കേരളാ പ്രവാസി അസോസിയേഷൻ വെബ്‌സൈറ്റിലേക്ക് സ്വാഗതം

മലയോര സമരയാത്ര - ഇത് ജനമനസ്സുകൾ ഏറ്റെടുത്ത യാത്ര

By admin 05-02-2025

മലയോര സമരയാത്ര - ഇത് ജനമനസ്സുകൾ ഏറ്റെടുത്ത യാത്ര

വൻ ബഹുജനറാലിയോടെ യുഡിഎഫ് മലയോരയാത്രയ്ക്ക് സമാപനം. ജനുവരി 25നു കണ്ണൂരിലെ ഇരിക്കൂറിൽ കെ സി വേണുഗോപാൽ എം പി ഉദ്ഘാടനം ചെയ്ത യാത്ര വയനാട്, കോഴിക്കോട്, മലപ്പുറം, എറണാകുളം, തൃശ്ശൂർ, ഇടുക്കി, കോട്ടയം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ മലയോര മേഖലകൾ പിന്നിട്ടാണു അനന്തപുരിയിൽ സമാപിച്ചത് . 

വന്യമൃഗങ്ങളുടെ അക്രമത്തിൽ നിന്ന് മലയോര കർഷകരേയും ജനങ്ങളേയും രക്ഷിക്കുക, കാർഷിക മേഖലയുടെ തകർച്ചക്ക് പരിഹാരമുണ്ടാക്കുക, എന്നീ മുദ്രാവാക്യങ്ങളുയർത്തിയാണ് UDF സമരയാത്ര സംഘടിപ്പിച്ചത് .വന്യജീവി ആക്രമണങ്ങളിൽ മനുഷ്യർ കൊല്ലപ്പെടുമ്പോൾ ,   താൽക്കാലിക പരിഹാരം മാത്രം കണ്ടെത്തി മടങ്ങുന്ന സർക്കാരിനെതിരെയാണ് ഈ പ്രതിഷേധം. കാരണം,ഓരോ വർഷം കഴിയുന്തോറും വനാതിർത്തി പ്രദേശങ്ങളിലെ ജനജീവിതം ദുസ്സഹമായിക്കൊണ്ടിരിക്കുകയാണ്. വന്യമൃഗങ്ങൾ ജീവനെടുത്തവരുടെ പട്ടിക എടുത്താൽ മതി, നാടിന്റെ ആശങ്കയുടെ ആഴമറിയാൻ. ​വന്യജീവി ആക്രമണങ്ങളെ സർക്കാർ ലാഘവത്തോടെയാണ് കാണുന്നത്. കഴിഞ്ഞ മൂന്ന് വർഷമായി സർക്കാർ ഒന്നും ചെയ്യുന്നില്ല എന്നതിന് തെളിവല്ലേ ഈ ദിനംപ്രതിയുള്ള ആക്രമണങ്ങൾ. പൂർണമായും മലയോര ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൊണ്ടായിരുന്നു യുഡിഎഫിന്റെ ഈ  സമരയാത്ര . ഈ യാത്രയിലുടനീളമുണ്ടായ ജനസഞ്ചയം തന്നെയാണ് ഈ യാത്രയുടെ വിജയം. ഓരോ കേന്ദ്രത്തിൽ എത്തിച്ചേർന്നപ്പോഴും യാത്രയ്ക്ക് ലഭിച്ചത് ഗംഭീര സ്വീകരണമായിരുന്നു. വയനാട്ടിൽ യാത്രക്ക് ഒപ്പം പ്രിയങ്ക ഗാന്ധിയുടെ സാന്നിധ്യം കൂടിയുണ്ടായിരുന്നു എന്നത് ഏറെ ശ്രദ്ധേയമായി. 

കേരളമുടനീളമുണ്ടായിരുന്ന പര്യടനത്തിനൊപ്പം യുഡിഎഫിന്റെ ഘടകകക്ഷികളെല്ലാം  പിന്തുണയുമായി മുൻനിരയിലുണ്ടായിരുന്നു. ഫെബ്രുവരി 5ന്  അമ്പൂരി പാരിഷ് ഹാൾ ഗ്രൗണ്ടിൽ നടന്ന സമാപന സമ്മേളനം  എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി ഉദ്ഘാടനം ചെയ്തു. മലയോര ജനതയെ വിധിക്ക്‌ വിട്ടുകൊടുത്തിരിക്കുന്ന സർക്കാരിനെതിരെ നടത്തിയ ഈ യാത്രയ്ക്ക് ഒപ്പം നിന്ന, യാത്രയെ സ്വീകരിച്ച എല്ലാവർക്കും നന്ദി.

ഈ പ്രസ്ഥാനത്തെ വളർത്താൻ ഞങ്ങളെ സഹായിക്കൂ

ക്രൗഡ് ഫണ്ടിംഗിലൂടെ 100% പ്രവർത്തിക്കുന്ന ഇന്ത്യയിലെ ഒരു സ്വതന്ത്ര രാഷ്ട്രീയ പാർട്ടിയാണ് കേരളാ പ്രവാസി അസോസിയേഷൻ (KPA)

അംഗമാകൂ arrow_outward