ആരും വിശന്നിരിക്കേണ്ട, സൗജന്യ കിറ്റ് നൽകി കെപിഎ..."ഇത് ഔദാര്യമല്ല, ഞങ്ങളുടെ ഉത്തരവാദിത്തം"
By admin 14-09-2024
ആരും വിശന്നിരിക്കേണ്ട, സൗജന്യ കിറ്റ് നൽകി കെപിഎ..."ഇത് ഔദാര്യമല്ല, ഞങ്ങളുടെ ഉത്തരവാദിത്തം"
വിശപ്പുരഹിത കേരളമാണ് കേരളാ പ്രവാസി അസോസിയേഷന്റെ (KPA) മുഖ്യലക്ഷ്യങ്ങളിലൊന്ന്. അയൽവാസി വിശന്നിരിക്കുമ്പോൾ സുഭിക്ഷമായി മൂന്ന് നേരം ഭക്ഷണം കഴിക്കുന്നവരുടെ രാഷ്ട്രീയം കെപിഎയ്ക്ക് പരിചയമില്ല. വിശപ്പിന് മതമില്ല, ജാതിയില്ല, രാഷ്ട്രീയമില്ല. അതുകൊണ്ടാണ് നമ്മുടെ നാട്ടിൽ ഒരു നേരത്തെ ഭക്ഷണത്തിനുവേണ്ടി കാത്തുനിൽക്കുന്ന ആളുകളുണ്ട് എന്ന് മനസിലാക്കി കെപിഎ അർഹരായ ജനവിഭാഗങ്ങൾക്ക് സൗജന്യ ഭക്ഷ്യകിറ്റുകൾ എത്തിച്ചുനൽകിയത്.
നിത്യോപയോഗ സാധനങ്ങൾക്കടക്കം വില കുതിച്ചു കയറിക്കൊണ്ടിരിക്കുന്ന കാലത്ത് സാധാരണക്കാർക്ക് വലിയ ആശ്വാസമേകാനായിരുന്നു പാർട്ടി ഇത്തരമൊരു പദ്ധതി നടപ്പിലാക്കിയത്. കേരള പ്രവാസി അസോസിയേഷൻ ദേശീയ ചെയർമാൻ രാജേന്ദ്രൻ വെള്ളപ്പാലത്തിന്റെ നേതൃത്വത്തിലാണ് പദ്ധതി തുടക്കം കുറിച്ചത്. ഇതുവരെ 4000 ത്തോളം കിറ്റുകൾ കൊടുക്കാൻ കെപിഎക്ക് സാധിച്ചു. പല ജില്ലകളിലായി KPA കമ്മറ്റികൾ ഇത്തരം പ്രവർത്തികൾ ഏറ്റെടുത്തു നടത്തി വരുന്നുണ്ട്. വരും കാലങ്ങളിൽ, ആവശ്യമെങ്കിൽ ഈ പദ്ധതി മറ്റു പ്രദേശങ്ങളിലെക്ക് കൂടി വ്യാപിപ്പിക്കാനാണ് KPA ലക്ഷ്യമിടുന്നത്. ഇതൊരു സഹായമായല്ല, പകരം ഞങ്ങളുടെ ഉത്തരവാദിത്തമായാണ് കാണുന്നത്. കക്ഷി, രാഷ്ട്രീയ, ജാതി, മതഭേദങ്ങൾ പരിഗണിക്കാതെ അർഹരായവർക്ക് ഭക്ഷ്യകിറ്റുകൾ എത്തിക്കുവാൻ കെപിഎ ഇനിയും മുൻനിരയിലുണ്ടാവും.