ml
ml

ബൈലോയും പെരുമാറ്റച്ചട്ടവും

കേരളാ പ്രവാസി അസോസിയേഷൻ (KPA) - Reg No 56/071/2021-2022/PPS-I

കേരളാ പ്രവാസി അസോസിയേഷൻ (KPA) കേന്ദ്ര ഇലക്ഷൻ കമ്മീഷന്റെ അംഗീകാരത്തോടെ (Reg No 56/071/2021-2022/PPS-I) ജാതി മത രാഷ്ട്രീയത്തിനതീതമായി പ്രവർത്തിക്കുന്ന ഒരു സംഘടനയാണ്. KPA ക്കു കേരളത്തിലെ എല്ലാ ജില്ലകളിലും പ്രവർത്തനാനുമതിയുണ്ട്. കാസർഗോഡ് ജില്ലയിലെ  ദർഖാസ് ലാണ് കേരളാ പ്രവാസി അസോസിയേഷന്റെ ഓഫീസ്.

കേരളാ പ്രവാസി അസോസിയേഷൻ മുന്നോട്ടു വയ്ക്കുന്ന ആശയം
– സ്വയം പര്യാപ്ത കേരളം പ്രവാസികളിലൂടെ എന്നുള്ളതും,
– പ്രവാസികളുടെ ഉന്നമനവുമാണ് കേരളാ പ്രവാസി അസോസിയേഷന്റെ ആശയം / ലക്‌ഷ്യം.
പ്രവാസികൾ, തിരിച്ചു വന്ന പ്രവാസികൾ, പ്രവാസലോകത്തേക്കു കടന്നുവരുന്നവർ, അവരുടെ കുടുംബങ്ങൾ അതിലൂടെ നാടിന്റെ ഉന്നമനം ഇതാണ് KPA യുടെ ലക്‌ഷ്യം.
സ്വയം പര്യാപ്ത കേരളം പ്രവാസികളിലൂടെ എന്ന ആശയം പ്രാവർത്തികമാക്കുന്നതിനായി കേരളാ പ്രവാസി അസോസിയേഷൻ പ്രവാസികളെ മൂന്നായി കാണുന്നു

പ്രവാസലോകത്തു ഇപ്പോഴുള്ള പ്രവാസികൾ
മറ്റുള്ള ചില രാജ്യങ്ങളിലെ (ഉദാഹരണത്തിന് ഫിലിപ്പൈൻസ് പോലെയുള്ള ) പ്രവാസികൾക്ക് കിട്ടുന്ന അതെ പരിഗണനയല്ല കേന്ദ്ര / കേരള സർക്കാർ പ്രവാസികളുടെ താഴെ പറയുന്ന പ്രശ്നങ്ങൾക്ക് നൽകുന്നത്.
തൊഴിൽ ഇടങ്ങളിലെ പ്രശ്നങ്ങൾ, ജോലി നഷ്ടപെടുന്നവർ, ഇൻഷുറൻസ് / വൈദ്യ പരിരക്ഷ, കുടുംബമായി താമസിക്കുന്നവരുടെ കുട്ടികളുടെ സ്കൂൾ, അമിതമായി ഈടാക്കുന്ന ഫ്ലൈറ്റ് ടിക്കറ്റ് റേറ്റുകൾ, മരണപെടുന്നവർ, ജയിലിൽ കഴിയുന്നവർ.
പ്രവാസികളുടെ വോട്ടവകാശം, നിയമ സഹായം തുടങ്ങിയ കാര്യങ്ങൾ.
മേല്പറഞ്ഞ കാര്യങ്ങളിൽ തക്കതായ ഇടപെടലുകൾ നടത്തുക എന്നത് KPA യുടെ ലക്ഷ്യമാണ്.

