കേരളാ പ്രവാസി അസോസിയേഷൻ വെബ്‌സൈറ്റിലേക്ക് സ്വാഗതം

ലോക്സഭാ തെരഞ്ഞെടുപ്പിൽ നിലപാട് പ്രഖ്യാപിച്ച് കെപിഎ

By admin 23-04-2024

ലോക്സഭാ തെരഞ്ഞെടുപ്പിൽ നിലപാട് പ്രഖ്യാപിച്ച് കെപിഎ

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരത്തോടെ പ്രവര്‍ത്തനമാരംഭിച്ച കേരളാ പ്രവാസി അസോസിയേഷന്‍ കേരളത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് നിരുപാധിക പിന്തുണ നല്‍കും. കോഴിക്കോട് മലബാർ പാലസിൽ നടന്ന വാർത്താസമ്മേളനത്തിൽ ചെയർമാൻ രാജേന്ദ്രൻ വെള്ളപ്പാലത്താണ് പ്രഖ്യാപനം നടത്തിയത്. കേരളത്തില്‍ സ്വന്തം വ്യക്തിത്വം നിലനിര്‍ത്തികൊണ്ടുതന്നെ മുന്നണി രാഷ്ട്രീയത്തിന്റെ പ്രസക്തി തിരിച്ചറിയുന്ന പ്രസ്ഥാനമാണിത്. രാഷ്ട്രം ഒരു തെരഞ്ഞെടുപ്പിനെ നേരിടുമ്പോൾ നിലപാടുകൾ പരസ്യമായി പ്രഖ്യാപിച്ച് മുന്നോട്ടു പോവുക എന്നതാണ് ഒരു ജനകീയ രാഷ്ട്രീയ കക്ഷിയുടെ ചുമതലയെന്നു രാജേന്ദ്രൻ വെള്ളപ്പാലത്ത് വ്യക്തമാക്കി.

വർത്തമാനകാല രാഷ്ട്രീയത്തിൽ ചലനങ്ങൾ സൃഷ്ടിക്കാവുന്ന പ്രഖ്യാപനമാണ് KPA നടത്തുന്നത്‌. ജനാധിപത്യവും മതനിരപേക്ഷതയും സംരക്ഷിച്ചു കൊണ്ടേ രാഷ്ട്രത്തിനു നിലനിൽപ്പുള്ളു. കേരള രാഷ്ട്രീയത്തിൽ ധ്രുവീകരണം വളർത്തി വോട്ടു രാഷ്ട്രീയം പരിപോഷിപ്പിക്കുന്ന നിലപാടിനോട് KPA യ്ക്ക് സന്ധി ചെയ്യാനാവില്ല. UDF സ്ഥാനാർത്ഥികൾക്ക് നിരുപാധിക പിന്തുണ നൽകാൻ  KPA തീരുമാനിക്കുന്നത് ഇന്നത്തെ രാഷ്ടീയ പശ്ചാത്തലത്തെ വിലയിരുത്തിയ ശേഷമാണ്. പ്രവാസി സമൂഹത്തെയും  കേരളീയ ജനതയെയും വികസനത്തിലേക്ക് നയിക്കാൻ രൂപം കൊണ്ട KPA ഈ വരുന്ന ലോകസഭാ തെരഞ്ഞെടുപ്പിൽ UDF സ്ഥാനാർത്ഥികളുടെ വിജയത്തിനായി രംഗത്തിറങ്ങും.

ഈ വരുന്ന ലോകസഭാ തെരഞ്ഞെടുപ്പിൽ  ആർക്ക് വോട്ടു ചെയ്യണം, ഏതു മുന്നണിയോട് ആഭിമുഖ്യം പുലർത്തണം എന്നിങ്ങനെയുള്ള സംശയങ്ങളും ചർച്ചകളും സസൂക്ഷ്മം വിലയിരുത്തിക്കൊണ്ടാണ് ഈ തീരുമാനത്തിൽ എത്തുന്നത്.നിലവിലുള്ള ഇന്ത്യൻ രാഷ്ട്രീയ പശ്ചാത്തലത്തിൽ കോൺഗ്രസ് ഉൾപ്പെടെയുള്ള കക്ഷികൾ ചേർന്ന് ''ഇന്ത്യാ മുന്നണി "രൂപീകരിച്ചത്  ഫാസിസത്തിലേക്ക് രാഷ്ട്രം എത്തിപ്പെടാതിരിക്കാൻ കൂടിയാണ്.കേരളത്തിൽ UDF നെ എതിർക്കുന്ന CPM ഉൾപ്പെടെയുള്ള ഇടതുപക്ഷ പാർട്ടികൾ ഇന്ത്യയിൽ പലയിടത്തും ഇന്ത്യാ മുന്നണിയുടെ ഭാഗമായി കോൺഗ്രസ്സിനു വോട്ട് ചെയ്യുന്നത് നമുക്കറിയാം. തൊട്ടടുത്ത സംസ്ഥാനമായ കർണാടക, CPM മൂന്നു പതിറ്റാണ്ടിലേറെ തുടർ ഭരണത്തിലേറിയ പശ്ചിമ ബംഗാൾ... ഇവിടെയൊക്കെ കോൺഗ്രസ്സിന്റെയും CPM ന്റെയും കൊടികൾ കൂട്ടി കെട്ടിയാണ് തെരഞ്ഞെടുപ്പു പ്രചരണം. വേദികളിൽ നേതാക്കന്മാരും ജാഥകളിൽ അണികളും ഒരേ രാഷ്ട്രീയം മുന്നോട്ടു വെയ്ക്കുന്നു.

