പ്രവാസികൾ നേതൃത്വം നൽകുന്ന
ഇന്ത്യയിലെ ആദ്യത്തെ സ്വതന്ത്ര
ദേശീയ രാഷ്ട്രീയ പ്രസ്ഥാനം.
പ്രവാസികളുടെ നേതൃത്വത്തിൽ ജനങ്ങളുടെ വിശ്വാസവും അചഞ്ചലമായ പിന്തുണയോടും കൂടി ഭരണഘടനയുടെ മൂല്യങ്ങൾ കാത്തുസൂക്ഷിച്ചുകൊണ്ടു ശക്തവും വികസിതവും സ്വയം പര്യാപ്തവുമായ ഒരു പുരോഗമന ഇന്ത്യ കെട്ടിപ്പടുക്കാൻ കേരളാ പ്രവാസി അസോസിയേഷൻ പ്രതിജ്ഞാബദ്ധമാണ്. ഇതിന്റെ ആദ്യ പടിയായി കേരളത്തിൽ നിന്നും കേരളാ പ്രവാസി അസോസിയേഷന്റെ പ്രവർത്തനം തുടങ്ങുന്നു.

ഞങ്ങളോടൊപ്പം ചേരൂ, സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളുടെയും ജീവിതത്തെ മികച്ചതാക്കി മാറ്റുന്ന അഭൂതപൂർവമായ പരിവർത്തനത്തിന്റെ ഭാഗമാകൂ. നമുക്ക് ഒരുമിച്ച് സ്വയം പര്യാപ്തമായ ഒരു കേരളം കെട്ടിപ്പടുക്കാം, ഒരു പുതിയ ഇന്ത്യയുടെ ഉദയത്തിന് നമുക്ക് തുടക്കം കുറിക്കാം.
അംഗമാകൂ സംഭാവന നൽകാം
ആയിരം ഭവന പദ്ധതി കേരളാ പ്രവാസി അസോസിയേഷൻ ട്രസ്റ്റിന്റെ "ആയിരം ഭവന പദ്ധതി" പ്രകാരം നിർമിച്ച ആദ്യ വീടുകളുടെയും, KPA ട്രസ്റ്റ് നൽകുന്ന സാമ്പത്തിക സഹായത്തോടെ നിർമ്മിച്ച മറ്റൊരു വീടിന്റെയും താക്കോൽ ദാനവും, കാലവർഷ കെടുതിയിൽ തകർന്നുപോയ ഒരു വീടിനുള്ള ധന സഹായവും 2022 ഡിസംബർ 29 ന് വ്യാഴാഴ്ച്ച വൈകുന്നേരം 5.30 ന് മാവൂർ ഗ്രാമപഞ്ചായത്ത് രാജീവ് ഗാന്ധി കൺവൻഷൻ സെന്ററിൽ ബഹു. ഗോവ ഗവർണർ അഡ്വ. പി.എസ് ശ്രീധരൻ പിള്ള മുഖ്യ അതിഥിയായ ചടങ്ങിൽ നിർവഹിക്കപ്പെട്ടു അംഗമാകൂ സംഭാവന നൽകാം മാവൂർ ഗ്വാളിയോർ റയോൺസ് ഭൂമി;
കെപിഎ കോടതിയെ സമീപിക്കും.
മാവൂർ ഗ്വാളിയോർ റയോൺസ് ഭൂമി; കെപിഎ കോടതിയെ സമീപിക്കും. കമ്പനി അടച്ചു പൂട്ടി രണ്ട് പതിറ്റാണ്ട് കഴിഞ്ഞിട്ടും ഗ്രാസിം ഫാക്ടറിക്ക് വിട്ടു നൽകിയ ഭൂമി സർക്കാർ തിരിച്ച് പിടിക്കാത്തത് സംശയാസ്പദമാണ്. അംഗമാകൂ സംഭാവന നൽകാം
KPA ജില്ലാ പ്രതിനിധി സമ്മേളനങ്ങൾ

അംഗത്വം എടുക്കുന്നതിന് KPA വെബ്സൈറ്റ് വഴിയോ നിങ്ങളുടെ പഞ്ചായത്ത് / വാർഡ് ഗ്രൂപ്പ്‌ വഴിയോ അപേക്ഷിക്കാം.

