
KPA - സംസ്ഥാനതല മെമ്പർഷിപ് കാമ്പയിൻ ഉദ്ഘാടനം. @ കോഴിക്കോട്
കേരളാ പ്രവാസി അസോസിയേഷന്റെ സംസ്ഥാനതല മെമ്പർഷിപ്പ് ക്യാമ്പയിൻ ഉത്‌ഘാടനം കോഴിക്കോട് അളകാപുരി ഓഡിറ്റോറിയത്തിൽ കേരളത്തിലെ പതിനാലു ജില്ലകളിൽ നിന്നുമുള്ള പ്രതിനിധികൾ പങ്കെടുത്ത ചടങ്ങിൽ വെച്ച് ദേശീയ കൗൺസിൽ ചെയർമാൻ ശ്രീ രാജേന്ദ്രൻ വെള്ളപ്പാലത്ത് നിർവഹിച്ചു.
കേരളത്തിലെ മുഖ്യധാരാ രാഷ്ട്രീയപാർട്ടികളിൽ നിന്നും രാജിവച്ചു കേരളാ പ്രവാസി അസോസിയേഷനിൽ പ്രവർത്തിക്കാൻ താല്പര്യം പ്രകടിപ്പിച്ച ഒട്ടനവധി പേർ ചടങ്ങിൽ KPA യുടെ അംഗത്വം സ്വീകരിച്ചു.
നിസ്വാർത്ഥരായ പൊതുപ്രവർത്തകർക്ക് വാർഡുതലം മുതൽ KPA എന്ന രാഷ്ട്രീയ പാർട്ടിയിൽ ചേർന്നു പ്രവർത്തിക്കാനുള്ള സുവർണ്ണാവസരം.
ജനങ്ങളുടെ ദൈനംദിന ജീവിതവുമായി ബന്ധപ്പെട്ട 36 മേഖലകളിൽ ശ്രദ്ധയൂന്നി പ്രവർത്തിക്കുന്ന KPA രാഷ്ട്രീയ പാർട്ടിയിൽ 18 വയസ്സ് തികഞ്ഞ എല്ലാ ഇന്ത്യൻ പൗരത്വമുള്ളവർക്കും അംഗമാവാം.
നിലവിൽ വാർഡ് തലങ്ങളിൽ പ്രവർത്തിക്കുന്ന നിസ്വാർത്ഥരായ പൊതു പ്രവർത്തകർക്കു KPA യിൽ ചേർന്ന് പ്രവർത്തിക്കാൻ സുവർണാവസരം.
പരമ്പരാഗത രാഷ്ട്രീയ കക്ഷികളുടെ പോഷക സംഘടനകളായും അവരുടെ പ്രധാന വരുമാന സ്രോതസായും ഇക്കാലമത്രയും നിലനിന്ന് പോന്ന അവഗണിക്കപ്പെട്ട ഇന്ത്യൻ പ്രവാസിസമൂഹം, സ്വന്തമായി രാഷ്ട്രീയ പാർട്ടി രൂപികരിച്ചു കേന്ദ്ര ഇലക്ഷൻ കമ്മീഷന്റെ അംഗീകാരം നേടിക്കൊണ്ട് പാർലമെന്ററി ജനാധിപത്യ പ്രക്രിയയുടെ ഭാഗമാവാൻ തീരുമാനിച്ചു.
മറ്റുള്ള ജനാധിപത്യ രാജ്യങ്ങൾ ചെയ്യുന്നതുപോലെ അവരുടെ പൗരന്മാർ ഏത് രാജ്യത്താണോ ആ രാജ്യത്ത് നിന്നുകൊണ്ടുതന്നെ സമ്മതിദാനവകാശം ചെയ്യാനുള്ള സൗകര്യമൊരുക്കുന്നത് പോലെ, 18 ദശലക്ഷം വരുന്ന പ്രവാസികളായ ഇന്ത്യക്കാർ അവർ നിൽക്കുന്ന സ്ഥലത്തു നിന്ന് കൊണ്ടുതന്നെ തിരഞ്ഞെടുപ്പുകളിൽ വോട്ടുകൾ രേഖപ്പെടുത്താനുള്ള അവകാശം നേടിയെടുക്കാൻ ഇന്ത്യയുടെ പരമോന്നത നീതിപീഠത്തിന് മുന്നിൽ റിട്ട് ഫയൽ ചെയ്തുകൊണ്ടാണ് കേരളാ പ്രവാസി അസോസിയേഷൻ (KPA) എന്ന രാഷ്ട്രീയ പാർട്ടിയുടെ രംഗപ്രവേശം.