പ്രവാസികളുടെ കാഴ്ചപ്പാടിലൂടെയുള്ള സ്വയം പര്യാപ്ത കേരളം ലക്ഷ്യമാക്കി രൂപീകൃതമായ KPA യ്ക്ക് ഉറച്ച തീരുമാനങ്ങളുമായി മാത്രമേ മുന്നേറാനാവൂ. UDF നെ ശക്തിപ്പെടുത്തേണ്ടത് കേരളത്തിന്റെ വികസനത്തിന് അനിവാര്യമാണെന്നതിനാൽ ഈ വരുന്ന ലോകസഭാ തെരഞ്ഞെടുപ്പിൽ 20 മണ്ഡലങ്ങളിലും KPA യു.ഡി.എഫിന് വോട്ട് നൽകുക എന്നതാണ് ഇന്നത്തെ രാഷ്ട്രീയ കേരളം ആവശ്യപ്പെടുന്നത്. വികസന മുരടിപ്പിലേക്ക് നാടിനെ നയിക്കുന്ന, കാലഹരണപ്പെട്ട ആശയസംഹിതകളോട് സഹവർത്തിത്വം പുലർത്താൻ ഈ സംഘടനയ്ക്കാവില്ല. UDF സ്ഥാനാർത്ഥികളെ വിജയിപ്പിക്കാനുള്ള പ്രവർത്തനങ്ങൾക്ക് രംഗത്തിറങ്ങാൻ KPAനാഷണൽ കൗൺസിൽ എല്ലാ കീഴ് കമ്മറ്റികളോടും ആഹ്വാനം ചെയ്യുന്നത് ഈ പശ്ചാത്തലത്തിലാണ്. കേരളത്തിന്റെ സമഗ്ര വികസനത്തിൽ പ്രവാസികൾക്കും ഭരണ രംഗത്ത് സ്വാധീനമുണ്ടാവേണ്ടത് ആവശ്യമാണെന്ന് KPA വിശ്വസിക്കുന്നു. KPA നിലവിൽ ഒരു മുന്നണിയുടേയും ഭാഗമല്ല. ഇപ്പോൾ UDF ന് നൽകുന്ന പിന്തുണ നിരുപാധികമാണെന്ന് KPA ചെയർമാൻ രാജേന്ദ്രൻ വെള്ളപ്പാലത്ത് പറഞ്ഞു.

കോഴിക്കോട് നടന്ന വാർത്ത സമ്മേളനത്തിൽ നാഷണൽ കൗൺസിൽ ചെയർമാൻ രാജേന്ദ്രൻ വെള്ളപ്പാലത്ത്, നേഷണൽ കൗൺസിൽ ജനറൽ സെക്രട്ടറി ജെറി രാജു, നാഷണൽ കൗൺസിൽ മെമ്പർമാരായ സന്ദീപ് വെള്ളപ്പാലത്ത്, ഷഹീൻ ഖാൻ, ഷാജി ബി നായർ, അനിൽ കുമാർ, സനിൽ ബി മഞ്ഞക്കോട്ട്, എബിൻ മാത്യു എന്നിവർ കേരളാ പ്രവാസി അസോസിയേഷനെ പ്രതിനിധീകരിച്ചു പങ്കെടുത്തു.
#KeralaPravasiAssociation

ഈ പ്രസ്ഥാനത്തെ വളർത്താൻ ഞങ്ങളെ സഹായിക്കൂ

ക്രൗഡ് ഫണ്ടിംഗിലൂടെ 100% പ്രവർത്തിക്കുന്ന ഇന്ത്യയിലെ ഒരു സ്വതന്ത്ര രാഷ്ട്രീയ പാർട്ടിയാണ് കേരളാ പ്രവാസി അസോസിയേഷൻ (KPA)

അംഗമാകൂ arrow_outward