തകർക്കപ്പെടരുത് ഈ സാഹോദര്യം, ഈ ഐക്യം ; പൗരത്വ നിയമ ഭേദഗതി ബില്ലിനെതിരെ കെപിഎ
By admin 18-03-2024
തകർക്കപ്പെടരുത് ഈ സാഹോദര്യം, ഈ ഐക്യം ; പൗരത്വ നിയമ ഭേദഗതി ബില്ലിനെതിരെ കെപിഎ
പൗരത്വ നിയമ ഭേദഗതി ബില്ലിനെതിരെ സുപ്രീംകോടതിയെ സമീപിച്ച് കേരളാ പ്രവാസി അസോസിയേഷൻ. ജാതിമത അടിസ്ഥാനത്തിൽ പൗരത്വമെന്നത് ലോകം അംഗീകരിക്കാത്തതാണ് . മതത്തിൻ്റെ അടിസ്ഥാനത്തിൽ വിവേചനം ചെയ്തുകൊണ്ട് പൗരത്വം നൽകാനൊരുങ്ങുന്ന കേന്ദ്ര നയത്തിനെതിരെയാണ് കെപിഎ ചെയർമാൻ ശ്രീ രാജേന്ദ്രൻ വെള്ളപ്പാലത്തും, പ്രസിഡണ്ട് ശ്രീമതി അശ്വനി നമ്പാറമ്പത്തും പൗരത്വ ബില്ലിനെതിരെ സുപ്രീംകോടതിയെ സമീപിച്ചത്.
ഇന്ത്യയെ വെട്ടിമുറിച്ചത് മതത്തിന്റെ പേരിലാണ്. പാക്കിസ്ഥാൻ ഒരു മത രാഷ്ട്രമായി മാറിയപ്പോൾ ഇന്ത്യ എല്ലാ മതങ്ങളുടെയും വിശ്വാസങ്ങൾ സംരക്ഷിച്ചു കൊണ്ട് ഒരു ഒദ്യോഗിക മതമില്ലാത്ത തികച്ചും മതനിരപേക്ഷ കാഴ്ചപ്പാട് ഉയർത്തി മുന്നോട്ടു പോയി. "സെക്കുലർ " എന്ന പദം ഭരണഘടനയുടെ താളിൽ എഴുതി ചേർക്കപ്പെട്ടത് പതിറ്റാണ്ടുകൾക്ക് ശേഷമെങ്കിലും എല്ലാ അർത്ഥത്തിലും മതനിരപേക്ഷത നില നിർത്തിക്കൊണ്ടാണ് നാം സ്വാതന്ത്ര്യത്തിലേക്ക് കാലെടുത്തു വെച്ചതും മുന്നോട്ടു പോയതും. ആ യാത്ര നമുക്ക് തുടർന്നേ പറ്റൂ. നമുക്ക് ഒരു ഔദ്യോഗിക മതമോ മതരാഷ്ട്രമോ വേണ്ട. ആ ദിശയിലേക്ക് നിയമനിർമ്മാണങ്ങളുടെ അടിസ്ഥാന ശിലയാവാൻ പൗരത്വ നിയമ ഭേദഗതി ബില്ല് ഇടവരുത്തിക്കൂടാ. അഭയാർത്ഥികളെ മതം തിരിച്ച് കാണുന്നത് മാനവികയ്ക്ക് നേരെയുള്ള വെല്ലുവിളിയാണ്. ജുഡിഷ്യറിയെ സമീപിച്ച് ഇത്തരം നീക്കങ്ങളെ തിരുത്തിക്കാൻ കെപിഎ പ്രതിജ്ഞാബദ്ധമാണ്. അതിനാലാണ് ഇന്ത്യയുടെ പരമോന്നത നീതി പീഠത്തിന് മുമ്പാകെ ഹർജി സമർപിച്ചിരിക്കുന്നത്. സുപ്രീം കോടതി കെപിഎയുടെ പബ്ലിക് ഇന്ററസ്റ്റ് ലിറ്റിഗേഷൻ ( Pl L) പരിഗണിച്ച് ഒരു ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ഈ പ്രസ്ഥാനത്തെ വളർത്താൻ ഞങ്ങളെ സഹായിക്കൂ
ക്രൗഡ് ഫണ്ടിംഗിലൂടെ 100% പ്രവർത്തിക്കുന്ന ഇന്ത്യയിലെ ഒരു സ്വതന്ത്ര രാഷ്ട്രീയ പാർട്ടിയാണ് കേരളാ പ്രവാസി അസോസിയേഷൻ (KPA)
അംഗമാകൂ arrow_outward