KPA വെബ്‌സൈറ്റിലേക്ക് സ്വാഗതം ( ECI Reg No : 56/071/2021-2022/PPS-I )

വർഗീയ ശക്തികളെ പിന്തുണക്കാത്തതിൽ കേരളത്തോട് അസൂയ ; സമൂഹത്തെ ഒന്നിച്ച് മുന്നോട്ടുപോകാൻ കേരളം പുലർത്തുന്ന ജാഗ്രതയെ രാജ്യം മാതൃകയാക്കണമെന്നും രേവന്ത് റെഡ്ഡി

By admin 27-05-2024

വർഗീയ ശക്തികളെ പിന്തുണക്കാത്തതിൽ കേരളത്തോട് അസൂയ ; സമൂഹത്തെ ഒന്നിച്ച് മുന്നോട്ടുപോകാൻ കേരളം പുലർത്തുന്ന ജാഗ്രതയെ രാജ്യം മാതൃകയാക്കണമെന്നും രേവന്ത് റെഡ്ഡി

വർഗീയ ശക്തികളെ പിന്തുണക്കാത്തതിൽ കേരളത്തോട് അസൂയ ഉണ്ടെന്ന് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. മുസ്‍ലിം ലീഗ് അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ വിളിച്ചുചേർത്ത സ്‌നേഹ സദസ്സിന്റെ വാർഷികപരിപാടിയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. മുസ് ലിം ലീഗിനെ പോലെയുള്ള പ്രസ്ഥാനങ്ങൾ കൂടെയുള്ളപ്പോൾ കോൺഗ്രസിന് ഭയക്കാനില്ലെന്നും രേവന്ത് റെഡ്ഡി പറഞ്ഞു.

കേരളത്തിലെ യു.ഡി.എഫ് ഇൻഡ്യ സഖ്യത്തിന് മാതൃകയാണ്. ദക്ഷിണേന്ത്യയിൽ നിന്നുമാത്രം ഇൻഡ്യ സഖ്യം നൂറിലധികം സീറ്റ് നേടും. സാദിഖലി ശിഹാബ് തങ്ങളുടെ സ്‌നേഹ സദസ്സ് രാജ്യത്തിനുള്ള സന്ദേശമാണ്. ഈ സന്ദേശം രാജ്യത്തുടനീളം പരക്കണം. ഒരു വർഗീയ ശക്തികളെയും കേരളം ഈ മണ്ണിലേക്ക് പ്രവേശിക്കാൻ സമ്മതിച്ചിട്ടില്ല. സമൂഹത്തെ ഒന്നിച്ച് മുന്നോട്ടുപോകാൻ കേരളം പുലർത്തുന്ന ജാഗ്രതയെ രാജ്യം മാതൃകയാക്കണമെന്നും  രേവന്ത് റെഡ്ഡി പറഞ്ഞു. 

പരിപാടിയിൽ സാദിഖലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിച്ചു. മുസ്‍ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി ആമുഖ പ്രഭാഷണം നടത്തി. കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ, ജിഫ്​രി മുത്തുക്കോയ തങൾ, കേരളാ പ്രവാസി അസോസിയേഷൻ ചെയർമാൻ രാജേന്ദ്രൻ വെള്ളപ്പാലത്ത് , പ്രസിഡന്റ് അശ്വനി നമ്പാറമ്പത്ത്, തുടങ്ങി നിരവധി പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു. മുസ്‍ലിം ലീഗ് സംസ്ഥാന ജന. സെക്രട്ടറി അഡ്വ. പി.എം.എ. സലാം സ്വാഗതവും സംസ്ഥാന സെക്രട്ടറി സി.പി. ചെറിയ മുഹമ്മദ് നന്ദിയും പറഞ്ഞു.

ഇന്ത്യൻ യൂണിയൻ മുസ്ലീംലീഗ് സംഘടിപ്പിച്ച ഈ സ്നേഹസദസ്സ് കേരളീയ സമൂഹത്തിന് നൽകുന്ന സന്ദേശം മഹത്തരമാണ്. ഇതിന് നേതൃത്വം നൽകിയ അഭിവന്ദ്യനായ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും പി.കെ. കുഞ്ഞാലിക്കുട്ടി സാഹിബ്ബും കേരളത്തിന് നൽകുന്ന സന്ദേശം ശ്രദ്ധേയമാണ്. അത് കണ്ടില്ലെന്ന് നടിച്ചാൽ നഷ്ടമാവുക ഈ നാട് കാലാകാലങ്ങളായി ആർജ്ജിച്ചെടുത്ത സംസ്കാരമാണ്.

ഈ പ്രസ്ഥാനത്തെ വളർത്താൻ ഞങ്ങളെ സഹായിക്കൂ

ക്രൗഡ് ഫണ്ടിംഗിലൂടെ 100% പ്രവർത്തിക്കുന്ന ഇന്ത്യയിലെ ഒരു സ്വതന്ത്ര രാഷ്ട്രീയ പാർട്ടിയാണ് കേരളാ പ്രവാസി അസോസിയേഷൻ (KPA)

അംഗമാകൂ arrow_outward