2. പ്രവാസ ലോകത്തു നിന്നും തിരിച്ചുപോയ പ്രവാസികൾ
ജോലി നഷ്ടപ്പെട്ട് തിരിച്ചു പോകുന്നവർ, കുടുംബമായി പ്രവാസലോകത്തു കാലങ്ങളായി താമസിച്ചു തിരിച്ചു പോകുന്നവർ, വര്ഷങ്ങളായി പ്രവാസലോകത്തു നിന്ന് ഒന്നും നേടാതെ വെറും കയ്യുമായി തിരിച്ചുപോവുന്നവർ, സ്‌കിൽഡ് വർക്കേഴ്സ് ആയി തിരിച്ചു പോകുന്നവർ
മേല്പറഞ്ഞ വിഭാഗം പ്രവാസികളുടെ സമഗ്രവും, സമയബന്ധിതവുമായ പുനരധിവാസം KPA യുടെ ലക്ഷ്യമാണ്.
കേരളത്തിലെ വാർഡ് തലം തൊട്ടു KPA യുടെ കൂട്ടായ്മകൾ രൂപീകരിക്കുക, പഞ്ചായത്തടിസ്ഥാനത്തിൽ പ്രവാസികൂട്ടായ്മകളുടെ (കമ്പനികൾ രൂപികരിച്ചു) സംരംഭങ്ങൾ തുടങ്ങുക, ഈ സംരംഭങ്ങൾക്കു പരിരക്ഷണം ഉറപ്പുവരുത്തുക
കേന്ദ്ര കേരള സർക്കാരുകളിൽ സമ്മർദ്ദം ചെലുത്തി പ്രവാസി പുനരധിവാസ പാക്കേജുകൾ നടപ്പിൽ വരുത്തുക.
സ്‌കിൽഡ് തൊഴിലാളികൾക്കു മണിക്കൂർ അല്ലെങ്കിൽ ദിവസ വേതനത്തിൽ ജോലി കണ്ടു പിടിക്കാനുള്ള സഹായ സഹകരണം.
കേരളത്തിന്റെ ആരോഗ്യ, വിദ്യാഭ്യാസ, ടുറിസം മേഖലകളിലും അടിസ്ഥാന സൗകര്യവികസനങ്ങളിലും പ്രവാസികളുടെ പങ്കാളിത്തം ഉറപ്പു വരുത്തുക .
മേല്പറഞ്ഞ കാര്യങ്ങൾ നടപ്പിൽ വരുത്താനും, മേൽനോട്ടം വഹിക്കാനുമായി പ്രവാസിഅസ്സോസിയേഷൻ പ്രൈവറ്റ് ലിമിറ്റഡ് കമ്പനി എന്ന പേരിൽ ഒരു പ്രൈവറ്റ് കമ്പനി രജിസ്റ്റർ ചെയ്തു പ്രവർത്തനം തുടങ്ങുന്നതാണ്.

3. പ്രവാസ ലോകത്തേക്ക് കടന്നുവരാൻ ആഗ്രഹിക്കുന്നവർ
36 ലക്ഷത്തിൽകൂടുതൽ അഭ്യസ്തവിദ്യരായ യുവതിയുവാക്കളുള്ള കേരളം തൊഴിലില്ലായ്മയിൽ ഇന്ത്യയിൽ മൂന്നാമത്തെ സംസ്ഥാനമാണ്.
അഭ്യസ്തവിദ്യരും തൊഴില്‍രഹിതരുമായ കൂടുതൽ യുവതീയുവാക്കൾക്ക് പ്രവാസലോകത്തു പുതിയ തൊഴിൽ ഇടങ്ങൾ കണ്ടെത്താനുള്ള മാർഗനിർദേശങ്ങൾ, വഴികൾ, പരിശീലനങ്ങൾ എന്നിവയിലേർപ്പെടുക KPA യുടെ ലക്ഷ്യമാണ്.

4. പ്രവാസികളുടെ നാട്ടിലുള്ള കുടുംബങ്ങൾ
അവരുടെ ദൈനംദിന കാര്യങ്ങൾക്കു സഹായകരമായ കാര്യങ്ങൾക്കു മേൽനോട്ടം കൊടുക്കുക എന്നത് KPA യുടെ ലക്ഷ്യമാണ്.
രാഷ്ട്രീയം
മേല്പറഞ്ഞ കാര്യങ്ങൾ നടപ്പിലാക്കാൻ കേരളാ പ്രവാസി അസോസിയേഷന് ഒരു രാഷ്ട്രീയ സംഘടനാ പിൻബലം ആവശ്യമാണെങ്കിൽ KPA പ്രവാസികളുടെ സ്വന്തമായി ഒരു രാഷ്ട്രീയ പാർട്ടി രൂപീകരിക്കുന്നതായിരിക്കും.

