കേരളാ പ്രവാസി അസോസിയേഷൻ വെബ്‌സൈറ്റിലേക്ക് സ്വാഗതം

KPA തിരുവനന്തപുരം ജില്ലാ പ്രതിനിധി സമ്മേളനം

By admin 14-10-2023

KPA തിരുവനന്തപുരം ജില്ലാ പ്രതിനിധി സമ്മേളനം

KPA തിരുവനന്തപുരം ജില്ലാ പ്രതിനിധി സമ്മേളനം തിരുവനന്തപുരം DILASH EVENTS CENTER HARISUNS PLAZA ALAMCODE, ATTINGAL വെച്ച് നടന്നു. ദേശീയ നേതാക്കൾ ഉൾപ്പെടെ 500-ൽ പരം പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു. തിരുവനന്തപുരം ജില്ലയുടെ സമഗ്രവികസനം, ടൂറിസം, വ്യവസായം, വാണിജ്യം, വിദ്യാഭ്യാസം, പ്രവാസികളുടെ പ്രശ്നങ്ങൾ തുടങ്ങിയ വിഷയങ്ങൾ സമ്മേളനത്തിൽ ചർച്ചയായി. തിരുവനന്തപുരം ജില്ലാ നാഷണൽ കൗൺസിൽ മെമ്പേഴ്സ് ശ്രീ. ജോസ് ലാസർ, ശ്രീ. ഷിബു ചെമ്പകം, ജില്ലാ പ്രസിഡന്റ് ശ്രീ. ബിജു.എസ് , ജില്ലാ സെക്രട്ടറി ശ്രീ. കാദർ ഖാൻ, ട്രഷറർ ശ്രീ. അനീഷ് ശങ്കർ തുടങ്ങിയവർ സമ്മേളനത്തിന് നേതൃത്വം നൽകി

മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളുടെ സമീപനങ്ങളിൽ മനംമടുത്ത ജന സമൂഹത്തിന് പ്രതീക്ഷ പകർന്നുകൊണ്ടാണ് ഒരു വർഷം മുമ്പ് കേരളാ പ്രവാസി അസോസിയേഷൻ (കെപിഎ) രൂപം കൊണ്ടത്. പ്രവാസികളുടെ നേതൃത്വത്തിൽ രൂപീകരിച്ച, കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരം ലഭിച്ച ഏക സ്വതന്ത്ര രാഷ്ട്രീയ പാർട്ടി കൂടിയാണ് കെപിഎ. മാറിമാറി വരുന്ന സർക്കാരുകളുടെ നിരന്തരമായ അവഗണനകൾ നേരിടുന്ന വലിയ അസംഘടിതരായ സമൂഹമാണ് പ്രവാസികൾ. ഈ സാഹചര്യത്തിൽ പ്രവാസികൾ നേടിയെടുത്ത കഴിവും പരിജ്ഞാനവും ഉപയോഗപ്പെടുത്തി പ്രവാസികളുടെ പങ്കാളിത്തത്തോടെയുള്ള നാടിന്റെ വികസനമാണ് കെപിഎ ലക്ഷ്യമിടുന്നത്. മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾ അവഗണിച്ച വിഷയങ്ങൾ ഏറ്റെടുത്ത് രാജ്യത്തെ സമകാലിക രാഷ്ട്രീയത്തിൽ കൃത്യമായ നിലപാടോടു കൂടി കെപിഎ കരുത്തോടെ മുന്നോട്ടു പോവുകയാണ്. കഴിഞ്ഞ ഒരു വർഷക്കാലയളവിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യത്യസ്തമായ ഒട്ടേറെ പരിപാടികൾ സംഘടിപ്പിക്കാൻ നമുക്ക് കഴിഞ്ഞിട്ടുണ്ട്.

