കേരളാ പ്രവാസി അസോസിയേഷൻ വെബ്‌സൈറ്റിലേക്ക് സ്വാഗതം

KPA ആയിരം ഭവന പദ്ധതി - തറക്കല്ലിടൽ കർമം

By admin 25-07-2022

KPA ആയിരം ഭവന പദ്ധതി - തറക്കല്ലിടൽ കർമം

KPA ആയിരം ഭവന പദ്ധതി - തറക്കല്ലിടൽ കർമം

ആയിരം ഭവനം പദ്ധതിയിൽ ഉൾപ്പെടുത്തി കൊടുക്കാൻ നിശ്ചയിച്ച ആദ്യ ഭവനത്തിന്റെ തറക്കല്ലിടൽ കർമം @ മാവൂർ

കേരളാ പ്രവാസി അസോസിയേഷൻ പാർട്ടിയുടെ കീഴിലുള്ള ട്രസ്റ്റിന്റെ നേതൃത്വത്തിൽ ലിസ്റ്റ് ചെയ്യപ്പെട്ട 36 മേഖലകളിൽ ഒന്നായ പാർപ്പിട സുരക്ഷയുടെ ഭാഗമായി നടപ്പിലാക്കുന്ന സൗജന്യ ഭവന പദ്ധതിയുടെ ആദ്യ ഭവനത്തിന്റെ തറക്കല്ലിടൽ കർമ്മം 25.07.2022 നു കേരളാ പ്രവാസി അസോസിയേഷൻ നാഷണൽ കൗൺസിൽ പ്രസിഡന്റ് ശ്രീമതി. അശ്വനി നമ്പാറമ്പത്തും മാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. രഞ്ജിത്തും മാവൂർ പഞ്ചായത്ത് കേരളാ പ്രവാസി അസോസിയേഷൻ ഭാരവാഹികളുടെ സാന്നിധ്യത്തിൽ നിർവ്വഹിച്ചു. 530 sqft വലുപ്പത്തിൽ നാലു മാസം കൊണ്ട് പണി പൂർത്തിയാക്കി വീട് താമസ സജ്ജമാക്കുക എന്നുള്ളതാണ് കേരളാ പ്രവാസി അസോസിയേഷൻ ലക്ഷ്യം വെക്കുന്നത്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന അർഹരായ എല്ലാവര്‍ക്കും സുരക്ഷിത ഭവനം എന്ന ലക്ഷ്യം മുന്‍നിര്‍ത്തി കേരളാ പ്രവാസി അസോസിയേഷൻ ആവിഷ്ക്കരിച്ച് നടപ്പിലാക്കുന്നതാണ് ആയിരം ഭവന പദ്ധതി. ഓരോ വാർഡിലും കേരളാ പ്രവാസി അസോസിയേഷൻ കമ്മറ്റികൾ മുഖേന ശുപാർശ ചെയ്യപ്പെടുന്ന കുടുംബങ്ങളെയാണ് മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ ആയിരം ഭവന പദ്ധതിയുടെ ഗുണഭോക്താക്കളാക്കുന്നത്. ജാതി-മത പരിഗണനകളൊന്നും കൂടാതെ സമൂഹത്തിലെ അതി ദരിദ്രരെയാണ് ഈ പദ്ധതിയിലുൾപ്പെടുത്തുക. വീടിന്റെ പ്ലാനും ചെലവും ഗുണമേന്മയുടെ ഘടകങ്ങളുമൊക്കെ കേരളാ പ്രവാസി അസോസിയേഷൻ ട്രസ്റ്റിന്റെ കീഴിലുള്ള ഗവേർണിംഗ് ബോഡികളാണ് തീരുമാനിക്കുന്നത്.

ഈ പ്രസ്ഥാനത്തെ വളർത്താൻ ഞങ്ങളെ സഹായിക്കൂ

ക്രൗഡ് ഫണ്ടിംഗിലൂടെ 100% പ്രവർത്തിക്കുന്ന ഇന്ത്യയിലെ ഒരു സ്വതന്ത്ര രാഷ്ട്രീയ പാർട്ടിയാണ് കേരളാ പ്രവാസി അസോസിയേഷൻ (KPA)

അംഗമാകൂ arrow_outward