KPA വെബ്‌സൈറ്റിലേക്ക് സ്വാഗതം ( ECI Reg No : 56/071/2021-2022/PPS-I )

കെ.എം ഷാജഹാന്‍ നടത്തിയ വ്യക്തിഹത്യക്കെതിരെ വനിതാകമ്മീഷന്‍ സ്വമേധയാ എടുത്തകേസില്‍ കോഴിക്കോട് നടത്തിയ സിറ്റിങ്ങില്‍ അധ്യക്ഷ അഡ്വ.പി.സതീദേവിക്കുമുന്നില്‍ കെ.പി.എ പ്രസിഡന്റ് അശ്വനി നമ്പാറമ്പത്ത് മൊഴി നല്‍കി

By admin 26-07-2025

കെ.എം ഷാജഹാന്‍ നടത്തിയ വ്യക്തിഹത്യക്കെതിരെ വനിതാകമ്മീഷന്‍ സ്വമേധയാ എടുത്തകേസില്‍ കോഴിക്കോട് നടത്തിയ സിറ്റിങ്ങില്‍ അധ്യക്ഷ അഡ്വ.പി.സതീദേവിക്കുമുന്നില്‍ കെ.പി.എ പ്രസിഡന്റ് അശ്വനി നമ്പാറമ്പത്ത് മൊഴി നല്‍കി

യൂട്യൂബര്‍ കെ.എം ഷാജഹാന്‍ ഉന്നയിച്ച സ്ത്രീവിരുദ്ധ പ്രസ്താവനകള്‍ക്കും അശ്ലീല ഫെയ്സ്ബുക്ക് പോസ്റ്റിനുമെതിരെ വനിതാകമ്മീഷന്‍ സ്വമേധയാ എടുത്ത കേസില്‍ കെ.പി.എ പ്രസിഡന്റ് അശ്വനി നമ്പാറമ്പത്ത് വനിതാകമ്മീഷന്‍ കോഴിക്കോട് നടത്തിയ സിറ്റിങ്ങില്‍ മൊഴി നല്‍കി. കഴിഞ്ഞ ഒരുവര്‍ഷത്തിലേറെയായി ഷാജഹാന്റെ യൂട്യൂബ്, ഫെയ്സ്ബുക്ക് തുടങ്ങിയ സോഷ്യല്‍ മീഡിയകളിലൂടെ തന്നെ വ്യക്തിപരമായി തേജോവധം ചെയ്യുകയും ലൈംഗികമായി അധിക്ഷേപിക്കുകയും ചെയ്യുന്നതായി മൊഴിയില്‍ പറഞ്ഞു. കേരള പ്രവാസി അസോസിയേഷന്‍ എന്ന രാഷ്ട്രീയപാര്‍ട്ടി യു.ഡി.എഫിന്റെ ഭാഗമാണ്. യു.ഡി.എഫ് യോഗത്തിനുശേഷം പ്രതിപക്ഷ നേതാവ് ശ്രീ. വി.ഡി സതീശനോടൊപ്പം എടുത്ത ഫോട്ടോ അശ്ലീലചുവയുള്ള പരാമര്‍ശങ്ങളോടെ പോസ്റ്റ് ചെയ്യുകയും ഇതിനു കീഴില്‍ നിരവധിപേര്‍ സ്ത്രീത്വത്തെ അപമാനിക്കുന്നതരം കമന്റുകള്‍ ഇടുകയും ചെയ്തു. ഇതിനെതിരെ ജൂണ്‍ നാലിന് നല്‍കിയ കേസില്‍ ഷാജഹാനെതിരെ ജാമ്യമില്ലാ വകുപ്പുപ്രകാരം കേസെടുത്തിട്ടുണ്ട് എന്നാല്‍ പോലീസില്‍ ഹാജരാകാന്‍ പറഞ്ഞിട്ടും ഹാജരാകാതെ ഷാജഹാന്‍ നിയമവ്യവസ്ഥയെ വെല്ലുവിളിക്കുകയാണ്. ഇത്തരം കാര്യങ്ങളും വനിതാകമ്മീഷനില്‍ അറിയിച്ചിട്ടുണ്ട്. കേസിന്റെ കാര്യങ്ങള്‍ കമ്മീഷന്‍ അധ്യക്ഷ അഡ്വ.പി.സതീദേവി നേരിട്ട് ചോദിച്ചറിയുകയും കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തിരുവനന്തപുരം സിറ്റി പോലീസ് സ്റ്റേഷനില്‍നിന്നും ചോദിച്ച് നടപടിക്കായി നിര്‍ദേശിക്കുമെന്നും അറിയിച്ചു.

ഈ പ്രസ്ഥാനത്തെ വളർത്താൻ ഞങ്ങളെ സഹായിക്കൂ

ക്രൗഡ് ഫണ്ടിംഗിലൂടെ 100% പ്രവർത്തിക്കുന്ന ഇന്ത്യയിലെ ഒരു സ്വതന്ത്ര രാഷ്ട്രീയ പാർട്ടിയാണ് കേരളാ പ്രവാസി അസോസിയേഷൻ (KPA)

അംഗമാകൂ arrow_outward