കേരളാ പ്രവാസി അസോസിയേഷൻ വെബ്‌സൈറ്റിലേക്ക് സ്വാഗതം

പേവിഷബാധ പ്രതിരോധ വാക്സിന്റെ ഗുണനിലവാരം ഉറപ്പുവരുത്തണം; ഹർജിയിൽ സംസ്ഥാനത്തെ കക്ഷിയാക്കി സുപ്രീംകോടതി.

By admin 21-08-2023

പേവിഷബാധ പ്രതിരോധ വാക്സിന്റെ ഗുണനിലവാരം ഉറപ്പുവരുത്തണം; ഹർജിയിൽ സംസ്ഥാനത്തെ കക്ഷിയാക്കി സുപ്രീംകോടതി.

പേവിഷബാധ പ്രതിരോധ വാക്സിന്റെ ഗുണനിലവാരം ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ സംസ്ഥാനത്തെ കക്ഷിയാക്കി സുപ്രീംകോടതി. ജസ്റ്റിസ് അനിരുദ്ധാ ബോസ്, ജസ്റ്റിസ് സി.ടി രവികുമാർ എന്നിവരടങ്ങിയ ബെഞ്ചിന്റെയാണ് നടപടി. കേരളത്തിലെ സാഹചര്യം ഗുരുതരമാണെന്ന് ജസ്റ്റിസ് സി.ടി രവികുമാർ വാദത്തിനിടെ പറഞ്ഞു, തുടർന്ന് സംസ്ഥാനത്തിന് സുപ്രീം കോടതി നോട്ടീസ് അയച്ചു. കേന്ദ്രത്തിനായി സോളിസിറ്റർ ജനറലിന് ഹർജിയുടെ പകർപ്പ് നൽകാനും കോടതി നിർദ്ദേശിച്ചു. മനുഷ്യർക്കും നായ്ക്കൾക്കും നൽകുന്ന ആൻറി റാബിസ് വാക്സിനുകളുടെ ഗുണനിലവാരം ഉറപ്പുവരുത്താൻ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് കേരള പ്രവാസി അസോസിയേഷൻ (Kerala Pravasi Association - KPA) നൽകിയ ഹർജിയിലാണ് കോടതി ഇടപെടൽ. നേരത്തെ കേന്ദ്രത്തിന് കോടതി നോട്ടീസ് അയച്ചിരുന്നു. അടുത്ത കാലത്തായി നായകളുടെ കടിയേറ്റ പലരും പേ വിഷബാധയേറ്റ് മരിക്കുന്നുണ്ട്. ഇത് ചികിത്സ പ്രോട്ടോക്കോളിനെ കുറിച്ചും വാക്സിനുകളുടെ ഫലപ്രാപ്തിയെ കുറിച്ചും നിരവധി സംശയങ്ങൾ ഉയർത്തുന്നുണ്ടെന്ന് കാട്ടി കെപിഎ ചെയർമാൻ ഡോ. രാജേന്ദ്രൻ വെള്ളപ്പാലത്ത്, (Rajendran Vellapalath) പ്രസിഡൻറ് അശ്വനി നമ്പാറമ്പത്ത് (Aswani Nambarambath) എന്നിവർ ചേർന്നാണ് സുപ്രീംകോടതിയിൽ ഹർജി നൽകിയത്.

ഈ പ്രസ്ഥാനത്തെ വളർത്താൻ ഞങ്ങളെ സഹായിക്കൂ

ക്രൗഡ് ഫണ്ടിംഗിലൂടെ 100% പ്രവർത്തിക്കുന്ന ഇന്ത്യയിലെ ഒരു സ്വതന്ത്ര രാഷ്ട്രീയ പാർട്ടിയാണ് കേരളാ പ്രവാസി അസോസിയേഷൻ (KPA)

അംഗമാകൂ arrow_outward