ഓരോ പ്രവാസിയും വിയർപ്പൊഴുക്കുന്നതു അവൻ ജോലി ചെയ്യുന്ന രാജ്യത്തിന്റെ അല്ലെങ്കിൽ ചുറ്റുപാടിന്റെ സമഗ്രപുരോഗതിക്കായാണ്. മലയാളി പ്രവാസികൾ ആർജിച്ചെടുത്ത അറിവും കഴിവും കേരളത്തെ കുറിച്ചുള്ള കാഴ്ചപ്പാടും വിലമതിക്കാൻ കഴിയാത്തവയാണ്. കേരളത്തിന്റെ സമസ്ത മേഖലയെക്കുറിച്ചും അതിൽ വരുത്തേണ്ട മാറ്റങ്ങളെ കുറിച്ചും പ്രവാസികൾക്ക് വ്യക്തമായ കാഴ്ചപ്പാടും, നിലപാടുമുണ്ട്. അഭ്യസ്ഥവിദ്യരുടെ തൊഴിലില്ലായ്മരഹിത കേരളം, എല്ലാവര്ക്കും പാർപ്പിടവും, ഭക്ഷണവും, അന്താരാഷ്ട്ര നിലവാരമുള്ള വൈദ്യ സഹായ കേന്ദ്രങ്ങളും, വിദ്യാഭ്യാസ സൗകര്യങ്ങളും, അടിസ്ഥാന സൗകര്യവും ഉള്ള, ശുചിത്വവും, മാലിന്യമുക്തമായ വികസിത സ്വയം പര്യാപ്ത കേരളമാണ് പ്രവാസികളുടെ സ്വപ്നം.
വിവിധ രാജ്യങ്ങളിൽ വൈവിധ്യമാർന്ന മേഖലകളിൽ പ്രവർത്തനവിജയം നേടിയ അരകോടിയോളം വരുന്ന മലയാളി പ്രവാസി സമൂഹത്തിന്റെ അറിവും വിഭവശേഷിയും, കാഴ്ചപ്പാടും, അന്താരാഷ്ട്ര, അന്തര്‍ദേശീയ എക്സ്പോഷറും, ഏതൊരു വെല്ലുവിളികളെയും അതിജീവിക്കാനുള്ള കരുത്തും ആര്‍ജവവും, കേരളത്തിന്റെ സമഗ്ര പുരോഗതിക്ക് സൃഷ്ടിപരമായി ഉപയോഗപെടുത്തികൊണ്ടു സ്വയം പര്യാപ്തമായ ഒരു നവ കേരളം സൃഷ്ടിച്ചെടുക്കുക എന്നുള്ളതാണ് കേരളാ പ്രവാസി അസോസിയേഷന്റെ ലക്ഷ്യം.
ഓരോ അഞ്ചു വർഷവും, കേരളത്തിന്റെ കടബാധ്യത വർധിപ്പിച്ചുകൊണ്ടു ജനങ്ങളെ പ്രലോഭിപ്പിക്കാൻ വാഗ്ദാനങ്ങൾ (വാഗ്ദാനങ്ങള്‍ നടപ്പാക്കാനുള്ള പണം കടം വാങ്ങിയാണ് കണ്ടെത്തുകയെന്ന കാര്യം പ്രകടനപത്രികകളിൽ വിവരിക്കാതെ) വാരിക്കോരി നൽകുകയും വോട്ടു കിട്ടി ഭരണത്തിൽ കയറുന്ന നിമിഷം അതെല്ലാം മറക്കുകയും ചെയ്യുന്ന മുന്നണി ഭരണസംവിധാനങ്ങൾക്കു അതീതമായി, ജനങ്ങളുടെ സജീവ പങ്കാളിത്തത്തോടെ പ്രവാസികളുടെ കാഴ്ചപ്പാടിലുള്ള ഒരു “സ്വയം പര്യാപ്ത നവകേരളം” കെട്ടിപ്പടുക്കാനുള്ള മാർഗ്ഗരേഖയാണ് കേരളാ പ്രവാസി അസോസിയേഷൻ മുന്നോട്ടു വക്കുന്നത്. കേരളത്തിന്റെ സമഗ്ര പുരോഗതി ഉറപ്പാക്കാൻ സമസ്ത മേഖലകളിലുമുള്ള പ്രവാസികളുടെ കാഴ്ചപ്പാടുകൾ കേരളാ പ്രവാസി അസോസിയേഷൻ മുന്നോട്ടു വക്കുന്നു.