അംഗത്വവുമായി ബന്ധപ്പെട്ട 
സംശയങ്ങൾക്ക് Whatsapp ചെയ്യുക.

ജില്ലാ സമ്മേളങ്ങൾ

സ്വയംപര്യാപ്ത നവകേരളം പ്രവാസികളിലൂടെ എന്ന ആശയ സാക്ഷാത്ക്കാരത്തിനായി, കേന്ദ്ര ഇലക്ഷൻ കമ്മീഷന്റെ അംഗീകാരത്തോടെ പ്രവാസികൾ നേതൃത്വം കൊടുക്കുന്ന സ്വതന്ത്ര ദേശീയ രാഷ്ട്രീയ പ്രസ്ഥാനമായ

കേരളാ പ്രവാസി അസോസിയേഷനിൽ അംഗമാവുക.

കേരളാ പ്രവാസി അസോസിയേഷന്റെ ലക്ഷ്യം

ഓരോ പ്രവാസിയും വിയർപ്പൊഴുക്കുന്നതു അവൻ ജോലി ചെയ്യുന്ന രാജ്യത്തിന്റെ അല്ലെങ്കിൽ ചുറ്റുപാടിന്റെ സമഗ്രപുരോഗതിക്കായാണ്. മലയാളി പ്രവാസികൾ ആർജിച്ചെടുത്ത അറിവും കഴിവും കേരളത്തെ കുറിച്ചുള്ള കാഴ്ചപ്പാടും വിലമതിക്കാൻ കഴിയാത്തവയാണ്.

ഇന്ത്യയിൽ നിന്നും ഏറ്റവും കൂടുതൽ പ്രവാസികൾ ഉള്ളത് യുണൈറ്റഡ് അറബ് എമിറേറ്റ്സ് (3.5 ദശലക്ഷം), യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്ക (2.7 ദശലക്ഷം), സൗദി അറേബ്യ (2.5 ദശലക്ഷം) എന്നിവിടങ്ങളിലാണ്. ഓസ്‌ട്രേലിയ, കാനഡ, കുവൈറ്റ്, ഒമാൻ, പാകിസ്ഥാൻ, ഖത്തർ, യുണൈറ്റഡ് കിംഗ്ഡം എന്നിവയും ഇന്ത്യൻ കുടിയേറ്റക്കാർക്ക് ആതിഥ്യമരുളുന്ന രാജ്യങ്ങളിൽ ഉൾപ്പെടുന്നുവെന്ന് യുണൈറ്റഡ് നേഷൻസ് ഡിപാർട്മെന്റ് ഓഫ് ഇക്കണോമിക് ആൻഡ് സോഷ്യൽ അഫയേഴ്‌സ് റിപ്പോർട്ട് പറയുന്നു.
കേരളത്തിന്റെ സമസ്ത മേഖലയെക്കുറിച്ചും അതിൽ വരുത്തേണ്ട മാറ്റങ്ങളെ കുറിച്ചും പ്രവാസികൾക്ക് വ്യക്തമായ കാഴ്ചപ്പാടും, നിലപാടുമുണ്ട്. അഭ്യസ്ഥവിദ്യരുടെ തൊഴിലില്ലായ്മരഹിത കേരളം, എല്ലാവര്ക്കും പാർപ്പിടവും, ഭക്ഷണവും, അന്താരാഷ്ട്ര നിലവാരമുള്ള വൈദ്യ സഹായ കേന്ദ്രങ്ങളും, വിദ്യാഭ്യാസ സൗകര്യങ്ങളും, അടിസ്ഥാന സൗകര്യവും ഉള്ള, ശുചിത്വവും, മാലിന്യമുക്തമായ വികസിത സ്വയം പര്യാപ്ത കേരളമാണ് പ്രവാസികളുടെ സ്വപ്നം.