സ്വയംപര്യാപ്ത നവകേരളം പ്രവാസികളിലൂടെ എന്ന ലക്ഷ്യവുമായി 36 ഇന കർമ്മ പദ്ധതികളുമായി അതിവേഗം മുന്നോട്ടു കുതിക്കുന്ന ഒരു പ്രസ്ഥാനമാണ് KPA. 36 ഇന കർമപരിപാടികളിൽ ഒൻപത് അടിയന്തിര പ്രാധാന്യമുള്ള പദ്ധതികൾ നടപ്പിൽ വരുത്താനായി കേരളാ പ്രവാസി അസോസിയേഷൻ ട്രസ്റ്റ് രൂപീകരിച്ച് പ്രവർത്തനമാരംഭിച്ചിട്ടുണ്ട്. ഒൻപതിന കർമ്മപദ്ധതികളിൽ പാർപ്പിട പദ്ധതിക്കു അതീവ പ്രാധാന്യം നൽകി തികച്ചും അർഹരായവർക്ക് 1000 വീടുകൾ ആദ്യഘട്ടത്തിൽ നിർമിച്ചു നൽകുക എന്നതാണ് KPA ലക്ഷ്യം വെക്കുന്നത്. ഇതിന്റെ ഭാഗമായി ആദ്യത്തെ രണ്ടുവീടുകളുടെ താക്കോൽ ദാന കർമം ഈ കഴിഞ്ഞ ഡിസംബറിൽ മാവൂർ പഞ്ചായത്തിൽ ബഹു. ഗോവ ഗവർണർ ശ്രീ. ശ്രീധരൻ പിള്ള കോഴിക്കോട് പാർലമെന്റ് എംപി ശ്രീ. രാഘവന്റെ സാന്നിധ്യത്തിൽ നടത്തി. ഇതോടൊപ്പം ഓരോ വീട്ടിലും ഒരാൾക്കെങ്കിലും തൊഴിൽ ഉറപ്പു വരുത്തുക എന്ന ലക്ഷ്യത്തോടെ pravasijobs.com എന്ന ജോബ് പോർട്ടൽ രൂപീകരിച്ചിട്ടുണ്ട്. നാട്ടിലോ അല്ലെങ്കിൽ വിദേശത്തോ യോഗ്യതക്കനുസരിച്ചു ഒരു തൊഴിൽ കണ്ടെത്തുന്നതിനു വേണ്ടി സഹായകമാകുന്ന ഈ പോർട്ടലിന്റെ പ്രവർത്തനം ഏതാനും ദിവസത്തിനകം ആരംഭിക്കുന്നതാണ്. അതേസമയം വരുന്ന ലോകസഭാ- നിയമസഭാ തെരഞ്ഞെടുപ്പുകളിൽ സാന്നിധ്യമറിയിക്കാനും, നിർണായക ശക്തിയാവാനും ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളാണ് KPA നടത്തിവരുന്നത്.

ഇതുപോലെയുള്ള നിരവധി ജനോപകാര പദ്ധതികളുമായി കേരളാ പ്രവാസി അസോസിയേഷൻ എന്നും നിങ്ങളോടൊപ്പമുണ്ടാവും. പതിനെട്ടു വയസ്സ് തികഞ്ഞ ഏതൊരു ഇന്ത്യൻ പൗരനും കെ പി എ യിൽ അംഗത്വമെടുത്തു പ്രവർത്തിക്കാം. KPA യിൽ അണിചേരൂ. നമുക്കൊരുമിച്ചു നവ കേരളം പടുത്തുയർത്താം.

ഈ പ്രസ്ഥാനത്തെ വളർത്താൻ ഞങ്ങളെ സഹായിക്കൂ

ക്രൗഡ് ഫണ്ടിംഗിലൂടെ 100% പ്രവർത്തിക്കുന്ന ഇന്ത്യയിലെ ഒരു സ്വതന്ത്ര രാഷ്ട്രീയ പാർട്ടിയാണ് കേരളാ പ്രവാസി അസോസിയേഷൻ (KPA)

അംഗമാകൂ arrow_outward