കൂടുതൽ അറിയുകഇന്ന് കേരളം അഭിമുകീകരിക്കുന്ന സാമൂഹികവും, സാമ്പത്തികവുമായ വികസന വെല്ലുവിളികൾക്കു ശാശ്വത പരിഹാരം കണ്ടുകൊണ്ടു പ്രവാസികളുടെ കാഴ്ചപാടിലുള്ള, വികസിതവും, തൊഴിലില്ലായ്മരഹിതവും, സമ്പൂർണ പാർപ്പിടവും, വൈദ്യസഹായവും, ഭക്ഷണവും, വിദ്യാഭ്യാസവും ലഭ്യമാക്കുന്നതും, സ്വയം പര്യാപ്തവുമായ ഒരു നവകേരള സൃഷ്ടിക്കായി, നിലവിലുള്ള രാഷ്ട്രീയ മതചിന്തകൾക്കതീതമായി ഒരുപറ്റം പ്രവാസികൾ രൂപം കൊടുത്തിയ നവജനാധിപത്യ പ്രസ്ഥാനമാണ് കേരളാ പ്രവാസി അസോസിയേഷൻ .
കൂടുതൽ അറിയുകകേരളത്തിന്റെ ഉപഭോഗത്തിന്റെ മുക്കാൽ പങ്കും മറ്റു സംസ്ഥാനങ്ങളിൽ നിന്നും കൊണ്ടുവരുന്ന സാധനങ്ങളാണ്.ഇതിനൊരു മാറ്റം വരുത്തിക്കൊണ്ട് “സ്വയം പര്യാപ്ത കേരളം പ്രവാസികളിലൂടെ” എന്ന ലക്ഷ്യ സാക്ഷാത്കാരത്തിനുതകുന്ന ഭാവാനാപൂര്വ്വമായ കര്‍മ്മപദ്ധതികളും,മാർഗ്ഗരേഖയും മുന്നോട്ടുവച്ചുകൊണ്ടു, കേരളത്തിലെ 14 ജില്ലകളിലും,941 പഞ്ചായത്തുകളിലും, 87 മുനിസിപ്പാലിറ്റികളിലും,6 കോർപറേഷനുകളിലും ഇതിനോടകം സാന്നിധ്യമുള്ള പ്രവാസികളുടെ പ്രസ്ഥാനമാണ് KPA.
കൂടുതൽ അറിയുകകേരളത്തിലെ സമ്പദ് വ്യവസ്ഥയുടെ പ്രധാന സ്രോതസ്സുകളിലൊന്നും, ജിഡിപിയുടെ 20 ശതമാനത്തോളം വരുന്നതും പ്രവാസികള്‍ അയക്കുന്ന പണമാണ്. പ്രവാസികളും, കുടുംബവും മാറി മാറി വന്ന സർക്കാരുകളുടെയും, രാഷ്ട്രീയ നേതൃത്വങ്ങളുടെയും ഭാഗത്തു നിന്നു നിരന്തരം കടുത്ത അവഗണന നേരിട്ടതിന്റെ ഭാഗമായാണ്, പ്രവാസി ക്ഷേമവും തിരിച്ചു വരുന്ന പ്രവാസികളെ പുനരധിവസിപ്പിക്കുകയും, പ്രവാസികളിലൂടെ ഒരു സ്വയം പര്യാപ്ത കേരളം സൃഷ്ടിക്കുക എന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനുമായി KPA.
കൂടുതൽ അറിയുകകേരളാ പ്രവാസി അസോസിയേഷൻ നാഷണൽ കൌൺസിൽ ചെയർമാൻ ,
നാഷണൽ കൌൺസിൽ പ്രസിഡന്റ്, നാഷണൽ കൌൺസിൽ ജനറൽ സെക്രട്ടറി എന്നിവരുടെ നേതൃത്വത്തിൽ നൂറോളം നാഷണൽ കൌൺസിൽ അംഗങ്ങൾ അടങ്ങുന്ന നാഷണൽ കമ്മറ്റിക്ക് കീഴിൽ, സംസ്ഥാന കമ്മറ്റി, ഓരോ ജില്ലക്കും ജില്ലാ കമ്മറ്റികളും അതിനു കീഴിൽ ലോക്കൽ ബോഡി (പഞ്ചായത്ത്, മുനിസിപ്പൽ, കോർപറേഷൻ) കമ്മറ്റികളുമായി പ്രവർത്തിച്ചുവരുന്നു.
കേരളാ പ്രവാസി അസോസിയേഷനുമായി സഹകരിച്ചു പ്രവർത്തിക്കാൻ താല്പര്യമുള്ള വ്യക്തികൾ, സംഘടനകൾ admin@keralapravasiassociation.com എന്ന ഇമെയിൽ വിലാസത്തിൽ ബന്ധപെടുക.