വിവിധ രാജ്യങ്ങളിൽ വൈവിധ്യമാർന്ന മേഖലകളിൽ പ്രവർത്തനവിജയം നേടിയ അരകോടിയോളം വരുന്ന മലയാളി പ്രവാസി സമൂഹത്തിന്റെ അറിവും വിഭവശേഷിയും, കാഴ്ചപ്പാടും, അന്താരാഷ്ട്ര, അന്തര്‍ദേശീയ എക്സ്പോഷറും, ഏതൊരു വെല്ലുവിളികളെയും അതിജീവിക്കാനുള്ള കരുത്തും ആര്‍ജവവും, കേരളത്തിന്റെ സമഗ്ര പുരോഗതിക്ക് സൃഷ്ടിപരമായി ഉപയോഗപെടുത്തികൊണ്ടു സ്വയം പര്യാപ്തമായ ഒരു നവ കേരളം സൃഷ്ടിച്ചെടുക്കുക എന്നുള്ളതാണ് കേരളാ പ്രവാസി അസോസിയേഷന്റെ ലക്ഷ്യം

കേരളാ പ്രവാസി അസോസിയേഷൻ

പാർട്ടി ഔദ്യോഗികമായി പ്രഖ്യാപിച്ചു.

കേരളാ പ്രവാസി അസോസിയേഷൻ പാർട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനം തിരുവനന്തപുരത്തു വാർത്താ സമ്മേളനത്തോടെ നടത്തപ്പെട്ടു.

കേരളത്തിന്റെ സമസ്ത മേഖലയെക്കുറിച്ചും അതിൽ വരുത്തേണ്ട മാറ്റങ്ങളെ കുറിച്ചും പ്രവാസികൾക്ക് വ്യക്തമായ കാഴ്ചപ്പാടും, നിലപാടുമുണ്ട്. അഭ്യസ്ഥവിദ്യരുടെ തൊഴിലില്ലായ്മരഹിത കേരളം, എല്ലാവര്ക്കും പാർപ്പിടവും, ഭക്ഷണവും, അന്താരാഷ്ട്ര നിലവാരമുള്ള വൈദ്യ സഹായ കേന്ദ്രങ്ങളും, വിദ്യാഭ്യാസ സൗകര്യങ്ങളും, അടിസ്ഥാന 
സൗകര്യവും ഉള്ള, ശുചിത്വവും, മാലിന്യമുക്തമായ വികസിത സ്വയം പര്യാപ്ത കേരളമാണ് പ്രവാസികളുടെ സ്വപ്നം.

