മേൽപ്പറഞ്ഞ ആവശ്യങ്ങൾ ഉന്നയിച്ചാണ് കെപിഎ കോടതിയെ സമീപിക്കുക. നിലവിൽ ഹൈക്കോടതിയിൽ ബിർള കമ്പനി നൽകിയ കേസിൽ കെപിഎ കക്ഷി ചേരും. അതേസമയം നിയമനടപടി തുടരുന്നതിന് ഒപ്പം ഗ്രാസിം ഭൂമിയിൽ വ്യവസായ സാധ്യത ആരാഞ്ഞ് മാർച്ച് രണ്ടാം വാരം കെപിഎ മാവൂരിൽ സെമിനാർ സംഘടിപ്പിക്കും. രാഷ്ട്രീയ നേതാക്കളേയും വിദഗ്ദ്ധരേയും ഉൾപ്പെടുത്തിയാണ് സെമിനാർ സംഘടിപ്പിക്കുക. “മാവൂരിലെ ഗ്രാസിം ഭൂമിയെ മുൻനിർത്തി മലബാറിന്റെ വികസന സാദ്ധ്യതകൾ ” എന്നതാണ് സെമിനാറിന്റെ വിഷയം. തിയ്യതി അതിഥികളുടെ സൌകര്യം പരിഗണിച്ച് പിന്നീട് പ്രഖ്യാപിക്കും.
2001 ൽ കമ്പനി അടച്ചു പൂട്ടിയെങ്കിലും ഭൂമി ഇപ്പോഴും ബിർള മാനേജ്മെന്റിന്റെ കൈവശമാണുള്ളത്. മൂന്ന് ഘട്ടങ്ങളിലായി 246 ഏക്കറോളം ഭൂമിയാണ് സർക്കാർ ഏറ്റെടുത്ത് കമ്പനിയ്ക്ക് കൈമാറിയത്. വുഡ് പൾപ്പ് ഫാക്ടറി പ്രവർത്തനം നിർത്തുമ്പോൾ ഭൂമി തിരിച്ച് നൽകണം എന്നായിരുന്നു ഉടമ്പടി. അല്ലാത്തപക്ഷം ഭൂമി പിടിച്ചെടുക്കാൻ സർക്കാറിന് അധികാരം നൽകുന്നതാണ് വ്യവസ്ഥ. എന്നാൽ കമ്പനി പൂട്ടി രണ്ട് പതിറ്റാണ്ട് പിന്നിട്ടിട്ടും സ്ഥലം ഏറ്റെടുക്കാൻ സർക്കാർ തയ്യാറാകുന്നില്ല. മുപ്പത് ദിവസത്തിനകം കെട്ടിടങ്ങൾ പൊളിച്ചു നീക്കി ഭൂമി വിട്ടു പോകണം എന്നായിരുന്നു 21/3/2006 ന് സർക്കാർ ഉത്തരവിട്ടത്. പിന്നീട് കമ്പനിയുടെ പുതിയ പദ്ധതി അപേക്ഷ പരിഗണിച്ച് സർക്കാർ ഉത്തരവ് തിരുത്തിയത് ദുരൂഹമാണ്.
ഭൂമി ഏറ്റെടുക്കുന്നതിന് പകരം ഗ്വാളിയോർ റയോൺസ് കമ്പനിയ്ക്ക് കോടതിയെ സമീപിക്കാൻ അവസരം നൽകുകയാണ് സർക്കാർ ചെയ്തത്. മാവൂരിലെ ഭൂമി തിരിച്ചു പിടിച്ച് പുതിയ വ്യവസായ സംരംഭങ്ങൾ ആരംഭിച്ചാൽ ആയിരക്കണക്കിന് പേർക്ക് തൊഴിൽ ലഭിക്കും. ഇതുവഴി മലബാറിൽ വലിയ വികസന വിപ്ലവം ഉണ്ടാകും. ഇഎംഎസ് സർക്കാർ ഗ്വാളിയോർ റയോൺസ് കമ്പനിക്ക് മാവൂരിലെ ഭൂമി കൈമാറിയത് നാടിന്റെ വികസനം ലക്ഷ്യമിട്ടായിരുന്നു. മാവൂരിലൂടെ മലബാറിന്റെ വികസനമായിരുന്നു ആ സർക്കാർ കണ്ട സ്വപ്നം. ഇഎംഎസിന്റെ ആ സ്വപ്നം യാഥാർത്ഥ്യമാക്കാൻ, പിണറായി സർക്കാർ ഇനിയെങ്കിലും തയ്യാറാകണമെന്ന് കെപിഎ ആവശ്യപ്പെടുന്നു. വാർത്താ സമ്മേളനത്തിൽ ദേശീയ ചെയർമാൻ രാജേന്ദ്രൻ വെള്ളപ്പാലത്ത്, കോഴിക്കോട് ജില്ലാ സെക്രട്ടറി മൻസൂർ മണ്ണിൽ, ജില്ലാ കമ്മറ്റി അംഗങ്ങളായ വേണുഗോപാൽ വെട്ടുമ്മൽ, ഷാജി എം കെ, മാവൂർ പഞ്ചായത്ത് കമ്മറ്റി സിക്രട്ടറി സജീവൻ കച്ചേരിക്കുന്നു, ബി. സനിൽ എന്നിവർ പങ്കെടുത്തു.
