കേരളാ പ്രവാസി അസോസിയേഷൻ വെബ്‌സൈറ്റിലേക്ക് സ്വാഗതം

കേരളാ പ്രവാസി അസോസിയേഷൻ കൊല്ലം മെമ്പർഷിപ് ക്യാമ്പയിൻ

By admin 19-06-2022

കേരളാ പ്രവാസി അസോസിയേഷൻ കൊല്ലം മെമ്പർഷിപ് ക്യാമ്പയിൻ

കേരളാ പ്രവാസി അസോസിയേഷൻ കൊല്ലം മെമ്പർഷിപ് ക്യാമ്പയിൻ

കോഴിക്കോടിന് പിന്നാലെ കൊല്ലത്തും കേരള പ്രവാസി അസോസിയേഷനി (KPA) ലേക്ക് വിവിധ പാർട്ടികളിൽ നിന്നും പ്രവർത്തകരുടെ ഒഴുക്ക്. കരുനാഗപ്പള്ളി, കൊല്ലം മേഖലകളിൽ നിന്നും പരമ്പരാഗത രാഷ്ട്രീയ കക്ഷികളുടെ പോഷക സംഘടനകളിലും രാഷ്ട്രീയേതര സംഘടനകളിലും കാലങ്ങളായി പ്രവർത്തിച്ചിരുന്ന അഞ്ഞൂറിലേറെ പേരാണ് KPA യിൽ അംഗത്വം എടുത്തത്. കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളിയിൽ നടന്ന അംഗത്വ വിതരണ ക്യാമ്പയിനിലാണ് നൂറ് കണക്കിന് പേർ കേരളാ പ്രവാസി അസോസിയേഷനിൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചത്. പ്രവാസികൾ നേതൃത്വം നൽകുന്ന തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ച പാർട്ടിയാണ് കേരളാ പ്രവാസി അസോസിയേഷൻ. മറ്റുള്ള ജനാധിപത്യ രാജ്യങ്ങൾ അവരുടെ പൗരന്മാർ ഏത് രാജ്യത്താണോ ആ രാജ്യത്ത് നിന്നുകൊണ്ടുതന്നെ സമ്മതിദാനവകാശം ചെയ്യാനുള്ള സൗകര്യമൊരുക്കുന്നത് പോലെ, 18 ദശലക്ഷം വരുന്ന പ്രവാസികളായ ഇന്ത്യക്കാർ അവർ നിൽക്കുന്ന സ്ഥലത്തു നിന്ന് കൊണ്ടുതന്നെ തിരഞ്ഞെടുപ്പുകളിൽ വോട്ടുകൾ രേഖപ്പെടുത്താനുള്ള അവകാശം നേടിയെടുക്കാൻ ഇന്ത്യയുടെ പരമോന്നത നീതിപീഠത്തിന് മുന്നിൽ റിട്ട് ഫയൽ ചെയ്തുകൊണ്ടാണ് കേരളാ പ്രവാസി അസോസിയേഷൻ (KPA) എന്ന രാഷ്ട്രീയ പാർട്ടി ഇന്ത്യയിൽ രംഗപ്രവേശം ചെയ്തത്. പ്രവാസി വോട്ടവകാശം ഇന്നേവരെ മറ്റൊരു മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനവും ആവശ്യപ്പെടാതിരുന്ന സാഹചര്യത്തിലാണ് കേരളാ പ്രവാസി അസോസിയേഷൻ ഈ ആവശ്യവുമായി മുന്നോട്ടു വന്നത് എന്ന കാര്യം ശ്രദ്ധേയമാണ്. മറ്റു രാഷ്ട്രീയ കക്ഷികളിൽ നിന്നും വ്യത്യസ്തമായി പ്രവാസികൾ നേതൃത്വം കൊടുക്കുന്ന ഒരു രാഷ്ട്രീയ പ്രസ്ഥാനം എന്നതിനാലും, ഏറ്റവും കൂടുതൽ പ്രവാസികളുള്ള സംസ്ഥാനമായ കേരളത്തിൽ നിന്നും പ്രവർത്തനം ആരംഭിക്കുന്നതിനാലുമാണ് കേരളാ പ്രവാസി അസോസിയേഷൻ എന്ന പേര് സ്വീകരിച്ചത്. കേരളാ പ്രവാസി അസോസിയേഷന്റെ കൊല്ലം ജില്ലാതല മെമ്പർഷിപ്പ് ക്യാമ്പയിൻ ഉദ്ഘാടനം കരുനാഗപ്പള്ളി ഐഡിയൽ ഓഡിറ്റോറിയത്തിൽ എഴുനൂറോളം പ്രതിനിധികൾ പങ്കെടുത്ത ചടങ്ങിൽ ദേശീയ കൗൺസിൽ ചെയർമാൻ ശ്രീ രാജേന്ദ്രൻ വെള്ളപാലത്ത് നിർവഹിച്ചു. പ്രവാസി സാന്ത്വനം, കേരളാ പ്രവാസി സംഘം തുടങ്ങി നിരവധി സംഘടനകളിൽ നിന്നും രാജി വെച്ച് കേരളാ പ്രവാസി അസോസിയേഷനിൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ച പ്രവർത്തകർക്ക് പ്രസ്തുത ചടങ്ങിൽ നാഷണൽ കൗൺസിൽ പ്രസിഡന്റ് ശ്രീമതി അശ്വനി നമ്പാറമ്പത്ത് അംഗത്വം നൽകി സ്വീകരിച്ചു.

ഈ പ്രസ്ഥാനത്തെ വളർത്താൻ ഞങ്ങളെ സഹായിക്കൂ

ക്രൗഡ് ഫണ്ടിംഗിലൂടെ 100% പ്രവർത്തിക്കുന്ന ഇന്ത്യയിലെ ഒരു സ്വതന്ത്ര രാഷ്ട്രീയ പാർട്ടിയാണ് കേരളാ പ്രവാസി അസോസിയേഷൻ (KPA)

അംഗമാകൂ arrow_outward