പ്രവാസി വോട്ടവകാശം ഇന്നേവരെ മറ്റൊരു മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനവും ആവശ്യപ്പെടാതിരുന്ന സാഹചര്യത്തിലാണ് കേരളാ പ്രവാസി അസോസിയേഷൻ ഈ ആവശ്യവുമായി മുന്നോട്ടു വന്നത് എന്ന കാര്യം ശ്രദ്ധേയമാണ്.
മറ്റു രാഷ്ട്രീയ കക്ഷികളിൽ നിന്നും വ്യത്യസ്തമായി പ്രവാസികൾ നേതൃത്വം കൊടുക്കുന്ന ഒരു രാഷ്ട്രീയ പ്രസ്ഥാനം എന്നതിനാലും, ഏറ്റവും കൂടുതൽ പ്രവാസികളുള്ള സംസ്ഥാനമായ കേരളത്തിൽ നിന്നും പ്രവർത്തനം ആരംഭിക്കുന്നതിനാലുമാണ് കേരളാ പ്രവാസി അസോസിയേഷൻ എന്ന പേര് സ്വീകരിച്ചത്.
കേരളാ പ്രവാസി അസോസിയേഷൻ കൊല്ലം മെമ്പർഷിപ് കാമ്പയിൻ
കൊല്ലത്തിന്റെ ഹൃദയം കവർന്ന് "കേരളാ പ്രവാസി അസോസിയേഷൻ” (KPA)
കൊല്ലത്ത് പാർട്ടി അംഗത്വം എടുത്തത് അഞ്ഞൂറിലേറെ പേർ
ദൈനംദിന ജീവിതവുമായി ബന്ധപ്പെട്ട 36 മേഖലകളുടെ ഉന്നമനം ലക്ഷ്യമിട്ട് KPA
18 വയസ്സ് തികഞ്ഞ എല്ലാ ഇന്ത്യൻ പൗരന്മാർക്കും KPA യിൽ അംഗമാകാം
കൊല്ലം: കോഴിക്കോടിന് പിന്നാലെ കൊല്ലത്തും കേരള പ്രവാസി അസോസിയേഷനി (KPA) ലേക്ക് വിവിധ പാർട്ടികളിൽ നിന്നും പ്രവർത്തകരുടെ ഒഴുക്ക്.
കരുനാഗപ്പള്ളി, കൊല്ലം മേഖലകളിൽ നിന്നും പരമ്പരാഗത രാഷ്ട്രീയ കക്ഷികളുടെ പോഷക സംഘടനകളിലും രാഷ്ട്രീയേതര സംഘടനകളിലും കാലങ്ങളായി പ്രവർത്തിച്ചിരുന്ന അഞ്ഞൂറിലേറെ പേരാണ് KPA യിൽ അംഗത്വം എടുത്തത്. കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളിയിൽ നടന്ന അംഗത്വ വിതരണ ക്യാമ്പയിനിലാണ്
നൂറ് കണക്കിന് പേർ കേരളാ പ്രവാസി അസോസിയേഷനിൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചത്.
പ്രവാസികൾ നേതൃത്വം നൽകുന്ന തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ച പാർട്ടിയാണ് കേരളാ പ്രവാസി അസോസിയേഷൻ.