വിദേശകാര്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം 2022ൽ ഏകദേശം 13 ലക്ഷം വിദ്യാർത്ഥികൾ വിദേശത്ത് പഠിക്കുന്നുണ്ട്. കൂടാതെ RBI കണക്കുകൾ പ്രകാരം 2021-2022 സാമ്പത്തിക വർഷത്തിൽ വിദ്യാർത്ഥികൾ വിദേശത്തേക്ക് പോയത് മൂലം 5 ബില്യൺ രൂപയുടെ വിദേശനാണ്യം നഷ്ടപ്പെട്ടു എന്നാണ്. ഇതൊരു മികച്ച നീക്കമാണ്, കൂടാതെ ഇന്ത്യയെ വിദ്യാഭ്യാസത്തിന്റെ ആഗോള ലക്ഷ്യസ്ഥാനമായി മാറുന്നതിന് വഴിയൊരുക്കും. വിദേശത്ത് പഠിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികളുടെ മസ്തിഷ്ക ചോർച്ചയും സാമ്പത്തിക നഷ്ടവും തടയാൻ മാത്രമല്ല, വിദേശ വിദ്യാർത്ഥികളെ ഇന്ത്യയിലേക്ക് ആകർഷിക്കാനും ഇത് സഹായിക്കും. പക്ഷെ ഇതിനൊപ്പം രാജ്യത്ത് അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കാനും സർക്കാർ തയ്യാറാകണം. മികച്ച തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടണം. എങ്കിൽ മാത്രമെ വിദേശ വിദ്യാർത്ഥികൾ ഉൾപ്പടെ ഇന്ത്യയിലേക്ക് എത്തുകയുള്ളു.
വിദ്യാഭ്യാസ രംഗത്ത് സമൂലമായ മാറ്റം അനിവാര്യമായ ഇക്കാലത്ത് ഇത്തരം നീക്കങ്ങളെ സ്വാഗതം ചെയ്യണം. എതിർപ്പുമായി വരാൻ തയ്യാറെടുക്കും മുമ്പ് ഇത് ഭാവി ഭാരതത്തിനും വരും തലമുറകൾക്കും പ്രയോജനകരമായി തീരുന്നതെങ്ങനെ എന്നു വിലയിരുത്താൻ തയ്യാറാവണം. എന്തിനെയും എതിർക്കാൻ ഒരുങ്ങിയിരിക്കുന്നവർ ഇതിനെയും നഖശിഖാന്തം വിമർശിച്ച് കാലതാമസം വരുത്തും.പക്ഷെ ലോകം മുന്നോട്ടു കുതിയ്ക്കുമ്പോൾ നാം പിന്നിലായിക്കൂടാ എന്ന തിരിച്ചറിവ് നഷ്ടപ്പെടരുത്.
കൂടുതൽ അറിയാൻ താല്പര്യപെടുന്നെങ്കിൽ ഞങ്ങൾക്ക് മെയിൽ അയക്കേണ്ട വിലാസം
admin@keralapravasiassociation.com
സമൂഹ മാധ്യമങ്ങളിലൂടെ ഞങ്ങളുടെ പ്രവർത്തനങ്ങളെ കുറിച്ച് കൂടുതൽ അറിയൂ