KPA ആയിരം ഭവന പദ്ധതി - തറക്കല്ലിടൽ കർമം

സ്വപ്നപദ്ധതി സാക്ഷാത്കാരം - ആദ്യ വീടിനു മാവൂർ പഞ്ചായത്തിൽ തറക്കല്ലിട്ടു. കേരളാ പ്രവാസി അസോസിയേഷൻ എന്ന രാഷ്ട്രീയ പാർട്ടിയുടെ കീഴിലുള്ള ട്രസ്റ്റിന്റെ നേതൃത്വത്തിൽ ലിസ്റ്റ് ചെയ്യപ്പെട്ട 36 മേഖലകളിൽ ഒന്നായ പാർപ്പിട സുരക്ഷയുടെ ഭാഗമായി നടപ്പിലാക്കുന്ന സൗജന്യ ഭവന പദ്ധതിയുടെ ആദ്യ ഭവനത്തിന്റെ തറക്കല്ലിടൽ കർമ്മം 25.07.2022 നു കേരളാ പ്രവാസി അസോസിയേഷൻ നാഷണൽ കൗൺസിൽ പ്രസിഡന്റ് ശ്രീമതി അശ്വനി നമ്പാറമ്പത്തും മാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ രഞ്ജിത്തും മാവൂർ പഞ്ചായത്ത് കേരളാ പ്രവാസി അസോസിയേഷൻ ഭാരവാഹികളുടെ സാന്നിധ്യത്തിൽ നിർവ്വഹിച്ചു. 530 sqft വലുപ്പത്തിൽ നാലു മാസം കൊണ്ട് പണി പൂർത്തിയാക്കി വീട് താമസ സജ്ജമാക്കുക എന്നുള്ളതാണ് കേരളാ പ്രവാസി അസോസിയേഷൻ ലക്‌ഷ്യം വക്കുന്നത്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന അർഹരായ എല്ലാവര്‍ക്കും സുരക്ഷിത ഭവനം എന്ന ലക്‌ഷ്യം മുന്‍നിര്‍തി കേരളാ പ്രവാസി അസോസിയേഷൻ ആവിഷ്ക്കരിച്ച് നടപ്പിലാക്കുന്നതാണ് ആയിരം ഭവന പദ്ധതി. ഓരോ വാർഡിലും കേരളാ പ്രവാസി അസോസിയേഷൻ കമ്മറ്റികൾ മുഖേന ശുപാർശ ചെയ്യപ്പെടുന്ന കുടുംബങ്ങളെയാണ് മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ ആയിരം ഭവന പദ്ധതിയുടെ ഗുണഭോക്താക്കളാക്കുന്നത്. ജാതി-മത പരിഗണനകളൊന്നും കൂടാതെ സമൂഹത്തിലെ അതി ദരിദ്രരെയാണ് ഈ പദ്ധതിയിലുൾപ്പെടുത്തുക.

എന്തുകൊണ്ട് കേരളാ പ്രവാസി അസോസിയേഷൻ വ്യത്യസ്തമാവുന്നു?

എന്തുകൊണ്ട് കേരളാ പ്രവാസി അസോസിയേഷൻ വ്യത്യസ്തമാവുന്നു? ഇന്ത്യൻ രാഷ്ട്രീയത്തിൽ ഇന്ന് നിലനിൽക്കുന്ന സ്വജനപക്ഷപാതത്തിലും അഴിമതി, ക്രിമിനൽ, വർഗീയ വത്കരണത്തിലും സാധാരണക്കാരായ ജനങ്ങൾ മടുത്തു തുടങ്ങിയ ഈ അവസരത്തിൽ കേരളാ പ്രവാസി അസോസിയേഷൻ എന്ന ഈ പുതിയ ദേശീയ രാഷ്ട്രീയ പ്രസ്ഥാനം നവോത്ഥാനത്തിൽ ഊന്നി ക്കൊണ്ട് അതിന്റെ പ്രവർത്തനം കേരളത്തിൽ നിന്നും ആരംഭിക്കുന്നു. പുരോഗമന ആശയങ്ങളുമായി ഇന്നിന്റെ സത്യസന്ധമായ ഒരു ബദൽ രാഷ്ട്രീയം കേരളാ പ്രവാസി അസോസിയേഷൻ ഇന്ത്യൻ ജനതയുടെ മുന്നിലേക്ക് വെയ്ക്കുന്നു. ജനങ്ങളുടെ ദൈനംദിന ജീവിതവുമായി ബന്ധപ്പെട്ട 36 മേഖലകളിൽ പ്രവാസികളുടെ കാഴ്ചപ്പാടുകൾ നടപ്പിൽ വരുത്താനുള്ള പ്രവർത്തനങ്ങളിൽ നമുക്ക് ഒരുമിച്ചു മുന്നേറാം, ഈ 36 മേഖലകളും നടപ്പിൽ വരുത്താൻ കേരളാ പ്രവാസി അസോസിയേഷൻ ട്രസ്റ്റിന്റെ കീഴിലുള്ള ഗവേർണിംഗ് ബോഡികൾ പ്രതിജ്ഞാബദ്ധരാണ്.

