സ്ത്രീത്വത്തെ അപമാനിച്ച കേസിൽ കെ.എം ഷാജഹാൻ തിരുവനന്തപുരം സിറ്റി പൊലിസിൽ ഹാജരായി ഗാഡ്ജറ്റുകൾ സറണ്ടർ ചെയ്യാൻ നിർദേശം
By admin 02-08-2025

സ്ത്രീത്വത്തെ അപമാനിച്ച കേസിൽ കെ.എം ഷാജഹാൻ തിരുവനന്തപുരം സിറ്റി പൊലിസിൽ ഹാജരായി ഗാഡ്ജറ്റുകൾ സറണ്ടർ ചെയ്യാൻ നിർദേശം
സ്ത്രീത്വത്തെ അപമാനിച്ച കേസിൽ യൂറ്റ്യൂബർ കെ.എം ഷാജഹാൻ പൊലീസിനു മുന്നിൽ ഹാജരായി. ഇന്നലെ തിരുവനന്തപുരം സിറ്റി പൊലീസ് സ്റ്റേഷനിൽ ഇയാൾ ഹാജരായത്. കേരള പ്രവാസി അസോസിയേഷൻ പ്രസിഡൻ്റ് അശ്വനി നമ്പാറമ്പത്തിനെ ഒരു വർഷത്തോളം സമൂഹ മാധ്യമങ്ങളിലൂടെ അപമാനിക്കുന്ന വിധം പോസ്റ്റുകളിടുകയും പ്രതിപക്ഷ നേതാവ് വി.ഡി സതീശനുമൊത്തുള്ള ഫോട്ടോ ദ്വയാർത്ഥത്തോടെ പോസ്റ്റ് ചെയ്ത് അപകീർത്തിപ്പെടുത്തിയതിനും എതിരെയായിരുന്നു കേസ്. ഇതേ വിഷയത്തിൽ വനിതാ കമ്മീഷനും ഷാജഹാനെതിരെ സ്വമേധയാ കേസെടുത്തിരുന്നു. ഷാജഹാനോട് പോസ്റ്റ് ചെയ്യാൻ ഉപയോഗിച്ച ഉപകരണങ്ങൾ ഹാജരാക്കാൻ നിർദേശിച്ചു. ലഭിക്കുന്ന മുറയ്ക്ക് ഇവ ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കാനുള്ള നടപടികളും തുടർ നിയമ നടപടികൾ ഉണ്ടാവും.

ഈ പ്രസ്ഥാനത്തെ വളർത്താൻ ഞങ്ങളെ സഹായിക്കൂ
ക്രൗഡ് ഫണ്ടിംഗിലൂടെ 100% പ്രവർത്തിക്കുന്ന ഇന്ത്യയിലെ ഒരു സ്വതന്ത്ര രാഷ്ട്രീയ പാർട്ടിയാണ് കേരളാ പ്രവാസി അസോസിയേഷൻ (KPA)
അംഗമാകൂ arrow_outward