ഇന്ത്യയുടെ സർവതോന്മുഖമായ വളർച്ചയിൽ പ്രവാസികളുടെ പങ്ക് സ്തുത്യർഹമാണ്. 2020-ലെ സർക്കാർ കണക്കുകളനുസരിച്ച് ഇന്ത്യയിൽ നിന്നുള്ള 18 ദശലക്ഷം ആളുകൾ രാജ്യത്തിന് പുറത്ത് താമസിക്കുന്നു. അതായത് ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ പ്രവാസികളുള്ള രാജ്യമാണ്.
ഇന്ത്യയിൽ നിന്നും ഏറ്റവും കൂടുതൽ പ്രവാസികൾ ഉള്ളത് യുണൈറ്റഡ് അറബ് എമിറേറ്റ്സ് (3.5 ദശലക്ഷം), യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്ക (2.7 ദശലക്ഷം), സൗദി അറേബ്യ (2.5 ദശലക്ഷം) എന്നിവിടങ്ങളിലാണ്. ഓസ്‌ട്രേലിയ, കാനഡ, കുവൈറ്റ്, ഒമാൻ, പാകിസ്ഥാൻ, ഖത്തർ, യുണൈറ്റഡ് കിംഗ്ഡം എന്നിവയും ഇന്ത്യൻ കുടിയേറ്റക്കാർക്ക് ആതിഥ്യമരുളുന്ന രാജ്യങ്ങളിൽ ഉൾപ്പെടുന്നുവെന്ന് യുണൈറ്റഡ് നേഷൻസ് ഡിപാർട്മെന്റ് ഓഫ് ഇക്കണോമിക് ആൻഡ് സോഷ്യൽ അഫയേഴ്‌സ് റിപ്പോർട്ട് പറയുന്നു.