കേരളാ പ്രവാസി അസോസിയേഷന്റെ സാരഥികൾ

കേരളാ പ്രവാസി അസോസിയേഷൻ നാഷണൽ കൌൺസിൽ ചെയർമാൻ ,നാഷണൽ കൌൺസിൽ പ്രസിഡന്റ്, നാഷണൽ കൌൺസിൽ ജനറൽ സെക്രട്ടറി എന്നിവരുടെ നേതൃത്വത്തിൽ 
നൂറോളം നാഷണൽ കൌൺസിൽ അംഗങ്ങൾ അടങ്ങുന്ന നാഷണൽ കമ്മറ്റിക്ക് കീഴിൽ, സംസ്ഥാന കമ്മറ്റി, ഓരോ ജില്ലക്കും ജില്ലാ കമ്മറ്റികളും അതിനു കീഴിൽ ലോക്കൽ ബോഡി ( പഞ്ചായത്ത്, മുനിസിപ്പൽ, കോർപറേഷൻ ) കമ്മറ്റികളുമായി പ്രവർത്തിച്ചുവരുന്നു.

കേരളാ പ്രവാസി അസ്സോസിയേഷന്റെ ജനങ്ങളോടുള്ള പ്രതിബദ്ധത.

ഭരണഘടന വാഗ്ദാനം നൽകുന്ന മൗലിക അവകാശങ്ങൾ എല്ലാ അർത്ഥത്തിലും സംരക്ഷിക്കുന്നതോടൊപ്പം സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന എല്ലാ ജനവിഭാങ്ങൾക്കും സൗജന്യമായോ കുറഞ്ഞ നിരക്കിലോ പാർപ്പിട സൗകര്യം, ഭക്ഷണം, കുടിവെള്ളം, ചികിത്സ സൗകര്യങ്ങൾ, വാർധക്യകാല സംരക്ഷണം, സ്ത്രീകൾക്കും കുട്ടികൾക്കുമുള്ള സംരക്ഷണം, വിദ്യാഭ്യാസത്തെ സമൂലമായി പരിവർത്തനം ചെയ്യുക, തൊഴിൽ ഒരു മൗലിക അവകാശമാക്കി മാറ്റുക തുടങ്ങിയവയാണ് കേരളാ പ്രവാസി അസോസിയേഷൻ മുന്നോട്ടു വയ്ക്കുന്ന ചില ലക്ഷ്യങ്ങൾ.നിക്ഷിപ്ത താൽപ്പര്യങ്ങൾ ഒരിക്കലും കേരളാ പ്രവാസി അസോസിയേഷൻ പാർട്ടിയുടെ അജണ്ടയെ ഏതെങ്കിലും തലത്തിൽ നയിക്കുകയോ നിർണയിക്കുകയോ ചെയ്യില്ല. പ്രീണനവും നിരാകരിക്കലും നമ്മുടെ ലക്ഷ്യങ്ങളല്ല.

കേരളാ പ്രവാസി അസോസിയേഷന്റെ പ്രവർത്തനം കേരളത്തിൽ.

കേരളാ പ്രവാസി അസോസിയേഷന്റെ പ്രവർത്തനം കേരളത്തിൽ നിന്നാണ് ആരംഭിക്കുന്നത്. സ്വയം പര്യാപ്ത കേരളം പ്രവാസികളിലൂടെ എന്ന ആശയം മുൻനിർത്തി കേരളത്തിലെ ഓരോ വാർഡുകളിലും കമ്മറ്റികൾ രൂപീകരിച്ചുകൊണ്ടു പ്രവർത്തിക്കുക എന്നതാണ് KPA ലക്ഷ്യം വക്കുന്നത്. കേരളാ പ്രവാസി അസോസിയേഷൻ ട്രസ്റ്റ്. ജനങ്ങളുടെ ദൈനം ദിന ജീവിതവുമായി ബന്ധപ്പെട്ട 36 മേഖലകളിൽ പ്രവാസികളുടെ കാഴ്ചപ്പാടുകൾ നടപ്പിൽ വരുത്തുക എന്ന ഉദ്ദേശത്തോടെ രൂപീകരിച്ചതാണ് കേരളാ പ്രവാസി അസോസിയേഷൻ ട്രസ്റ്റ്. ഓരോ മേഖലയിലും പ്രാവീണ്യം നേടിയ വ്യക്തികളെ ഉൾപ്പെടുത്തി ഈ ട്രസ്റ്റിന് കീഴിലുള്ള 36 ഗവേർണിംഗ് ബോഡികളാണ് ഈ കാഴ്ചപ്പാടുകൾ പ്രാവർത്തികമാക്കുന്നത്.

