കേരളാ പ്രവാസി അസോസിയേഷനിൽ രണ്ടു തരം അംഗത്വമാണ് ഉള്ളത്. സാധാരണ അംഗത്വവും, ആക്റ്റീവ് അംഗത്വവും.
കേരളാ പ്രവാസി അസോസിയേഷൻ മുന്നോട്ടു വയ്ക്കുന്ന എല്ലാ പ്രവർത്തനങ്ങളിലും ഭാഗഭാക്കാവുന്നതിന് അംഗത്വം നിർബന്ധമാണ്. കേരളാ പ്രവാസി അസോസിയേഷന്റെ ഭരണഘടനയും പെരുമാറ്റച്ചട്ടങ്ങളും അംഗീകരിച്ചു പ്രവർത്തിക്കാൻ തയ്യാറുള്ള പതിനെട്ടു വയസുകഴിഞ്ഞ എല്ലാ ഇന്ത്യൻ പൗരത്വമുള്ളവർക്കും, മറ്റു രാഷ്ട്രീയ പാർട്ടിയിൽ അംഗങ്ങളല്ലാത്തവർക്കും, KPA നിബന്ധനകൾ പാലിച്ചുകൊണ്ട് മുന്നോട്ടു പോവാൻ തയ്യാറുള്ളവർക്കും KPA എന്ന രാഷ്ട്രീയ പാർട്ടിയിൽ അംഗത്വമെടുക്കാം.
സാധാരണ (ഓർഡിനറി) അംഗത്വം
മാസവരിസംഖ്യയായ അഞ്ചു രൂപ അടച്ചു കേരളാ പ്രവാസി അസോസിയേഷന്റെ www.keralapravasiassociation.com വെബ്സൈറ്റ് വഴിയോ, നേരിട്ടോ, അല്ലെങ്കിൽ കേരളാ പ്രവാസി അസോസിയേഷന്റെ വാർഡ് തല വാട്സപ്പ് ഗ്രൂപ്പുകളിൽ ചേർന്നുകൊണ്ടോ “സാധാരണ” അംഗത്വമെടുക്കാവുന്നതാണ്.
സാധാരണ അംഗങ്ങൾക്ക് ഉൾപാർട്ടി വോട്ടവകാശം ഉണ്ടായിരിക്കുന്നതല്ല.
സജീവ (ആക്റ്റീവ്) അംഗത്വം:
ആറു മാസം സജീവമായി പാർട്ടി പരിപാടികളിൽ പങ്കെടുത്തവർക്ക് സജീവ അംഗത്വത്തിനപേക്ഷിക്കാം. സജീവ (ആക്റ്റീവ്) അംഗങ്ങൾക്ക് മാത്രമേ ഉൾപാർട്ടി വോട്ടവകാശവും പാർട്ടി ഏല്പിക്കുന്ന മറ്റു സ്ഥാനമാനങ്ങളിലേക്കു മത്സരിക്കാനും ചുമതലകളിൽ ഇരിക്കാനും കഴിയുകയുള്ളു.
നിലവിൽ പൊതുപ്രവർത്തകരായി ഓരോ തലങ്ങളിലും പ്രവർത്തിക്കുന്ന നിസ്വാർത്ഥരായ വ്യക്തികൾക്ക് ജില്ലാ കമ്മറ്റികൾ വഴി നേരിട്ട് സജീവ അംഗത്വത്തിനപേക്ഷിക്കാം.
സജീവ അംഗത്വത്തിന് അപേക്ഷിക്കുന്ന മെമ്പർഷിപ്പുകൾ ഇല്ലാത്ത അംഗത്തിന് പാർട്ടിയുടെ പ്രാഥമിക അംഗത്വം ആയ ഓർഡിനറി മെമ്പർഷിപ്പ് തന്നെയാണ് ആദ്യം അനുവദിക്കുക. തുടർന്ന് നിശ്ചിത കമ്മറ്റികളുടെ പരിഗണനക്ക് ശേഷം 180 ദിവസത്തിനുള്ളിൽ മാത്രമേ സജീവ അംഗത്വം നൽകപ്പെടുകയുള്ളു. ഈ കാലയളവിൽ അവരുടെ പാർട്ടി പ്രവർത്തനങ്ങൾ ( മുൻകാലങ്ങളിലേതുൾപ്പെടെ ) സജീവമായി വിലയിരുത്തപ്പെടും. സജീവ അംഗത്തിന് ലഭിക്കുന്ന ഒട്ടുമിക്ക പ്രവർത്തന സ്വാതന്ത്ര്യങ്ങളും ഈ കാലയളവിൽ ഉണ്ടായിരിക്കും.
സജീവ അംഗത്വം സൂക്ഷ്മപരിശോധനക്കു ശേഷം മാത്രമെ നൽകുകയുള്ളു.
അംഗത്വ കാലാവധി:
എല്ലാ അംഗത്വങ്ങളുടെയും കാലാവധി 5 വർഷമായിരിക്കും. ഓരോ 5 വർഷത്തിനും ശേഷം ഒരു അംഗം തന്റെ അംഗത്വം പുതുക്കണം. ഒരു വർഷം എന്നത് ഒരു കലണ്ടർ വർഷത്തിലെ ഏപ്രിൽ 01 മുതൽ മാർച്ച് 31 വരെയുള്ള പന്ത്രണ്ടു മാസമാണ്.