കൂടുതൽ അറിയുകപ്രവാസി സമൂഹത്തിന്റെ അറിവും വിഭവശേഷിയും, കാഴ്ചപ്പാടും, അന്താരാഷ്ട്ര, അന്തര്‍ദേശീയ എക്സ്പോഷറിൽ നിന്നും ഉരുത്തിരിഞ്ഞു വന്ന എല്ലാവർക്കും ഭക്ഷണം, കുടിവെള്ളം, വിദ്യാഭ്യാസം, 5 ലക്ഷം രൂപ വരെ സൗജന്യ ചികിത്സ, വീട്, വൈദ്യുതി, ഇന്റർനെറ്റ്, തൊഴിൽ, തുടങ്ങിയ അടിസ്ഥാന അവകാശങ്ങളും, അന്താരാഷ്ട്ര നിലവാരമുള്ള പശ്ചാത്തലസൗകര്യ വികസനവും, ശുചിത്വവും, മാലിന്യ മുക്തവുമായ സ്വയം പര്യാപ്തമായ ഒരു നവകേരളം എന്നുള്ള ലക്ഷ്യ സാക്ഷാത്കാരത്തിനായി രൂപം കൊണ്ട പ്രസ്ഥാനമാണ് കേരളാ പ്രവാസി അസോസിയേഷൻ അല്ലെങ്കിൽ KPA.
കേരളത്തിന്റെ ജിഡിപിയുടെ 20 ശതമാനത്തിനുമേലെ സംഭാവന ചെയ്യുന്ന പ്രവാസികൾ,പ്രവാസത്തിന്റെ എല്ലാഘട്ടങ്ങളിലും കടുത്ത ചൂഷണത്തിനും, അവകാശ നിഷേധത്തിനും, അവഗണനക്കും, വിധേയരാവുന്നു.
കേരളത്തിന്റെ സാമ്പത്തിക നട്ടെല്ലാണ് പ്രവാസികൾ എന്ന് ഘോര ഘോരം പ്രസംഗിക്കുന്ന മാറി മാറി വന്ന സർകാറുകളോ, മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളോ ഈ ചൂഷണവും, അവകാശ നിഷേധവും, അവഗണനയും കണ്ടില്ല എന്ന് നിരന്തരം നടിക്കുന്നു. ഈ ചൂഷണ, നിഷേധ അവസ്ഥകളില്‍ നിന്ന് മോചിപ്പിക്കുക എന്നതാണ് കേരളാ പ്രവാസി അസോസിയേഷൻ പ്രവാസിയുടെ ക്ഷേമം എന്നതുകൊണ്ട് വിവക്ഷിക്കുന്നത്. അതോടോപ്പോം മടങ്ങിയെത്തുന്ന പ്രവാസികളുടെ അന്താരാഷ്ട്ര, അന്തര്‍ദേശീയ എക്സ്പോഷറും തൊഴില്‍ സംരംഭങ്ങള്‍ നടത്തിയുള്ള പരിചയവും ഗണ്യമായ വൈദഗ്ധ്യവും ഏതൊരു വെല്ലുവിളികളെയും അതിജീവിക്കാനുള്ള കരുത്തും ആര്‍ജവവും ഉപയോഗപ്പെടുത്തി കേരളത്തിന് പ്രതീക്ഷാ നിര്‍ഭരമായ നിരവധി പദ്ധതികള്‍ക്ക് കേരളാ പ്രവാസി അസോസിയേഷൻ ഇതിനോടകം തുടക്കം കുറിച്ചിരിക്കുന്നു
ഈ കഴിവുകൾ ഉപയോഗപ്പെടുത്തി ജനപങ്കാളിത്തത്തോടെ പ്രവാസികളുടെ കാഴ്ചപ്പാടിലുള്ള സ്വയം പര്യാപ്തമായ ഒരു നവകേരളം കെട്ടിപ്പടുക്കുക എന്നുള്ളതാണ് കേരളാ പ്രവാസി അസോസിയേഷന്റെ ലക്ഷ്യം. ഇതിനായി കേരളത്തിലെ വാർഡ് തലങ്ങൾ തൊട്ടു വിശപ്പു, ഭവന, തൊഴിലില്ലായ്മ രഹിതമായ ആരോഗ്യമുള്ള കുടുംബങ്ങളെ സൃഷ്ടിക്കുകയും അവർക്കു ചുരുങ്ങിയ ചിലവിൽ അന്താരാഷ്ട്ര നിലവിലുള്ള വിദ്യാഭ്യാസവും, വൈദ്യസഹായവും, വികസിതവുമായ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കികൊടുക്കുക എന്നുള്ളതുമാണ് കേരളാ പ്രവാസി അസോസിയേഷൻ മുന്നോട്ടു വക്കുന്നത്.
കൂടുതൽ അറിയുക