കേരളാ പ്രവാസി അസോസിയേഷന്റെ പ്രവർത്തനം കേരളത്തിൽ.

കേരളാ പ്രവാസി അസോസിയേഷന്റെ പ്രവർത്തനം കേരളത്തിൽ നിന്നാണ് ആരംഭിക്കുന്നത്. സ്വയം പര്യാപ്ത കേരളം പ്രവാസികളിലൂടെ എന്ന ആശയം മുൻനിർത്തി കേരളത്തിലെ ഓരോ വാർഡുകളിലും കമ്മറ്റികൾ രൂപീകരിച്ചുകൊണ്ടു പ്രവർത്തിക്കുക എന്നതാണ് KPA ലക്ഷ്യം വക്കുന്നത്.

കേരളാ പ്രവാസി അസോസിയേഷൻ ട്രസ്റ്റ്.
കേരളത്തിലെ ജനങ്ങളുടെ ദൈനം ദിന ജീവിതവുമായി ബന്ധപ്പെട്ട 36 മേഖലകളിൽ പ്രവാസികളുടെ കാഴ്ചപ്പാടുകൾ നടപ്പിൽ വരുത്തുക എന്ന ഉദ്ദേശത്തോടെ രൂപീകരിച്ചതാണ് കേരളാ പ്രവാസി അസോസിയേഷൻ ട്രസ്റ്റ്. ഓരോ മേഖലയിലും പ്രാവീണ്യം നേടിയ വ്യക്തികളെ ഉൾപ്പെടുത്തി ഈ ട്രസ്റ്റിന് കീഴിലുള്ള 36 ഗവേർണിംഗ് ബോഡികളാണ് ഈ കാഴ്ചപ്പാടുകൾ പ്രാവർത്തികമാക്കുന്നത്.

ലാഭേച്ഛയില്ലാത്ത സംഘടന (NGO) എന്ന നിലയിൽ, KPA ട്രസ്റ്റ്, പ്രോജക്ടുകളുടെ ഫണ്ടിങ്ങിനായും, പ്രവർത്തനങ്ങൾ, ശമ്പളം, മറ്റ് ഓവർഹെഡ് ചെലവുകൾ എന്നിവക്കായും വിവിധ സ്രോതസ്സുകളെ ആശ്രയിക്കുന്നു.

തുടർന്ന് വായിക്കുക.

ഈ പ്രസ്ഥാനത്തെ വളർത്താൻ ഞങ്ങളെ സഹായിക്കൂ

ക്രൗഡ് ഫണ്ടിംഗിലൂടെ 100% പ്രവർത്തിക്കുന്ന ഇന്ത്യയിലെ ഒരു സ്വതന്ത്ര രാഷ്ട്രീയ പാർട്ടിയാണ് കേരളാ പ്രവാസി അസോസിയേഷൻ (KPA)

ഞങ്ങളുമായി ബന്ധപ്പെടാം
ഞങ്ങളുമായി ബന്ധപ്പെടാം

കൂടുതൽ അറിയാൻ താല്പര്യപെടുന്നെങ്കിൽ ഞങ്ങൾക്ക് മെയിൽ അയക്കേണ്ട വിലാസം

 admin@keralapravasiassociation.com

സമൂഹ മാധ്യമങ്ങളിലൂടെ ഞങ്ങളുടെ പ്രവർത്തനങ്ങളെ കുറിച്ച് കൂടുതൽ അറിയൂ