നാഷണൽ കമ്മറ്റി
28 അംഗ നാഷണൽ / സംസ്ഥാന കമ്മറ്റിയാണ് KPA നയിക്കുന്നത്.

KPA ഇന്ത്യയിലെ ഒരു മത രാഷ്ട്രീയ സംഘടനകളുടെയും പോഷക സംഘടനയല്ല. ഈ ചെറിയ കാലയളവിൽ തന്നെ കേരളാ പ്രവാസി അസോസിയേഷൻ നവമാധ്യമങ്ങളിലൂടെ പ്രവാസികൾക്കിടയിൽ ശ്രദ്ധേയമായ ഇടപെടലുകൾ നടത്തിയിട്ടുണ്ട്. കേരളാ പ്രവാസി അസോസിയേഷൻ ഫേസ്ബുക്കിൽ ഇതിനോടകം ഒരു ലക്ഷത്തിലേറെ പ്രവാസികൾ ഫോളോവേർസ് ആയി ഉണ്ട്. കേരളത്തിലെ പതിനാലു ജില്ലകളിലും 921 പഞ്ചായത്തിലും കേരളാ പ്രവാസി അസോസിയേഷൻ വഹട്സപ്പ് ഗ്രുപ്പിലൂടെ സാന്നിധ്യമുണ്ട്. ഇതിനുപുറകേ കേരളാ പ്രവാസി അസോസിയേഷന് പതിനേഴോളം രാജ്യങ്ങളിൽ കൺട്രി ചാപ്റ്ററുകൾ നിലവിലുണ്ട്.

ഏതെങ്കിലും രാഷ്ട്രീയ പാര്ടികളിലോ മത സംഘടനകളിലോ അന്തമായി വിശ്വസിക്കുന്നവരോ ഭാരവാഹിയോ ആയ വ്യക്തികൾ കേരള പ്രവാസി അസോസിയേഷന്റെ അംഗത്വമോ എടുക്കാൻ പാടുള്ളതല്ല. അങ്ങനെയുള്ള ആളുകൾ അത്തരം ഉത്തരവാദപ്പെട്ട സ്ഥാനങ്ങളിൽ ഉണ്ടെങ്കിൽ ദയവായി ഒഴിയേണ്ടതാണ്. കാരണം നിങ്ങൾ പൊതു സമൂഹത്തിൽ തുറന്നു കാട്ടപ്പെടും എന്നോര്മിക്കുക.

അംഗത്വം
www.keralapravasiassociation.com എന്ന വെബ്സൈറ്റ് വഴിയാണ് മെമ്പർഷിപ് എടുക്കേണ്ടത്. ഔദ്യോഗികമായി കേരള പ്രവാസി അസോസിയേഷനിൽ മെമ്പർഷിപ് എടുക്കുമ്പോൾ മാത്രമേ ഒരു പ്രവാസി KPA യുടെ മെമ്പർ ആവുകയുള്ളൂ.

രണ്ടു തരം അംഗത്വം ആണുള്ളത്.

സാധാരണ (ഓർഡിനറി) അംഗത്വം

മാസവരിസംഖ്യയായ അഞ്ചു രൂപ അടച്ചു കേരളാ പ്രവാസി അസോസിയേഷന്റെ www.keralapravasiassociation.com വെബ്സൈറ്റ് വഴിയോ, നേരിട്ടോ, അല്ലെങ്കിൽ കേരളാ പ്രവാസി അസോസിയേഷന്റെ വാർഡ് തല വാട്സപ്പ് ഗ്രൂപ്പുകളിൽ ചേർന്നുകൊണ്ടോ “സാധാരണ” അംഗത്വമെടുക്കാവുന്നതാണ്.

സാധാരണ അംഗങ്ങൾക്ക് ഉൾപാർട്ടി വോട്ടവകാശം ഉണ്ടായിരിക്കുന്നതല്ല.

