KPA വെബ്‌സൈറ്റിലേക്ക് സ്വാഗതം ( ECI Reg No : 56/071/2021-2022/PPS-I )

അപകീർത്തി കേസ്: K.M. ഷാജഹാനെതിരെ (KM Shajahan) ജാമ്യമില്ല വകുപ്പ് ചുമത്തി തിരുവനന്തപുരം സിറ്റി സൈബർ ക്രൈം പോലീസ് ക്രിമിനൽ കേസെടുത്തു

By admin 09-06-2025

കേരളാ പ്രവാസി അസോസിയേഷൻ (KPA) പ്രസിഡണ്ട് ശ്രീമതി അശ്വനി നമ്പാറമ്പത്തിന്റെ പരാതിയിൽ യൂട്യൂബർ കെ.എം.ഷാജഹാനെതിരെ തിരുവനന്തപുരം സിറ്റി സൈബർ ക്രൈം പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

കേരളാ പ്രവാസി അസോസിയേഷൻ (KPA) പ്രസിഡണ്ട് ശ്രീമതി അശ്വനി നമ്പാറമ്പത്തിന്റെ പരാതിയിൽ യൂട്യൂബർ കെ.എം.ഷാജഹാനെതിരെ തിരുവനന്തപുരം സിറ്റി സൈബർ ക്രൈം പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ഭാരതീയ ന്യായ സംഹിത (BNS), 2023 ലെ 75 (1) ( iv) 79,356, ഇൻഫർമേഷൻ ടെക്നോളജി ആക്ട് - 2000 (വകുപ്പ് 67) എന്നിവ പ്രകാരമാണ് കേസ്. ജാമ്യമില്ലാ വകുപ്പുകൾ ഉൾപ്പെട്ട ക്രിമിനൽ കേസാണ് ഇത് എന്നത് പ്രത്യേകം ശ്രദ്ധേയമാണ്. പൊതുജനമദ്ധ്യത്തിൽ, തന്നെ അപമാനിക്കുന്ന രീതിയിൽ വീഡിയോയും പോസ്റ്റും നിർമ്മിച്ച് സോഷ്യൽ മീഡിയ വഴി തനിക്ക് മനോവിഷമവും മാനഹാനിയും ഉണ്ടാക്കുന്ന രീതിയിൽ പ്രചരിപ്പിച്ചു എന്ന പരാതിയിലാണ് കേസ്.

KPA പ്രസിഡണ്ടായ തന്നെയും പാർട്ടി ചെയർമാനെയും ചേർത്ത് തെറ്റിദ്ധാരണാജനകമായ വാർത്തകളാണ് ഷാജഹാൻ സൃഷ്ടിച്ചത്. പ്രതിപക്ഷ നേതാവായ ശ്രീ. വി.ഡി. സതീശനോടൊപ്പം നിൽക്കുന്ന തന്റെ ഫോട്ടോ അശ്ലീലച്ചുവയുള്ള അടിക്കുറിപ്പോടെയാണ് പോസ്റ്റ് ചെയ്തത്. ഇതു കാണാനിടയായ തന്നെ അറിയാത്ത ആളുകൾ അശ്ലീലം കലർന്നതും സ്ത്രീത്വത്തെ അവമതിക്കുന്നതുമായ കമന്റുകൾ ഇടുകയും അത് തനിക്ക് മാനസികമായ വിഷമവും അപമാനവുമുണ്ടാക്കി എന്നാണ് പരാതിയിൽ വ്യക്തമാക്കിയിരുന്നത്. പരാതിയിൽ പറയുന്നതനുസരിച്ച്, കെ.എം.ഷാജഹാൻ ബോധപൂർവവും ദുരുദ്ദേശ്യത്തോടെയുമാണ് ഈ പ്രവർത്തനങ്ങൾ നടത്തിയത്. പൊതുജനമധ്യത്തിൽ അശ്വനി നമ്പാറമ്പത്തിന്റെ സ്ത്രീത്വത്തെ അപമാനിക്കാനും അവരുടെ പ്രശസ്തി നശിപ്പിക്കാനും ഉദ്ദേശിച്ചുകൊണ്ടാണ് ഈ വീഡിയോകളും പോസ്റ്റുകളും സൃഷ്ടിച്ച് പ്രചരിപ്പിച്ചത്. സോഷ്യൽ മീഡിയ ഉപയോഗിച്ച് ഇത്തരം അപമാനകരമായ പ്രചാരണം നടത്തിയതാണ് കേസിന്റെ പ്രധാന വശം.

ഈ പ്രസ്ഥാനത്തെ വളർത്താൻ ഞങ്ങളെ സഹായിക്കൂ

ക്രൗഡ് ഫണ്ടിംഗിലൂടെ 100% പ്രവർത്തിക്കുന്ന ഇന്ത്യയിലെ ഒരു സ്വതന്ത്ര രാഷ്ട്രീയ പാർട്ടിയാണ് കേരളാ പ്രവാസി അസോസിയേഷൻ (KPA)

അംഗമാകൂ arrow_outward