കേരളാ പ്രവാസി അസോസിയേഷൻ വെബ്‌സൈറ്റിലേക്ക് സ്വാഗതം

വലത്തോട്ട് ചാഞ്ഞ് കേരളം, താമരയും വിരിയുന്നു, തിരഞ്ഞെടുപ്പ് ഫലം പിണറായി സർക്കാരിന് എതിരായ വിധിയെഴുത്തോ ?

By admin 04-06-2024

വലത്തോട്ട് ചാഞ്ഞ് കേരളം, താമരയും വിരിയുന്നു, തിരഞ്ഞെടുപ്പ് ഫലം പിണറായി സർക്കാരിന് എതിരായ വിധിയെഴുത്തോ ?

കേരളത്തിൽ യുഡിഎഫ് തരം​ഗം വ്യക്തമാകുമ്പോൾ,  ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ജനവിധി സിപിഎമ്മിന് നൽകുന്നത് വലിയ രാഷ്ട്രീയ തിരിച്ചടിയാണ്. 2019ൽ ആലപ്പുഴ എന്ന ഒറ്റ സീറ്റിലൊതുങ്ങിയ ചെങ്കൊടി ഇത്തവണയും സമാനമായ സാഹചര്യത്തിലൂടെയാണ് കടന്ന് പോകുന്നത്
മന്ത്രി കെ രാധാകൃഷ്ണൻ മാത്രമാണ് സിപിഎമ്മിന് ആശ്വാസമാകുന്നത്. ഈ ജനവിധി എന്തായാലും സിപിഎമ്മിനെ ഇരുത്തി ചിന്തിപ്പിക്കുമെന്ന് തീർച്ചയാണ്. സംസ്ഥാന ഭരണത്തിന്റെ വിലയിരുത്തൽക്കൂടിയാകും ഈ തിരഞ്ഞെടുപ്പെന്ന മുദ്രാവാക്യത്തോട് ജനം നടത്തിയ പ്രതികരണം എന്ന രീതിയിൽ കൂടി വേണം ജനവിധിയെ വിലയിരുത്താൻ
 
ശബരിമലയിലെ യുവതി പ്രവേശനം, രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകാനുള്ള സാദ്ധ്യത പോലുള്ള ഘടകങ്ങൾ 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിനെ സ്വാധീനിച്ചിരുന്നു. എന്നാൽ ഇത്തവണ അത്തരമൊരു സാഹചര്യം നിലവിലെ തെരഞ്ഞെടുപ്പിൽ കേരള രാഷ്ട്രീയത്തിൽ ഇല്ലായിരുന്നു. കൃത്യമായ  രാഷ്ട്രീയ പോരാട്ടമാണ് കേരളത്തിൽ നടന്നത്. അതിൽ ജനം സിപിഎമ്മിനെ കൈവിട്ടുവെന്നതാണ് നേർചിത്രം

ഇടത് മുന്നണിക്ക് ശക്തിയുള്ള സ്ഥലങ്ങളിൽ ബിജെപി വളരില്ലെന്ന സിപിഎം വാദവും കേരളത്തിലും കടപുഴകുകയാണ്. നിയമസഭയിലെ അക്കൗണ്ട് പൂട്ടിച്ചപ്പോൾ ലോക്‌സഭയിലാണ് ബിജെപി കേരളത്തിൽ നിന്ന് വിജയിച്ച് കയറിയത്. ഇത് വരാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിലും പിന്നാലെ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും സിപിഎമ്മിന് രാഷ്ട്രീയമായി വലിയ വെല്ലുവിളി ഉയർത്തും.രണ്ടാം പിണറായി സർക്കാരിനോട് ജനങ്ങൾക്ക് കടുത്ത വിയോജിപ്പും, എതിർപ്പും വോട്ടിംഗിൽ പകവീട്ടി തീർത്തുവെന്നതാണ് രാഷ്ട്രീയ യാഥാർത്ഥ്യം. സംസ്ഥാന ഭരണത്തിൽ സ്വീകരിക്കുന്ന സമീപനത്തിൽ ഉൾപ്പെടെ സിപിഎം മാറ്റം കൊണ്ടുവരേണ്ടതുണ്ട് എന്ന സന്ദേശവും ജനവിധി നൽകുന്നുണ്ട്.  സർക്കാരിനും പാർട്ടി നേതൃത്വത്തിനും ജനങ്ങളോടുള്ള സമീപനത്തിലും വലിയ മാറ്റം ഉണ്ടാകേണ്ടതുണ്ടെന്ന പാഠമാണ് സിപിഎമ്മിന് ജനവിധി നൽകുന്നത്. മാത്രമല്ല 
താത്വികമായ അവലോകനം നടത്തി പ്രവർത്തകരെയും അണികളെയും സാന്ത്വനിപ്പിക്കാതെ, അവശേഷിക്കുന്ന നാളുകളിലെങ്കിലും ജനക്ഷേമ പദ്ധതികളിലേക്ക് നീങ്ങുക എന്ന് മാത്രമേ പറയാനുള്ളു. തെരഞ്ഞെടുപ്പുകളിൽ നിന്നും ചില പാഠങ്ങൾ പഠിക്കാമല്ലൊ!

ഈ പ്രസ്ഥാനത്തെ വളർത്താൻ ഞങ്ങളെ സഹായിക്കൂ

ക്രൗഡ് ഫണ്ടിംഗിലൂടെ 100% പ്രവർത്തിക്കുന്ന ഇന്ത്യയിലെ ഒരു സ്വതന്ത്ര രാഷ്ട്രീയ പാർട്ടിയാണ് കേരളാ പ്രവാസി അസോസിയേഷൻ (KPA)

അംഗമാകൂ arrow_outward