സജീവ (ആക്റ്റീവ്) അംഗത്വം:

ആറു മാസം സജീവമായി പാർട്ടി പരിപാടികളിൽ പങ്കെടുത്തവർക്ക് സജീവ അംഗത്വത്തിനപേക്ഷിക്കാം. സജീവ (ആക്റ്റീവ്) അംഗങ്ങൾക്ക് മാത്രമേ ഉൾപാർട്ടി വോട്ടവകാശവും പാർട്ടി ഏല്പിക്കുന്ന മറ്റു സ്ഥാനമാനങ്ങളിലേക്കു മത്സരിക്കാനും ചുമതലകളിൽ ഇരിക്കാനും കഴിയുകയുള്ളു.

നിലവിൽ പൊതുപ്രവർത്തകരായി ഓരോ തലങ്ങളിലും പ്രവർത്തിക്കുന്ന നിസ്വാർത്ഥരായ വ്യക്തികൾക്ക് ജില്ലാ കമ്മറ്റികൾ വഴി നേരിട്ട് സജീവ അംഗത്വത്തിനപേക്ഷിക്കാം.

മാസവരിസംഖ്യയായ അമ്പതു രൂപ അടച്ച് ഈ അംഗത്വത്തിന് അപേക്ഷിക്കാം. വിവിധ കമ്മറ്റികളിൽ (വാർഡ്, പഞ്ചായത്ത് / മുനിസിപ്പാലിറ്റി / കോർപറേഷൻ, ജില്ലാ, സംസ്ഥാന അല്ലെങ്കിൽ നേരിട്ട് നാഷണൽ കൗൺസിലിൽ) നേതൃസ്ഥാനത്തെത്താൻ സജീവ അംഗത്വം നിർബ്ബന്ധമാണ്. സജീവ അംഗത്വം സൂക്ഷ്മപരിശോധനക്കു ശേഷം മാത്രമെ നൽകുകയുള്ളു. സൂക്ഷ്മപരിശോധനയിൽ അസ്വാഭാവികത നേരിട്ടാൽ സജീവ (ആക്റ്റീവ്) മെമ്പർഷിപ്പ് ലഭിക്കുന്നതല്ല പകരം ഓഡിനറി മെമ്പർഷിപ്പ് ആയിരിക്കും ലഭിക്കുന്നത് ആയതിനാൽ തന്നെ സജീവ അംഗത്വത്തിന് അപേക്ഷിക്കുന്നവർക്ക് മാസവരിസംഖ്യ തിരിച്ചു നൽകുന്നതായിരിക്കില്ല. പകരം നൽകിയ തുക സംഭാവനയായി രേഖപ്പെടുത്തുന്നതാണ്.

സ്റ്റേറ്റ് കമ്മറ്റിക്കോ, ജില്ലാ കമ്മറ്റിക്കോ ശിക്ഷണ നടപടിക്കു വിധേയമായി ഒരു ആക്റ്റീവ് അംഗത്തെ സസ്‌പെൻഡ് ചെയ്യാനോ, ഡിസ്മിസ് ചെയ്യാനോ അധികാരമുണ്ടായിരിക്കുന്നതാണ്.

സംഘടന ഘടന
കേരളാ പ്രവാസി അസോസിയേഷൻ വാർഡ്, പഞ്ചായത്ത്, കോര്പറേഷന്, മുനിസിപ്പാലിറ്റി ജില്ലാ തല കമ്മിറ്റികൾ രൂപീകരിച്ചുകൊണ്ടിരിക്കുകയാണ് . 50 അംഗങ്ങൾ മിനിമം ഉള്ള വാർഡുകളിൽ 11 പേരടങ്ങിയ കമ്മിറ്റികൾ ആണ് രൂപീകരിക്കുന്നത്.

ഓരോ വാർഡ് കമ്മറ്റിക്കും പ്രസിഡന്റ്, സെക്രട്ടറി, ട്രെഷറർ, പിന്നെ എട്ടു എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ എന്നിങ്ങനെയാനു രൂപീകരിക്കുക. 50 മെമ്പർമാർ മിനിമം ഉള്ള വാർഡുകൾക്കു മാത്രമേ കമ്മറ്റികൾ രൂപീകരിക്കാൻ അർഹതയുള്ളൂ. അതിൽ കുറവുള്ളവർ അടുത്തുള്ള വാർഡുകളെക്കൂടെ ഉൾപ്പെടുത്തി കമ്മിറ്റികൾ രൂപീകരിക്കുന്നതായിരിക്കും.