മറ്റുള്ള ജനാധിപത്യ രാജ്യങ്ങൾ അവരുടെ പൗരന്മാർ ഏത് രാജ്യത്താണോ ആ രാജ്യത്ത് നിന്നുകൊണ്ടുതന്നെ സമ്മതിദാനവകാശം ചെയ്യാനുള്ള സൗകര്യമൊരുക്കുന്നത് പോലെ, 18 ദശലക്ഷം വരുന്ന പ്രവാസികളായ ഇന്ത്യക്കാർ അവർ നിൽക്കുന്ന സ്ഥലത്തു നിന്ന് കൊണ്ടുതന്നെ തിരഞ്ഞെടുപ്പുകളിൽ വോട്ടുകൾ രേഖപ്പെടുത്താനുള്ള അവകാശം നേടിയെടുക്കാൻ ഇന്ത്യയുടെ പരമോന്നത നീതിപീഠത്തിന് മുന്നിൽ റിട്ട് ഫയൽ ചെയ്തുകൊണ്ടാണ് കേരളാ പ്രവാസി അസോസിയേഷൻ (KPA) എന്ന രാഷ്ട്രീയ പാർട്ടി ഇന്ത്യയിൽ രംഗപ്രവേശം ചെയ്തത്.
പ്രവാസി വോട്ടവകാശം ഇന്നേവരെ മറ്റൊരു മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനവും ആവശ്യപ്പെടാതിരുന്ന സാഹചര്യത്തിലാണ് കേരളാ പ്രവാസി അസോസിയേഷൻ ഈ ആവശ്യവുമായി മുന്നോട്ടു വന്നത് എന്ന കാര്യം ശ്രദ്ധേയമാണ്.
മറ്റു രാഷ്ട്രീയ കക്ഷികളിൽ നിന്നും വ്യത്യസ്തമായി പ്രവാസികൾ നേതൃത്വം കൊടുക്കുന്ന ഒരു രാഷ്ട്രീയ പ്രസ്ഥാനം എന്നതിനാലും, ഏറ്റവും കൂടുതൽ പ്രവാസികളുള്ള സംസ്ഥാനമായ കേരളത്തിൽ നിന്നും പ്രവർത്തനം ആരംഭിക്കുന്നതിനാലുമാണ് കേരളാ പ്രവാസി അസോസിയേഷൻ എന്ന പേര് സ്വീകരിച്ചത്.
കേരളാ പ്രവാസി അസോസിയേഷന്റെ കൊല്ലം ജില്ലാതല മെമ്പർഷിപ്പ് ക്യാമ്പയിൻ ഉത്‌ഘാടനം കരുനാഗപ്പള്ളി ഐഡിയൽ ഓഡിറ്റോറിയത്തിൽ എഴുനൂറോളം പ്രതിനിധികൾ പങ്കെടുത്ത ചടങ്ങിൽ ദേശീയ കൗൺസിൽ ചെയർമാൻ ശ്രീ രാജേന്ദ്രൻ വെള്ളപാലത്ത് നിർവഹിച്ചു. പ്രവാസി സാന്ത്വനം, കേരളാ പ്രവാസി സംഘം തുടങ്ങി നിരവധി സംഘടനകളിൽ നിന്നും രാജി വച്ച് കേരളാ പ്രവാസി അസോസിയേഷനിൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ച പ്രവർത്തകർക്ക് പ്രസ്തുത ചടങ്ങിൽ നാഷണൽ കൗൺസിൽ പ്രസിഡന്റ് ശ്രീമതി അശ്വനി നമ്പാറമ്പത്ത് അംഗത്വം നൽകി സ്വീകരിച്ചു.
Blood Donation Campaign by KPA UAE Chapter.
2nd Blood Donation Campaign by KPA at Latifa Hospital, Dubai.
ഞങ്ങളുമായി ബന്ധപ്പെടാം
ഞങ്ങളുമായി ബന്ധപ്പെടാം
കൂടുതൽ അറിയാൻ താല്പര്യപെടുന്നെങ്കിൽ ഞങ്ങൾക്ക് മെയിൽ അയക്കേണ്ട വിലാസം
admin@keralapravasiassociation.com
സമൂഹ മാധ്യമങ്ങളിലൂടെ ഞങ്ങളുടെ പ്രവർത്തനങ്ങളെ കുറിച്ച് കൂടുതൽ അറിയൂ