എന്നിരുന്നാലും, പാർട്ടി രൂപീകരണ തീയതി മുതൽ സജീവ അംഗങ്ങളായ എല്ലാ വ്യക്തികളുടെയും സജീവ അംഗത്വത്തിന്റെ പ്രാരംഭ കാലാവധി 2026 മാർച്ച് 31 വരെ ആയിരിക്കും.
അംഗത്വ ഫീസ് എങ്ങനെ അടയ്ക്കാം:
സാധാരണ അംഗത്വ ഫീസും, സജീവ അംഗത്വ ഫീസും നേരിട്ട് കേരളാ പ്രവാസി അസോസിയേഷൻ വാർഡ്, പഞ്ചായത്ത്, മുനിസിപ്പൽ, കോർപറേഷൻ, ജില്ലാ, സംസ്ഥാന കമ്മറ്റി അംഗങ്ങൾക്ക് കൈമാറുകയോ, ഗൂഗിൾ പേ, പേ ടിഎം, പേ യു, അല്ലെങ്കിൽ പേയ്‌മെന്റ് ഗേറ്റ് വേ, അല്ലെങ്കിൽ ബാങ്ക് ട്രാൻസ്ഫർ വഴി കേരളാ പ്രവാസി അസോസിയേഷന്റെ ബാങ്ക് അക്കൗണ്ടിൽ നേരിട്ടോ അടക്കേണ്ടതാണ്. വർഷാ വർഷം ഓഡിറ്റ് ചെയ്യപ്പെടുന്നു എന്നുള്ളതുകൊണ്ട് കേരളാ പ്രവാസി അസോസിയേഷന്റെ ബാങ്ക് അക്കൗണ്ട് വഴി മാത്രമേ സംഭാവനകളും, അംഗത്വ ഫീസ് മുതലായ ഫണ്ടുകളുംസ്വീകരിക്കാൻ പാടുള്ളു.
അംഗങ്ങളുടെ വിശദാംശങ്ങൾ:
അംഗങ്ങളുടെ വിശദാംശങ്ങൾ കേരളാ പ്രവാസി അസോസിയേഷന്റെ വെബ്‌സൈറ്റിൽ അവരുടെ ഫോട്ടോ സഹിതം ഓൺലൈനായി പ്രസിദ്ധീകരിക്കുന്നതായിരിക്കും.
✓ KPA യുടെ സ്ഥാനമാനങ്ങൾ ( കേരള പ്രവാസി അസോസിയേഷൻ പാർട്ടിയുടെ ഔദ്യോഗിക കമ്മിറ്റികളിൽ അംഗമാകാനും ഭാരവാഹിത്വം വഹിക്കാനും ഉള്ള അവകാശം)
✓ ജനാധിപത്യപരമായ തിരഞ്ഞെടുപ്പുകളിൽ പാർട്ടിയുടെ പ്രതിനിധികൾ ആകുവാനുള്ള അവകാശം. ✓ പാർട്ടിയുടെ വിവിധ കമ്മിറ്റികളി ലേക്കുള്ള വോട്ടവകാശം. ✓ ഗവേണിങ് കൗൺസിൽ അംഗമായി പ്രവർത്തിക്കുവാനും കമ്മറ്റികളിൽ സ്ഥാനമാനങ്ങൾ അലങ്കരിക്കുക തുടങ്ങിയവ.മെമ്പർഷിപ്പുമായി ബന്ധപ്പെട്ട സംശയങ്ങൾക്കു അല്ലെങ്കിൽ നിങ്ങൾക്കു എന്തെങ്കിലും ബുദ്ധിമുട്ടു നേരിടുന്നുവെങ്കിൽ ഞങ്ങളുടെ വാട്സാപ്പ് നമ്പറുമായി ബന്ധപ്പെടാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
കേരളാ പ്രവാസി അസോസിയേഷൻ മുന്നോട്ടു വയ്ക്കുന്ന എല്ലാ പ്രവർത്തനങ്ങളിലും ഭാഗഭാക്കാവുന്നതിന് അംഗത്വം നിർബന്ധമാണ്. കേരളാ പ്രവാസി അസോസിയേഷന്റെ ഭരണഘടനയും പെരുമാറ്റച്ചട്ടങ്ങളും അംഗീകരിച്ചു പ്രവർത്തിക്കാൻ തയ്യാറുള്ള പതിനെട്ടു വയസുകഴിഞ്ഞ എല്ലാ ഇന്ത്യൻ പൗരത്വമുള്ളവർക്കും, മറ്റു രാഷ്ട്രീയ പാർട്ടിയിൽ അംഗങ്ങളല്ലാത്തവർക്കും, KPA നിബന്ധനകൾ പാലിച്ചുകൊണ്ട് മുന്നോട്ടു പോവാൻ തയ്യാറുള്ളവർക്കും KPA എന്ന രാഷ്ട്രീയ പാർട്ടിയിൽ അംഗത്വമെടുക്കാം.