വാർഡ് എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ നിന്നും തിരഞ്ഞെടുക്കുന്ന 21 മെമ്പർമാരെ വച്ച് പഞ്ചായത്ത് കമ്മറ്റിയും രൂപീകരിക്കുന്നു. പഞ്ചായത്ത്, കോര്പറേഷന്, മുനിസിപ്പാലിറ്റിയിൽ നിന്നും തിരഞ്ഞെടുത്ത 31 പ്രതിനിധികളെ വച്ച് ജില്ലാ കമ്മിറ്റികൾ രൂപീകരിക്കുന്നതായിരിക്കും. ജില്ലാ കമ്മറ്റി മെമ്പർമാരുടെയും, എല്ലാ എക്സിക്യൂട്ടീവ് കമ്മറ്റികളുടെയും പേര് വിവരം നമ്മുടെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കുന്നതാണ്

Whatsapp കൂട്ടായ്മകൾ
കേരള പ്രവാസി അസോസിയേഷന്റെ പ്രവർത്തനങ്ങൾ വിപുലീകരിക്കാൻ വാർഡ് തലം വരെ കമ്മറ്റികൾ രൂപീകരിക്കേണ്ടതായിട്ടുണ്ട്. KPA ക്കു ഇതുവരെ കേരളത്തിലെ എല്ലാ ജില്ലകളിലും പഞ്ചായത്തു തലം വരെ Whatsapp ഗ്രുപ്പുകൾ രൂപീകരിച്ചിട്ടുണ്ട്.

എല്ലാ പഞ്ചായത്തിലും അതാതു പഞ്ചായത്തിലെ അംഗങ്ങൾ തന്നെ Whatsapp ഗ്രുപ്പുകളുടെ അട്മിനുകൾ ആവണം. ഈ ഗ്രുപ് അഡ്മിനുകളാണ് KPA യുടെ സംഘടനാ സ്ട്രക്ചർ രൂപീകരിക്കാൻ മേൽനോട്ടം വഹിക്കുക. ഗ്രുപ് അഡ്മിനുകളിൽ മിക്ക അംഗങ്ങളും അതാതു വാർഡുകളുടെ അല്ലെങ്കിൽ പഞ്ചായത്തുകളുടെ കമ്മറ്റികളിൽ അംഗമായിരിക്കും.

ഗ്രുപ്പുകളിൽ ഫോർവേഡ് മെസ്സേജുകൾ, മറ്റു സംഘടനയുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട പോസ്റ്റുകൾ, വീഡിയോകൽ, ഗുഡ്മോർണിംഗ് ഗുഡ് നൈറ്റ് മെസ്സേജുകൾ എന്നിവ പോസ്റ്റ് ചെയ്യരുത്. കേരളാ പ്രവാസി അസോസിയേഷന്റെ ആശയങ്ങളുമായി ബന്ധപ്പെട്ട അല്ലെങ്കിൽ സംഘടനയുമായി ബന്ധപ്പെട്ട കാര്യങ്ങൾ മാത്രം ചർച്ച ചെയ്യാനാണ് വാട്സാപ്പ് ഗ്രുപ്പുകൾ. മറ്റുള്ളവരുടെ അഭിപ്രായം, മറ്റു അംഗങ്ങളുടെയും ഗ്രുപ് അഡ്മിനുകളുടെയും സമയം എന്നിവ ഗ്രുപ്പുകളിൽ മാനിക്കുക.

ചാരിറ്റി
അർഹരായ ആളുകൾക്കുള്ള ചാരിറ്റി പ്രവർത്തനങ്ങൾ കേരള പ്രവാസി അസോസിയേഷൻ അക്കൗണ്ട് വഴി മാത്രമേ നടത്തുകയുള്ളു. അതും നമ്മുടെ താഴെ പറയുന്ന സംഘടനാ സ്ട്രക്ചർ നിലവിൽ വന്നതിനു ശേഷം മാത്രം. കാരണം ഒരാൾ അർഹനാണോ എന്നറിയുന്നത് KPA യുടെ വാർഡ് കമ്മറ്റി സാക്ഷ്യപെടുത്തുന്നതിന്റെ അടിസ്ഥാനത്തിൽ മാത്രമായിരിക്കും.

