ഗ്ഗ്രാസിം മാവൂർ വിടുക എന്ന ആവശ്യവുമായി മാവൂർ ഗ്രാസിം സമരസമിതി നടത്തുന്ന രണ്ടാം ഘട്ട സമരത്തിന്റെ ഭാഗമായി മുൻ പ്രതിപക്ഷ നേതാവും ആഭ്യന്തര മന്ത്രിയുമായിരുന്ന ശ്രീ രമേശ് ചെന്നിത്തല ഗ്രാസിം മാവൂരിൽ കൈയ്യടക്കി വെച്ചുകൊണ്ടിരിക്കുന്ന ഭൂമി സന്ദർശിച്ചു.
By admin 24-11-2023
ഗ്ഗ്രാസിം മാവൂർ വിടുക എന്ന ആവശ്യവുമായി മാവൂർ ഗ്രാസിം സമരസമിതി നടത്തുന്ന രണ്ടാം ഘട്ട സമരത്തിന്റെ ഭാഗമായി മുൻ പ്രതിപക്ഷ നേതാവും ആഭ്യന്തര മന്ത്രിയുമായിരുന്ന ശ്രീ രമേശ് ചെന്നിത്തല ഗ്രാസിം മാവൂരിൽ കൈയ്യടക്കി വെച്ചുകൊണ്ടിരിക്കുന്ന ഭൂമി സന്ദർശിച്ചു.
ഗ്ഗ്രാസിം മാവൂർ വിടുക എന്ന ആവശ്യവുമായി മാവൂർ ഗ്രാസിം സമരസമിതി നടത്തുന്ന രണ്ടാം ഘട്ട സമരത്തിന്റെ ഭാഗമായി മുൻ പ്രതിപക്ഷ നേതാവും ആഭ്യന്തര മന്ത്രിയുമായിരുന്ന ശ്രീ രമേശ് ചെന്നിത്തല ഗ്രാസിം മാവൂരിൽ കൈയ്യടക്കി വെച്ചുകൊണ്ടിരിക്കുന്ന ഭൂമി സന്ദർശിച്ചു. ഗ്രാസിം മാവൂർ വിടുക , മാവൂരിന്റെ ഭൂമിയിൽ സർക്കാർ പുതിയ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി മാവൂർ ഗ്രാസിം സമര സമിതി കഴിഞ്ഞ ദിവസം ഗ്രാസിം ഓഫീസിലേക്ക് നടത്തിയ ബഹുജന മാർച്ചിൽ വൻപ്രതിഷേധം ഉയർന്നിരുന്നു. ഗ്രാസിം ബിർളയ്ക്ക് വിട്ടു കൊടുത്ത സർക്കാർ നിലപാടിൽ വലിയ പ്രതിഷേധമാണ് ജാഥയിൽ ഉടനീളം ഉയർന്നത്. സ്ത്രീകളുടെ വൻ നിര തന്നെ ജാഥയിൽ അണിനിരന്നു. പ്രതിഷേധ മാർച്ച് കെ കെ രമ എം എൽ എ ഉദ്ഘാടനം ചെയ്തു. കേരളാ പ്രവാസി അസോസിയേഷൻ ചെയർമാൻ രാജേന്ദ്രൻ വെള്ളപ്പാലത്ത് അധ്യക്ഷത വഹിച്ചു. മാവൂർ ഗ്രാസിം വിഷയത്തിൽ സർക്കാർ ബിർളയ്ക്ക് വേണ്ടി കുഴലൂത്ത് നടത്തുകയാണെന്ന് കെ കെ രമ എം എൽ എ പറഞ്ഞു. ബിർളയുമായി ധാരണ ഉണ്ടാക്കിയത് കൊണ്ടാണ് കേസിൽ സർക്കാർ വക്കീൽ ഹാജരാകാത്തത് . മുഖ്യമന്ത്രിയും മന്ത്രിമാരും ജനങ്ങളുടെ പ്രശ്നം പരിഹരിക്കാതെ വടക്ക് നിന്നും തെക്കോട്ട് യാത്ര ചെയ്താൽ പോരാ, മണ്ണിലിറങ്ങി ജനകീയ പ്രശ്നം പരിഹരിക്കണമെന്ന് രമ നവകേരള സദസ്സിനെ വിമർശിച്ച് കൊണ്ട് സംസാരിച്ചു.
ഗ്രാസിം വിടുന്നത് വരെ ജനകീയ സമരം തുടരുമെന്ന് രാജേന്ദ്രൻ വെള്ളപ്പാലത്ത് പറഞ്ഞു. ഗ്രാസിം ഭൂമി സർക്കാറിന്റെതാണ് എന്ന് ബിർളക്കറിയാം. എന്നാൽ ബിർളയുടെ അച്ചാരം വാങ്ങി സർക്കാർ മൗനം പാലിക്കുന്നു. സമരം ഇടത് സർക്കാറിന് എതിരായ സമരമല്ല. ഗ്രാസിം ഭൂമി അനാഥമായി കിടക്കുന്നതിന് പകരം തൊഴിൽ കൊടുക്കാൻ വേണ്ടിയുള്ള അഭ്യർത്ഥനയാണിതെന്ന് അദ്ദേഹം പറഞ്ഞു.
ഗ്രാസിം സമരത്തിന് പരിഹാരം കാണുന്നത് വരെ ഒപ്പം ഉണ്ടാകുമെന്ന് എം കെ രാഘവൻ എം പി പറഞ്ഞു. ഗ്രാസിം വിഷയം ഇപ്പോൾ ശരിയാകും എന്ന് പറയുന്നതല്ലാതെ പരിഹാരം കാണുന്നില്ലെന്ന് ബി ജെ പി സംസ്ഥാന വൈസ് പ്രസിഡന്റ് പി രഘുനാഥ് കുറ്റപ്പെടുത്തി. മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി സി പി ചെറിയ മുഹമ്മദ്, ജനറൽ കൺവീനർ വളപ്പിൽ റസാഖ്,ഷംസുദ്ദീൻ ചെറുവാടി (വെൽഫെയർ പാർട്ടി ജില്ലാ കമ്മിറ്റി അംഗം), പി എം മുനീർ (എസ്ഡിപിഐ പഞ്ചായത്ത് സെക്രട്ടറി), ടി പി സുരേഷ് (ബിജെപി സംസ്ഥാന കമ്മിറ്റി അംഗം), എൻ പി അഹമ്മദ് (ട്രഷറർ സമരസമിതി), ടി രഞ്ജിത്ത് (വർക്കിംഗ് ചെയർമാൻ സമരസമിതി), കെ ഉസ്മാൻ (കോഡിനേറ്റർ സമരസമിതി), കെ സി വത്സരാജ് (കൺവീനർ സമരസമിതി), കെ എസ് രാമമൂർത്തി (മർച്ചന്റ് അസോസിയേഷൻ), കെഎം ഷമീർ തുടങ്ങിയവരും സംസാരിച്ചു.
ഈ പ്രസ്ഥാനത്തെ വളർത്താൻ ഞങ്ങളെ സഹായിക്കൂ
ക്രൗഡ് ഫണ്ടിംഗിലൂടെ 100% പ്രവർത്തിക്കുന്ന ഇന്ത്യയിലെ ഒരു സ്വതന്ത്ര രാഷ്ട്രീയ പാർട്ടിയാണ് കേരളാ പ്രവാസി അസോസിയേഷൻ (KPA)
അംഗമാകൂ arrow_outward