പെരുമാറ്റച്ചട്ടം, ശിക്ഷണനടപടി, പെരുമാറ്റച്ചട്ട ലംഘന തീരുമാനം
താഴെ പറയുന്ന കാര്യങ്ങൾ കേരള പ്രവാസി അസോസിയേഷന്റെ എല്ലാ അംഗങ്ങളും നിർബന്ധമായും അനുസരിക്കേണ്ടതാണ്.
– ഒരു അംഗമെന്ന നിലയിൽ കേരള പ്രവാസി അസോസിയേഷന് പേര് ദോഷമുണ്ടാക്കുന്നതോ, കേരള പ്രവാസി അസോസിയേഷന്റെ ഭാരവാഹികൾക്കു അവരുടെ ദൈനംദിന പ്രവർത്തനങ്ങൾക്കു ബുദ്ധിമുട്ടുണ്ടാക്കുന്ന പ്രവർത്തനങ്ങളിൽ അറിഞ്ഞുകൊണ്ട് ഏർപ്പെടാൻ പാടുള്ളതല്ല.
– ഒരു അംഗമെന്ന നിലയിൽ കേരള പ്രവാസി അസോസിയേഷന്റെ പെരുമാറ്റച്ചട്ടത്തിനും, ആശയങ്ങൾക്കും വിപരീതമായി പ്രവർത്തിക്കാനോ, വ്യക്തിപരമായ നേട്ടങ്ങൾക്കു വേണ്ടി കേരള പ്രവാസി അസോസിയേഷന്റെ പേര് ദുരുപയോഗം ചെയ്യാനോ പാടുള്ളതല്ല.
– ഒരു അംഗമെന്ന നിലയിൽ കേരള പ്രവാസി അസോസിയേഷന്റെ സംസ്ഥാന കമ്മറ്റി പുറപ്പെടുവിക്കുന്ന എല്ലാ നിർദേശങ്ങളും പാലിക്കപ്പെടേണ്ടതാണ്
– ഒരു അംഗമെന്ന നിലയിൽ കേരള പ്രവാസി അസോസിയേഷന്റെ ആശയങ്ങൾ മറ്റുള്ള ആളുകളിലേക്ക്‌ വ്യാപിക്കാൻ ഉള്ള നല്ല രീതിയിൽ പ്രചരിപ്പിക്കുന്നതാണ്.
– ഒരു അംഗമെന്ന നിലയിൽ സ്വതന്ത്രമായി കേരള പ്രവാസി അസോസിയേഷന്റെ ആശയങ്ങളെ അതാതു കമ്മറ്റികളിൽ എതിർക്കാനോ, വിമര്ശിക്കാനുമുള്ള അധികാരം ഓരോ അംഗത്തിനും ഉണ്ടായിരിക്കുന്നതാണ്. കൂട്ടായ ചർച്ചകളിലൂടെ ഉരുത്തിരിയുന്ന ഭൂരിപക്ഷത്തിന്റെ തീരുമാനങ്ങൾ, അംഗങ്ങൾ അവരുടെ അഭിപ്രായത്തിനു വിരുദ്ധമാണെങ്കിലും അംഗീകരിക്കാൻ ബാധ്യസ്ഥരുമാണ്.
– കേരള പ്രവാസി അസോസിയേഷന്റെ അംഗത്വം സ്വീകരിക്കുന്ന / സ്വീകരിച്ച വ്യക്തി എന്ന നിലയിൽ മറ്റൊരു സംഘടനയുടെയും അംഗത്വമോ, ഭാരവാഹിത്വമോ സ്വീകരിക്കാൻ പാടുള്ളതല്ല.
– ഒരു അംഗമെന്ന നിലയിൽ സത്യസന്ധമായി, കേരള പ്രവാസി അസോസിയേഷന് വേണ്ടി നിസ്വാർത്ഥ സേവനം നടത്താൻ ബാധ്യസ്ഥനാണ്.

ഭാരവാഹികൾക്കുള്ള പെരുമാറ്റച്ചട്ടം
– കേരള പ്രവാസി അസോസിയേഷന്റെ ഒരു ഭാരവാഹി എന്ന നിലയിൽ നിയമ വിരുദ്ധമായ ഒരു പ്രവർത്തനങ്ങളിലും ഏർപ്പെടാൻ പാടുള്ളതല്ല
– ജനാധിപത്യ വ്യവസ്ഥയിൽ ഭൂരിപക്ഷ തീരുമാനം മാനിച്ചു മേൽകമ്മറ്റികളുടെ നിർദേശങ്ങൾ പ്രാവർത്തികമാക്കാൻ ബാധ്യസ്ഥനാണ്
– കേരള പ്രവാസി അസോസിയേഷന്റെ ഭാരവാഹി എന്ന നിലയിൽ ജാതി മതം മറ്റു രാഷ്ട്രീയ, ഇതര സംഘടനകളുടെ ഔദ്യോഗിക അംഗത്വമോ ഭാരവാഹിത്വമോ സ്വീകരിക്കാൻ പാടുള്ളതല്ല
– ഒരു ഭാരവാഹി എന്ന നിലയിൽ മേൽകമ്മറ്റി നിർദേശ പ്രകാരം കേരള പ്രവാസി അസോസിയേഷന് വേണ്ടി നിസ്വാർത്ഥ സേവനം അനുഷ്ഠിക്കാൻ സമയം കണ്ടെത്തേണ്ടതുണ്ട്.
– ഒരു ഭാരവാഹി എന്ന നിലയിൽ സ്ത്രീകളോട് മാന്യമായ രീതിയിൽ പെരുമാറുകയും, സ്ത്രീകളെ മോശമായി ചിത്റരീകരിക്കുന്ന ഒരു കാര്യങ്ങളിലും ഭാഗഭാക്കാവുകയോ, സമൂഹത്തിൽ കേരള പ്രവാസി അസ്സോസിയേഷനോ അതിന്റെ ഭാരവാഹികൾക്കോ കളങ്കമുണ്ടാവുന്ന രീതിയിലുള്ള പ്രവർത്തനങ്ങൾ ചെയ്യുകയോ, കൂട്ട് നിൽക്കുകയോ ചെയ്യാൻ പാടുള്ളതല്ല
– ഒരു ഭാരവാഹി എന്ന നിലയിൽ കൈക്കൂലി, സ്വജനപക്ഷപാതം, മത സ്പര്ധയുണ്ടാക്കുന്ന തരത്തിലുള്ള ഒരു പ്രവർത്തിയും, അന്തമായ രാഷ്ട്രീയമുള്ളവരോട് വാക്ക് തർക്കങ്ങളിൽ ഏർപെടലുകൾ എന്നിവ ചെയ്യാൻ പാടുള്ളതല്ല.
– ഒരു ഭാരവാഹി എന്നുള്ള രീതിയിൽ ക്രിമിനൽ സ്വഭാവമുള്ള ഒരു പ്രവർത്തികളിലും ഏർപ്പെടാൻ പാടുള്ളതോ, അത്തരം ആളുകളുമായും അനാവശ്യ കൂട്ടുകെട്ടുകളിൽ ഏർപ്പെടാൻ പാടുള്ളതുമല്ല.

താഴെ പറയുന്ന ഫേസ്ബുക് പേജിലും നമ്മുടെ വെബ്സൈറ്റിലും എല്ലാ കാര്യങ്ങളും അപ്ഡേറ്റഡ് ആണ്. ഈ പേജ് എല്ലാ പ്രവാസി സുഹൃത്തുക്കൾക്കും അയച്ചു കൊടുക്കുക. അവരോട് ലൈക് ചെയ്യാൻ പറയുക. ഈ പേജിൽ വരുന്ന കമന്റുകൾക്ക് തക്കതായ മറുപടികൾ മേല്പറഞ്ഞ കാര്യങ്ങളിൽ അധിഷ്ഠിതമായി കൊടുക്കുക.